Monday, July 14, 2025

mediavisionsnews

നിപ്പ നിയന്ത്രണ വിധേയം ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 12 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം (www.mediavisionnews.in) :നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ്. നിപ്പ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും. നിപ്പ രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നത് തുടരുമെന്നും...

കുമ്പള ബദ്‌രിയ നഗറില്‍ ആയുധവുമായി കറങ്ങുന്ന സംഘത്തെ പൊലീസ് അന്വേഷിക്കുന്നു

കുമ്പള (www.mediavisionnews.in) : കുമ്പള ബദ്‌രിയ നഗറില്‍ കാറില്‍ ആയുധങ്ങളുമായി കൊലക്കേസ് പ്രതികള്‍ ചുറ്റി തിരിയുന്നതായുള്ള വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലക്കേസ് പ്രതികളടക്കം അഞ്ചംഗ സംഘമാണ് വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാറില്‍ ബദ്‌രിയ നഗറിലും പരിസരത്തും പകലും രാത്രിയും ചുറ്റിത്തിരിയുന്നതായാണ് വിവരം. ഒന്നര വര്‍ഷം മുമ്പ് പെര്‍വാഡ് കോട്ടയില്‍...

വ്യാജ വാര്‍ത്തകള്‍; ജാഗ്രത പാലിക്കാന്‍ വാട്‌സ്‌ആപ്പില്‍ ഫോര്‍വേഡഡ് ലേബല്‍ ഫീച്ചര്‍

(www.mediavisionnews.in) ഫോര്‍വേഡ് സന്ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.18.179 വാട്ട്സ്‌ആപ്പില്‍ അപ്ഡേറ്റ് ചെയ്തു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവയൊക്കെ ഫോര്‍വേഡ് ചെയ്താല്‍ ഈ അടയാളപ്പെടുത്തല്‍ കാണാനാകും. ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളെ 'ഫോര്‍വേഡ്' എന്ന് തന്നെ അടയാളപ്പെടുത്തുന്ന ഫീച്ചറാണ് ഇത്. തട്ടിപ്പ് സന്ദേശങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഇത്. ഈ അടയാളം...

സ്വകാര്യ ഭൂമിയിലെ വൃക്ഷങ്ങള്‍ അപകാടവസ്ഥയിലല്ലെന്ന്‌ ഉടമകള്‍ ഉറപ്പു വരുത്തണം:ജില്ലാ കളക്‌ടര്‍

കാസര്‍കോട്‌(www.mediavisionnews.in) കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാകളക്‌ടര്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്‌. അപകടകരമായ രീതിയില്‍ സ്വകാര്യ ഭൂമികളില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ ആവശ്യമായ മുന്‍കരുതലുകളോടെ ഉടമസ്ഥര്‍ തന്നെ മുറിച്ചുമാറ്റണമെന്ന്‌ നിര്‍ദ്ദേശത്തില്‍ പറയുന്നു. അല്ലാത്ത പക്ഷം മരങ്ങള്‍ വീണുണ്ടാകുന്ന നഷ്‌ടങ്ങള്‍ക്ക്‌ ഉടമകള്‍ തന്നെയായിരിക്കും ഉത്തരവാദികള്‍. മലയോര മേഖലയിലെ മണ്ണിടിച്ചില്‍,...

മക്ക ഹറമില്‍ യുവാവ് ആത്മഹത്യ ചെയ്തു

മക്ക (www.mediavisionnews.in) മക്ക ഹറമില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടിയാണ് 35 കാരനായ യുവാവ് ജീവനൊടുക്കിയത്. മതാഫില്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്. വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെയാണ് സംഭവം. ഇയാള്‍ സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. സംഭവം നടന്ന ഉടന്‍ ഹറം...

സ്വന്തം ആംബുലന്‍സ് മണ്ണിട്ട് മൂടി; വാടകയ്ക്ക് ആംബുലന്‍സ് ഓടിച്ച് കാസർകോട് ജില്ലാ ആശുപത്രി

കാസർകോട് (www.mediavisionnews.in):  ജില്ലാ ആശുപത്രിക്ക് സ്വന്തമായുള്ള ആംബുലന്‍സ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു.  അപകടത്തിൽപ്പെട്ട ആംബുലന്‍സുകള്‍ അറ്റകുറ്റ പണികൾ നടത്താതെ അധികൃതർ ആശുപത്രി വളപ്പിൽ ഉപേക്ഷിച്ച നിലയിലാണ്.  ഇത്തരത്തില്‍ ഉപേക്ഷിച്ച മൂന്നോളം ആംബുലന്‍സുകളാണ് ഇപ്പോള്‍ മണ്ണിട്ട് മൂടപ്പെട്ട നിലയില്‍, കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രിയുടെ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നത്. പട്ടിക ജാതി വികസന വകുപ്പിന്‍റെ സാമ്പത്തീക സഹായം ഉപയോഗിച്ച്...

