Tuesday, January 13, 2026

mediavisionsnews

കാസര്‍ഗോഡില്‍ നിന്നും കാണാതായവര്‍ യെമനില്‍; ഒരാളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു

കാസര്‍ഗോഡ് (www.mediavisionnews.in): കാസര്‍ഗോഡില്‍ നിന്നും കാണാതായവരില്‍ ഒരാളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. താനും കുടുംബവും യെമനിലെത്തിയെന്ന് മൊഗ്രാല്‍ സ്വദേശി സബാദ്  ശബ്ദ സന്ദേശം അയച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് യെമനിലെത്തിയതെന്ന് സബാദ് പറഞ്ഞു. സബാദിന്റെ ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകള്‍ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി...

മലയാള ഭാഷ അവഗണനക്കെതിരെ കയർകട്ട എൽ പി സ്കൂളിലേക് സമര സമിതി പ്രതിഷേധ മാർച്ച് നടത്തി

പൈവളികെ (www.mediavisionnews.in) : മാതൃ ഭാഷ മലയാളം നിർബന്ധമാക്കുക എന്ന ആവശ്യവുമായി മലയാള ഭാഷ സമര സമിതി കയർകട്ട ജി.യു.പി സ്കൂളിലേക് പ്രതിഷേധ മാർച്ച് നടത്തി. മഞ്ചേശ്വരം വിദ്യാഭ്യാസ ഉപജില്ലയിലെ പല സർക്കാർ സ്‌കൂളുകളിലും മലയാളം ഭാഷ പഠനം നടത്താൻ അധ്യാപകരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ഭരണഭാഷ മലയാളം നിർബന്ധമാക്കിയ സാഹചര്യം മറികടന്നു മലയാളം...

കുപ്പിവെള്ളങ്ങള്‍ സുരക്ഷിതമല്ല; അക്വാഫെയര്‍, അശോക, ഗ്രീന്‍വാലി തുടങ്ങി 10 കമ്പനികളുടെ കുപ്പി വെള്ളത്തില്‍ ഇകോളി ബാക്ടീരിയ

തിരുവനന്തപുരം (www.mediavisionnews.in):  10 കമ്പനികളുടെ കുപ്പി വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അശോക, ബ്ലൂ മിന്‍ഗ്, ഗ്രീന്‍വാലി, മൗണ്ട് മിസ്റ്റ്, എംസി ദുവല്‍, അക്വാഫെയര്‍, ഡിപ്പോമാറ്റ്, ബ്രിസോള്‍, ഗോള്‍ഡണ്‍വാലി നെസ്റ്റ് തുടങ്ങിയ കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം അറിയിച്ചു.

വേശ്യാവൃത്തി; 104 പ്രവാസി സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍

ഒമാന്‍ (www.mediavisionnews.in): വേശ്യാവൃത്തിക്ക് അടിമപ്പെട്ട 104 പ്രവാസി വനിതകളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു ധാര്‍മികത, തൊഴില്‍ നിയമങ്ങള്‍, പ്രവാസി റസിഡന്‍സ് എന്നീ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖ്വുവറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഏഷ്യന്‍, ആഫ്രിക്കന്‍ എന്നീരാജ്യങ്ങളിലെ സ്ത്രീകളാണ് അറസ്റ്റിലായത്.

ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം ഇന്ത്യ; യുദ്ധമേഖലയായ അഫ്ഗാനിസ്ഥാനിലും സിറിയയിലും സ്ത്രീകള്‍ ഇന്ത്യയിലേക്കാള്‍ സുരക്ഷതര്‍

ലണ്ടന്‍:(www.mediavisionnews.in):സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ലോകിനു മുന്നില്‍ തലകുനിച്ച് ഇന്ത്യ. സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന വാര്‍ത്ത പുറത്തു വന്നത്. 2011 ല്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലായിരുന്ന ഇന്ത്യ ഈ വര്‍ഷം ഒന്നാം സ്ഥാനത്തേക്ക്...

