mediavisionsnews

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്: യുവാക്കള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറുന്നു

(www.mediavisionnews.in) ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. യുവാക്കള്‍ ഫേസ്ബുക്കിനെ മാറ്റിനിര്‍ത്തി ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയകളിലേക്ക് ചേക്കേറുകയാണെന്നാണ് പ്യൂ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്. അമേരിക്കയില്‍ 13 വയസിനും 17 വയസിനും ഇടയിലുള്ള 51 ശതമാനം ആളുകള്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. 2015 ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ...

മൃതദേഹം ചാക്കില്‍ കെട്ടി പാലത്തിനടിയില്‍ തള്ളി

മംഗളൂരു(www.mediavisionnews.in): മധ്യവയസ്കന്റെ ജഡം ചാക്കില്‍ കെട്ടി പാലത്തിനടിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായ കൊപ്പല്‍ കബ്ബറഗി സ്വദേശി മാരിയപ്പയുടെ(50)ജഡമാണ് സൂറത്കല്‍-കൃഷ്ണപുര പാതയിലെ അഴുക്കുചാല്‍ പാലത്തിനടിയില്‍ ചീഞ്ഞളിഞ്ഞു കിടന്നത്. തുണിയില്‍ പൊതിഞ്ഞ് ചാക്കില്‍ കെട്ടിയ അവസ്ഥയിലായിരുന്നു ജഡം. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

ഹുസൈനബ്ബ വധം: മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു(www.mediavisionnews.in): ഉടുപ്പി ജില്ലയിലെ പെര്‍ഡൂരില്‍ കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) പൊലീസ് ഒത്താശയോടെ ബജ്റംഗ്ദള്‍ സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്‌. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയടുക്ക പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഡി.എന്‍.കുമാറിനെ ഉടുപ്പി ജില്ല പൊലീസ്...

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി;ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍

കൊച്ചി (www.mediavisionnews.in): റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...

വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു; ഇനി സമയം ലാഭിക്കാം

ന്യൂഡല്‍ഹി (www.mediavisionnews.in): അതിവേഗം അപ്‌ലോഡ് ചെയ്യാനായി വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു. അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ്‌ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചറാണ് വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നതെന്ന വിവരം വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് പുറത്തുവിട്ടത്. വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ഇത്...

8811 പാക്കറ്റ്‌ പുകയില ഉല്‍പ്പന്നങ്ങളുമായി ബേക്കൂർ സ്വദേശി അറസ്റ്റില്‍

കുമ്പള (www.mediavisionnews.in):വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 8811 പാക്കറ്റ്‌ പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കടത്തിനു ഉപയോഗിച്ച കാറും കണ്ടെടുത്തു. കൊടിയമ്മ, പൂക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉപ്പള, ബലങ്കുളം ഹൗസിലെ ബി എന്‍ അബൂബക്കര്‍(51) ആണ്‌ അറസ്റ്റിലായത്‌. ജില്ലാ പൊലീസ്‌ മേധാവി ഡോ. എ ശ്രീനിവാസിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍...

ഷിറിയയില്‍ തീവണ്ടി തട്ടിമരിച്ചത് തൃശൂര്‍ സ്വദേശി

കുമ്പള (www.mediavisionnews.in): നാല് ദിവസം മുമ്പ് ഷിറിയയില്‍ തീവണ്ടി തട്ടിമരിച്ചത് തൃശൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. തൃശൂര്‍ മുല്ലക്കര അമ്മത്തുവളപ്പിലെ സുരേഷ് (31)ആണ് മരിച്ചത്. വിവിധ ഭാഗങ്ങളില്‍ മിക്‌സി വില്‍പ്പന നടത്തിവരികയായിരുന്നു. 29ന് രാവിലെയാണ് ഷിറിയ റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. കുമ്പള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. യുവാവിന്റെ രൂപസാദൃശ്യമുള്ള ഒരാള്‍...

