Tuesday, January 13, 2026

mediavisionsnews

മംഗളൂരുവിൽ ഫെയ്‌സ്ബുക്ക് വഴി തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 16.69 ലക്ഷം രൂപ

മംഗളൂരു (www.mediavisionnews.in): ഫെയ്‌സ്ബുക്ക് വഴി സൗഹൃദം നടിച്ച്‌ നടത്തിയ തട്ടിപ്പില്‍ മംഗളൂരു യുവതിക്ക് 16.69 ലക്ഷം രൂപ നഷ്ടമായി. മംഗളൂരുവിലെ അത്താവര്‍ സ്വദേശി രേഷ്മയ്ക്കാണ് ഇത്രയും വലിയ തുക നഷ്ടമായിരിക്കുന്നത്. മംഗളൂരു സൈബര്‍ സെല്ലില്‍ രേഷ്മ പരാതി നല്‍കിയിട്ടുണ്ട്. ഫെയ്‌സ് ബുക്കില്‍ രേഷ്മയ്ക്ക് ജാക്ക് കാള്‍മാന്‍ എന്ന വ്യക്തിയില്‍ നിന്ന് സൗഹൃദ അഭ്യര്‍ത്ഥന വന്നിരുന്നു....

സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആഇശബി അന്തരിച്ചു

കണ്ണൂര്‍ (www.mediavisionnews.in) : കേരളത്തിലെ മുസ്‌ലിം രാജവംശമായ കണ്ണൂര്‍ അറക്കല്‍ രാജകുടുബത്തിലെ ബീവി സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആഇശബി അന്തരിച്ചു. 93 വയസ്സായിരുന്നു.കണ്ണൂർ അറക്കൽ രാജ വംശത്തിലെ 37മത്തെ രാജ്ഞിയാണ്. 2006ല്‍ ആഇശ മുത്തുബീവിയുടെ മരണ ശേഷമാണ് ഇവര്‍ അധികാരമേറ്റത്. ഖബറടക്കം ഇന്ന് നാല് മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ.

സുന്നി ഐക്യ ധാരണ ലംഘിച്ച് കാന്തപുരം, മദ്റസയുടെ അധികാരത്തിനായി വീണ്ടും അക്രമം

കോഴിക്കോട് (www.mediavisionnews.in) : ഒരുമിക്കാന്‍ തീരുമാനിച്ച കേരളത്തിലെ രണ്ടു വിഭാഗം സുന്നികളും തമ്മില്‍ വീണ്ടും സംഘര്‍ഷം. മദ്റസയുടേയും പള്ളിയുടേയും പേരില്‍ നേരത്തെ നടന്ന രീതിയിലുള്ള അക്രമങ്ങളാണ് വീണ്ടും തുടങ്ങിയത്. ഐക്യ ചര്‍ച്ചയിലെ ധാരണ പ്രകാരം ഇനി അധികാര തര്‍ക്കത്തിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തരുതെന്നും ഇരു വിഭാഗത്തിന്റേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും...

ഫേസ്ബുക്കിന് അടിമയാണോ, നിങ്ങള്‍ ചെലവഴിക്കുന്ന സമയമറിയാന്‍ പുതിയ ഫീച്ചര്‍

ഡൽഹി:(www.mediavisionnews.in)പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക് എത്തുന്നു. ഒരാള്‍ എത്രസമയം ഫേസ്ബുക്കില്‍ ചെലവഴിച്ചു എന്നറിയുന്നതിനുള്ള പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് ഫേസ്ബുക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദിവസത്തെ സമയമോ ഒരാഴ്ചത്തെ സമയമോ ഈ ഫീച്ചര്‍ മുഖേന അറിയാന്‍ കഴിയും. അതേസമയം ഫേസ്ബുക്കിന് വല്ലാതെ അടിമയാകുന്നുവെന്ന് തോന്നലുണ്ടെങ്കിലും സമയപരിധി നിശ്ചയിക്കാനും ഈ ഫീച്ചറിലൂടെ കഴിയും. നിശ്ചയിച്ച പരിധി കഴിഞ്ഞാല്‍ പിന്നെ പുതിയ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സാക്ഷികള്‍ക്ക് വീണ്ടും സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി (www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ വീണ്ടും ഹൈക്കോടതി ഉത്തരവ്. സമന്‍സ് നല്‍കുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ഭീഷണിയെ തുടര്‍ന്ന് പത്ത് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാനായിരുന്നില്ല. ജീവനക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം നല്‍കാന്‍...