മീഡിയാ ഫയലുകള്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ പുതിയ ഫീച്ചറൊരുക്കി വാട്‌സ്ആപ്പ്

ഡൽഹി (www.mediavisionnews.in): വാട്‌സ്ആപ്പില്‍ വരുന്ന മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കുന്നതിനായി ആന്‍ഡ്രോയിഡില്‍ മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ അവതരിപ്പിച്ചു. വാട്‌സ്ആപ്പിന്റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്. മുമ്പ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ വാട്‌സ്ആപ്പ് ആപ്പിനകത്തെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് മീഡിയാ വിസിബിലിറ്റി...

കാസര്‍ഗോഡ് അയിത്തം കാരണം ആംബുലന്‍സ് കയറ്റാന്‍ സമ്മതിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ഇരയായ 66കാരിയുടെ മൃതദേഹം ബന്ധുക്കള്‍ ചുമന്നുകൊണ്ടു പോയി

ബെള്ളൂര്‍ (www.mediavisionnews.in): സാക്ഷരതയില്‍ മുന്നോട്ട് പോയിട്ടും കേരളത്തില്‍ ജാതിമത ചിന്തകളും അയിത്താചരണവും നിലനില്‍ക്കുന്നതായി നിരന്തരം വാര്‍ത്തകളുണ്ട്.കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ പഞ്ചായത്തിലെ പെസോളിഗയില്‍ ജന്മിയുടെ അയിത്താചരണം കാരണം ദളിതര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം ചുമന്നുകൊണ്ടു പോകേണ്ടിവന്നുവെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം ചുമന്നു കൊണ്ടു പോവുന്ന രംഗം എഴുത്തുകാരനും ആരോഗ്യ പ്രവര്‍ത്തകനുമായ നിസാം...

ഹൈ ഡൈൻ ഫാമിലി റെസ്റ്റോറന്റ് മംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു

മംഗളൂരു (www.mediavisionnews.in): ആഹാര പ്രിയരുടെ പുതിയ കയ്യൊപ്പാവാൻ ഹൈ ഡൈൻ ഫാമിലി റെസ്റ്റോറന്റ് മംഗളൂരു അത്താവർ കാസ ഗ്രാൻഡ് മാളിൽ പ്രവർത്തനം ആരംഭിച്ചു. കർണ്ണാടക ഗവണ്മെന്റ് ചീഫ്‌ വിപ് ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു. ശശിധര ഹെഗ്‌ഡെ, അബ്ദുൽ റൗഫ്, എ.കെ.എം അഷ്‌റഫ്, പ്രേമാനന്ത ഷെട്ടി, അഷ്‌റഫ് ബംബ്രാണ തുടങ്ങിയവർ സംബന്ധിച്ചു.

ഇനി ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

കൊച്ചി (www.mediavisionnews.in): പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ലഘൂകരിച്ചു. ഇനി ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം. ഡല്‍ഹിയിലുള്ള വ്യക്തിക്ക് ഇനി കൊച്ചിയില്‍ നിന്നും അപേക്ഷ നല്‍കാന്‍ തടസ്സമുണ്ടാകില്ല. നിലവില്‍ അതത് സ്ഥലത്ത് നിന്ന് മാത്രമേ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ അനുവാദമുള്ളു.

സംഘ്പരിവാർ കുഴപ്പങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നു എസ്.ഡി.പി.ഐ

കുമ്പള (www.mediavisionnews.in): വളരെ സമാധാനത്തോടെ കഴിയുന്ന പ്രദേശങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം കൊഴിയുന്ന സംഘ്പരിവാർ രീതിയാണ് സിതാംഗോളിയിൽ കണ്ടെതെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ ദിവസം സിതാംഗോളിയിലെ യുവാവിനേ വധിക്കാൻ ശ്രമിച്ച സംഭവത്തെ പോലീസ് നിസാരമായി കാണരുതെന്നും, ഗൂഢാലോചന പ്രതികളടക്കം മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കമ്മിറ്റി പറഞ്ഞു. മണ്ഡലം...

About Me

35918 POSTS
0 COMMENTS
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img