77കാരനായ ഒമാനിക്കൊപ്പം സന്തോഷവതിയെന്ന് 16 കാരി.. ഇനി ഇന്ത്യയിലേക്ക് ഇല്ല.. പ്രതിഷേധം പുകയുന്നു

(www.mediavisionnews.in) 77 കാരനായ ഒമാന്‍ സ്വദേശിയെ വിവാഹം കഴിച്ച ഇന്ത്യക്കാരിയായ 16 കാരിയെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി. താന്‍ 77 കാരനൊപ്പം സുഖമായാണ് ജീവിക്കുന്നതെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും രേഖാമൂലം പെണ്‍കുട്ടി എംബസി അധികൃതരെ അറിയിച്ചു. തന്‍റെ ജീവിതത്തില്‍ ഇടപെടരുതെന്ന് കാണിച്ച് യുവതി എംബസിക്ക് കത്ത് കൈമാറി. ഇതോടെ ഒമാന്‍ എംബസി ഇന്ത്യന്‍...

മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരക്കാര്‍’ തുടങ്ങുന്നു; 150 കോടി ബജറ്റില്‍ ബ്രഹ്മാണ്ഡ സിനിമ!

(www.mediavisionnews.in) മമ്മൂട്ടി നായകനാകുന്ന 'കുഞ്ഞാലിമരക്കാര്‍' പ്രഖ്യാപനം വളരെ നാളുകള്‍ക്ക് മുമ്ബേ വന്നതാണ്. എന്നാല്‍ അതിന് ശേഷം പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ സഖ്യവും 'കുഞ്ഞാലിമരക്കാര്‍' പ്രഖ്യാപിച്ചു. ഇപ്പോഴിതാ, മമ്മൂട്ടിച്ചിത്രവും ആരംഭിക്കുകയാണ്. മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി നടക്കുകയാണ്. 150 കോടി വരെ ബജറ്റാവുന്ന ഒരു പ്രൊജക്ടായി ആണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആഗസ്റ്റ് സിനിമാസാണ് ചിത്രം...

500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍ നല്‍കി ജിയോ

(www.mediavisionnews.in)ഉപയോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി വീണ്ടും ജിയോ. ഇത്തവണ പോസ്‌റ്റോഫീസുമായി ചേര്‍ന്നാണ് റിലയന്‍സ് ബിഗ് ടിവിയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 50,000 പോസ്‌റ്റോഫീസുകളുമായാണ് ജിയോ ചേര്‍ന്നിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ ബിഗ്ടിവി എത്തിക്കുന്നതിനാണ് പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് ജിയോ നല്‍കിയിരിക്കുന്ന ഓഫറുകള്‍ ഇങ്ങനെയാണ്. ഫ്രീ എച്ച്‌ഡി എച്ച്‌ഇവിസി സെറ്റ് ടോപ്പ് ബോക്‌സുകള്‍ 500...

എന്നാലും കുടിയന്‍മാരോട് വേണമായിരുന്നോ ഈ ചതി!!: 15 കോടിയുടെ മദ്യം സര്‍ക്കാര്‍ ഒഴിക്കിക്കളയുന്നു

കൊച്ചി (www.mediavisionnews.in): 15 കോടിയുടെ വിദേശമദ്യം ഒഴുക്കികളയാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. യുഡിഎഫ് സമയത്ത് ബാറുകള്‍ പൂട്ടിയ സമയത്ത് റെയ്ഡുകളിലും മറ്റുമായി പിടിച്ചെടുത്ത മദ്യമാണ് നശിപ്പിച്ചു കളായാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യം നശിപ്പിച്ചു കളയാനുള്ള തീരുമാനത്തിന് നികുതി വകുപ്പ് അനുവാദം കൊടുത്ത സാഹചര്യത്തില്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ് കോര്‍പ്പറേഷന്‍ രണ്ട് വര്‍ഷത്തോളമായി സൂക്ഷിച്ച്...

About Me

35755 POSTS
0 COMMENTS
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img