തൃശ്ശൂര്‍: കരുവന്നൂര്‍ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെ 7 മണിയോടെ പല്ലിശ്ശേരിയിൽ താമസിക്കുന്ന കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടിയതിനാൽ ഇയാൾ രക്ഷപ്പെട്ടു. നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി. പിന്നീട്...
രൊഹ്തക്: ഹരിയാനയിൽ മുൻ എംഎൽഎയും ഇന്ത്യൻ നാഷണൽ ലോക്ദൾ സംസ്ഥാന അധ്യക്ഷനുമായ നഫെ സിങ് റാത്തി വെടിയേറ്റ് കൊല്ലപ്പെട്ടു. വെടിവെപ്പിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
രണ്ടു തവണ ഹരിയാനയിൽ എംഎൽഎ ആയിരുന്ന വ്യക്തിയാണ് നഫെ സിങ് റാത്തി....
അഗര്‍ത്തല: മൃഗശാലയിലെ സിംഹങ്ങള്‍ക്ക് അക്ബറും സീതയുമെന്ന് പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ത്രിപുര സര്‍ക്കാര്‍ വനം (വന്യജീവി, ഇക്കോടൂറിസം) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്‌പെന്‍ഡ് ചെയ്തു. സിംഹങ്ങളുടെ പേരുകളെ ചൊല്ലി വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സര്‍ക്കാര്‍ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്.
മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ...
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റെന്ന ലക്ഷ്യം മുൻനിര്‍ത്തി മുന്നോട്ട് പോകുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ ചര്‍ച്ച ദില്ലിയിൽ യാഥാര്‍ത്ഥ്യമാകുന്നു. ദില്ലിയിൽ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസ് പാര്‍ട്ടിയും തമ്മിലാണ് ധാരണ. എഎപി 4 സീറ്റിലും കോൺഗ്രസ് 3 സീറ്റിലും സഖ്യമായി മത്സരിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഹരിയാനയിൽ പത്ത് സീറ്റുകളാണ് ഉള്ളത്....
മംഗളൂരു: ദുബായിയിലുണ്ടായ കാര്‍ അപകടത്തില്‍ 28 കാരി മരിച്ചു. കോട്ടേക്കര്‍ ബീരി സ്വദേശിയായ വിദിഷ എന്ന യുവതിയാണ് ഫെബ്രുവരി 22 വ്യാഴാഴ്ച ദുബായിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. മംഗളൂരു താലൂക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിന്റെ ഏക മകളാണ് വിദിഷ.
മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍...
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മുസ്‌ലിം ലീഗ്. നാളെ നിശ്ചയിച്ചിരുന്ന യു.ഡി.എഫ് യോഗം കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാക്കി മാറ്റിയിട്ടുണ്ട്. അതിനിടെ, ലീഗ് നിലപാട് കടുപ്പിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.
നാളെ എറണാകുളത്തു വച്ചാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ തമ്മിലുള്ള അവസാന വട്ട ചർച്ച നടക്കുന്നത്. ലീഗിനെ അനുനയിപ്പിച്ചു നിർത്താൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ രീതിയിലുളള ഡ്രൈവിംഗ് ടെസ്റ്റ് നടപ്പാക്കുന്നതോടെ ലൈസൻസിനായുള്ള കാത്തിരിപ്പും നീളും. പ്രതിദിനം ഒരു ബാച്ചിൽ 60 ലൈസൻസ് വരെ നൽകിയിരുന്ന സ്ഥാനത്ത് 30 ആക്കി ചുരുക്കാനുള്ള തീരുമാനമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് തരപ്പെടുത്തി നൽകാനായി ഏജൻറുമാരും രംഗത്തിറങ്ങാൻ ഇടയുണ്ട്. അതേസമയം, എന്ത് എതിർപ്പുണ്ടായാലും പരിഷ്ക്കാരം സമയബന്ധിതമായി നടപ്പാക്കുമെന്ന നിലപാടിൽ ആണ്...
ബെംഗലൂരു: കര്‍ണാടകയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ കര്‍ണാടക താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഏജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്‍റില്‍ കര്‍ണാടക-തമിഴ്നാട് മത്സരം പൂര്‍ത്തിയായതിന്‍റെ തൊട്ടുപിന്നാലെയാണ് 34കാരനായ മുന്‍ കര്‍ണാടക താരം കെ ഹോയ്സല ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. മത്സരത്തില്‍ കര്‍ണാടക തമിഴ്നാടിനെ തോല്‍പ്പിച്ചതിന്‍റെ വിജാഘോഷത്തിനിടെയായിരുന്നു വ്യാഴാഴ്ച ബെംഗലൂരുവിലെ ആര്‍എസ്ഐ ഗ്രൗണ്ടിലാണ് ആരാധകരെ ഞെട്ടിച്ച സംഭവം
ടീം ഹഡിലിനിടെ ഹോയ്സല കടുത്ത...
ദില്ലി: മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത് നടപടി. മുസ്ലീം വിവാഹ നിയമം...
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ അടിമുടി മാറുകയാണ്. ഫോർവീലിനും ടൂവീലറിനുമൊക്കെ പുതിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന സർക്കുലർ മോട്ടോർവാഹനവകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. ഇതിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാണ് എച്ചിന് പകരം സിഗ് സാഗ് ഡ്രൈവിംഗ്. ഈ പരീക്ഷ ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിൽ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ല. നിലവിൽ ടൂവീലറുകൾക്ക് എട്ട് ആണ് എടുക്കേണ്ടത്. എന്നാൽ ചില...
ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...