മംഗളൂരു റൂട്ടിൽ കേരള ആർ.ടി.സി.ക്ക് പാസില്ല; മലയാളി വിദ്യാർഥികൾ പെരുവഴിയിൽ

കാസർകോട്(www.mediavisionnews.in) : കാസർകോട്ടുനിന്ന്‌ മംഗളൂരുഭാഗത്തേക്ക് ഓടുന്ന കേരള ആർ.ടി.സി. ബസ്സുകളിൽ പാസ്‌ അനുവദിക്കാത്തതുമൂലം വിദ്യാർഥികൾ ദുരിതത്തിൽ. എന്നാൽ, ദിവസേന നൂറുകണക്കിന് വിദ്യാർഥികൾ യാത്രചെയ്യുന്ന ഈ റൂട്ടിൽ കന്നഡ വിദ്യാർഥികൾക്കായി കർണാടക ആർ.ടി.സി. ബസ്സുകളിൽ പ്രത്യേക സ്കീംപ്രകാരം പാസുകൾ ലഭ്യമാണ്. മംഗളൂരു, തലപ്പാടി, സുള്ള്യ, പുത്തൂർ, തൊക്കോട്, ദെർളക്കട്ട എന്നിവിടങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളിവിദ്യാർഥികളാണ് പാസ് ലഭ്യമല്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്. കാസർകോട്ടുനിന്ന്‌ മംഗളൂരുവിലേക്ക്...

ഒന്നര കിലോ കഞ്ചാവുമായി മുളിഞ്ച സ്വദേശി അറസ്റ്റില്‍

തലപ്പാടി:(www.mediavisionnews.in) ബൈക്കില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി മുളിഞ്ച സ്വദേശി ഉള്ളാളില്‍ അറസ്റ്റില്‍. മുളിഞ്ച സ്‌കൂളിന്‌ സമീപത്തെ കുണ്ടുപുള്ളി ഹൗസിലെ അബൂബക്കര്‍ സിദ്ദീഖ്‌ (32) ആണ്‌ അറസ്റ്റിലായത്‌. ബൈക്കും പിടികൂടി. വാഹന പരിശോധന നടത്തുന്നതിനിടയില്‍ ഉള്ളാള്‍ പൊലീസാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

റസാന്‍ അല്‍ നജര്‍: ഇസ്രയേല്‍ ക്രൂരതയില്‍ പൊലിഞ്ഞ മാലാഖ

ഗാസ (www.mediavisionnews.in) :  ഇസ്രയേല്‍ ക്രൂരതയ്ക്ക് ഇരയാവുന്ന പലസ്തീന്‍ ദൈന്യതയ്ക്ക് ഇനി നജര്‍ എന്ന ഇരുപത്തിയൊന്നുകാരിയുടെ നിഷ്‌കളങ്കമായ മുഖമായിരിക്കും. ഗാസാ അതിര്‍ത്തിയില്‍ പരിക്കേറ്റ് പിടയുന്ന പലസ്തീന്‍ ജനതയെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഇസ്രയേല്‍ സൈന്യം അവള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഗാസ പട്ടണമായ ഖാന്‍ യൂനസില്‍ തിരക്കിട്ട പരിചരണത്തിലായിരുന്നു റസാന്‍ അല്‍ നജര്‍. മരുന്ന് എടുത്തുകൊണ്ടുവരാനുള്ള ഓട്ടത്തിനിടെയാണ് അവള്‍ വെടിയേറ്റ്...

About Me

36070 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഗൾഫിൽ ആക്രമണം തുടർന്ന് ഇറാൻ; ദുബായിൽ മൂന്ന് വലിയ സ്‌ഫോടനങ്ങൾ, ദോഹയിലും സ്‌ഫോടന ശബ്ദങ്ങൾ

ദുബായ്: ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. ഒരുമണിക്കൂറിനിടെ ദുബായിൽ മൂന്ന് വലിയ സ്‌ഫോടനങ്ങളുണ്ടായി. ഖത്തർ തലസ്ഥാനമായ ദോഹയിൽ 11 സ്‌ഫോടനങ്ങൾ നടന്നുവെന്നും അൽജസീറ റിപ്പോർട്ട്...
- Advertisement -spot_img