മഞ്ചേശ്വരത്ത് ബിയര്‍കുപ്പികൊണ്ടുള്ള അടിയേറ്റ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

0
438

മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരത്ത് ബിയര്‍കുപ്പികൊണ്ടുള്ള അടിയേറ്റ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കുഞ്ചത്തൂര്‍ പദവിലെ ഹാഷിം (18), ബാത്തിഷ (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മംഗളൂരു നേതാജി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അശ്വത്തിനും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കുഞ്ചത്തൂര്‍ പദവില്‍ വെച്ച് രണ്ട് ബൈക്കുകളിലെത്തിയ മൂന്നുപേര്‍ ബിയര്‍കുപ്പികൊണ്ട് യുവാക്കളെ അടിച്ചുപരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here