രണ്ടുവര്‍ഷത്തിനകം കേരളത്തില്‍ റോഡ് അപകട മരണ നിരക്കില്‍ ഉണ്ടാകാന്‍ പോകുന്നത് 7.8 ശതമാനം വര്‍ധന; ശരാശരി അപകട മരണങ്ങള്‍ 2020ല്‍ 4453 ആകുമെന്ന് പഠനം

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ രണ്ടുവര്‍ഷത്തിനകം റോഡ് അപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ 7.8 ശതമാനംവരെ വര്‍ധനവ് ഉണ്ടാവുമെന്ന പഠന റിപ്പോര്‍ട്ട്. രണ്ടുകൊല്ലത്തിനകം ഇത്രയും വര്‍ധനവ് മരണനിരക്കില്‍ ഉണ്ടാകുന്നോടെ ശരാശരി 4453 ജീവനുകള്‍ റോഡുകളില്‍ പൊലിയുമെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്. മുംബൈയിലെ എന്‍എംഐഎംഎസ് യൂണിവേഴ്‌സിറ്റിയിലെ മുകേഷ് പട്ടേല്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആന്‍ഡ് എന്‍ജിനീയറിംഗിന്റെ നേതൃത്വത്തില്‍ ആള്‍...

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ്;സൗദിയില്‍ മലയാളി യുവാവ് അറസ്റ്റില്‍

സൗദി (www.mediavisionnews.in):  പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത മലയാളി യുവാവ് അറസ്റ്റില്‍  . ആലപ്പുഴ സ്വദേശിയായ യുവാവ് ആണ് ജയിലിലായത്. ദമാമില്‍ ഡിസൈന്‍ എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. ജോലി ചെയ്യുന്ന സ്ഥലത്തെ സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ മോശമായ രീതിയില്‍ ഇസ്ലാമിനെ വിമര്‍ശിച്ചത്. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ്...

അബ്രഹാമിന്റെ സന്തതികള്‍; മേക്കിങ് വീഡിയോ കാണാം

കൊച്ചി (www.mediavisionnews.in):തിയേറ്ററുകളില്‍ മികച്ച പ്രതികണത്തോടെ മുന്നേറുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ മേക്കിങ് വീഡിയോ പുറത്ത്. ഷാജി പാടൂര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഹനീഫ് അദേനിയാണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ഗോപിസുന്ദറാണ് സംഗീതം.

ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി ഗവേഷകര്‍ കണ്ടെത്തി

ഡൽഹി (www.mediavisionnews.in) :ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി ഗവേഷകര്‍ കണ്ടെത്തി. കാര്‍ബണിന്റെ പുതിയൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഗവേഷകര്‍ ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി കണ്ടെത്തിയത്. OSPC1 എന്ന പുതിയ വസ്തുവാണ് ബ്രിട്ടിഷ് ഗവേഷകര്‍ കണ്ടെത്തിയത്. ഇത് ലിഥിയം ബാറ്ററികളുടെ ശേഷി ഇരട്ടിപ്പിക്കുമെന്ന് എന്ന് ഗവേഷകര്‍ പറയുന്നു. കാരണം ഇതിന്...

ഉപ്പള റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി ബസ് സര്‍വീസ് ആരംഭിച്ചു

ഉപ്പള (www.mediavisionnews.in): ഉപ്പളയിലെ റെയില്‍വെ ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആവശ്യമായ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ബസ് സര്‍വീസ് എന്ന സ്വപ്നം ഇന്നലെയോടെ പൂവണിഞ്ഞു. ഉപ്പള റെയില്‍വേ സ്റ്റേഷനിലേക്ക് കാല്‍നടയായി യാത്രചെയ്ത് ബുദ്ധിമുട്ടിയിരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്നലെ മുതല്‍ നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിച്ചു. കുരുഡപ്പദവില്‍ നിന്നും ഉപ്പള ബസ് സ്റ്റാന്റ്് വരെ സര്‍വീസ് നടത്തിയിരുന്ന...

About Me

35918 POSTS
0 COMMENTS
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img