Tuesday, January 13, 2026

mediavisionsnews

പൊട്ടിക്കരഞ്ഞും നിലവിളിച്ചും പ്രതി; കോടതിയില്‍ നാടകീയരംഗങ്ങള്‍

കാസര്‍കോട് (www.mediavisionnews.in): 'പോലീസ് ഈസ് ചീറ്റിങ്, ഐ ഡോണ്ട് ഡൂ..., മേരാ ഭയ്യാ ഛോട് ദോ മുഛേ...' ഉപ്പളയില്‍ ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ പ്രതി മിസ്‍‍രിയ വിധിയറിഞ്ഞ ശേഷം കോടതിവരാന്തയില്‍ അലറിവിളിച്ചു. നാടിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ വധശ്രമം, കൊലപാതകക്കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. വിധി ഇവര്‍ കൂപ്പുകൈകളോടെയാണ് കേട്ടത്. വിധിയറിഞ്ഞ...

അഭിമന്യുവിന്റെ കൊലപാതകം: ഹാദിയ കേസില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയവരിലേക്കും അന്വേഷണം

കൊച്ചി (www.mediavisionnews.in): മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഹാദിയ കേസ് ഹൈക്കോടതി മാര്‍ച്ച് നടത്തിയവരിലേക്കും അന്വേഷണം. 2017 മെയ് 29നാണ് മാര്‍ച്ച് നടത്തിയത്. അഭിമന്യുവിനെ കൊന്നവരില്‍ 13 പേര്‍ കോളെജിന് പുറത്ത് നിന്നുള്ളവരാണ്. ഈ സാഹചര്യത്തിലാണ് മാര്‍ച്ചില്‍ പങ്കെടുത്തവരിലേക്കം അന്വേഷണം നടത്തുന്നത്. അതേസമയം, കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്....

വലതു കാലില്‍ വേദനയുമായെത്തിയ കുട്ടിയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തി; കൈയബദ്ധം പറ്റിയതെന്ന് ആശുപത്രി അധികൃതര്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം (www.mediavisionnews.in): ആരോഗ്യ മേഖലയില്‍ മികച്ച പ്രതിച്ഛായയുള്ള കേരളത്തിന് അപമാനമായി ശസ്ത്രക്രിയ വാര്‍ത്ത. വലതുകാലില്‍ വേദനയുമായെത്തിയ കുട്ടിയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. തിരുവനന്തപുരത്തെ ജി.ജി ആശുപത്രിയിലാണ് കാലു മാറി ശസ്ത്രക്രിയ നടന്നത്. 12 വയസ്സുള്ള മാലി സ്വദേശിയായ കുട്ടിയുടെ ശസ്ത്രക്രിയയാണ് മാറിയത്. വലതുകാലിന്റെ ലിഗ്മെന്റിന് വേദനയുമായെത്തിയ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത് ഇടതു കാലിലാണ്. ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തിറക്കിയപ്പോഴാണ്...

നിരക്കു വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍; നാളെ മുതല്‍ ആരംഭിക്കാനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റിവെച്ചു

തിരുവനന്തപുരം (www.mediavisionnews.in): നാളെ അര്‍ധരാത്രി മുതല്‍ നിരക്കുവര്‍ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കു മാറ്റിവച്ചു. ഗതാഗയമന്ത്രിയും തൊഴിലാളി സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു. മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ സംഘടനകളും സംയുക്ത കോഡിനേഷന്‍...

മകളുടെ വിവാഹം കാണണമെന്ന ചികിത്സയില്‍ കഴിയുന്ന അച്ഛന്റെ ആഗ്രഹം; ഒടുവില്‍ ദുബൈ ആശുപത്രി വരാന്തയില്‍ വിവാഹപ്പന്തലൊരുക്കി

യുഎഇ (www.mediavisionnews.in): ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ഛന് മകളുടെ വിവാഹം കാണണമെന്ന് ആഗ്രഹം. ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രി വിട്ടു പുറത്തുപോകാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വീട്ടുകാരും ബന്ധുക്കളും വലഞ്ഞു ഒടുവില്‍ എന്തുകൊണ്ട് വിവാഹം ആശുപത്രിയില്‍വെച്ച്‌ നടത്തിക്കൂടായെന്ന് ചിന്തിച്ചു. കാരണ സഹിതം ആശുപത്രി അധികൃതരെ വിവരമറിയിച്ചപ്പോള്‍ അവര്‍ക്കും സമ്മതം. ഒടുവില്‍ ആശുപത്രിയുടെ...

ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ല; അഭിമന്യു കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് എസ്ഡിപിഐ

കോഴിക്കോട്( www.mediavisionnews.in): ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് എസ്ഡിപിഐ. മഹാരാജാസിലെ അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐ എന്ന പ്രചരണം ദുരുദ്ദേശപരമാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു. പിടിക്കപ്പെട്ടവര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണോ എന്നും സംഭവസ്ഥലത്ത് വച്ച് തന്നെയാണോ പിടിക്കപ്പെട്ടത് എന്നും ഇവര്‍ കസ്റ്റഡിയിലാകാനുള്ള...

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം(www.mediavisionnews.in): ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍. അന്വേഷണം അട്ടിമറിച്ചെന്ന പരാതി പുനരന്വേഷിക്കണമെന്നാണ് വിഎസിന്റെ ആവശ്യം. അതേസമയം, കേസില്‍ നിയമപോരാട്ടം തുടരുമെന്ന് വി എസ് അച്യുതാനന്ദന്‍ നേരത്തെ അറിയിച്ചിരുന്നു. കേസ് അട്ടിമറിച്ചതിനെതിരെ ഉടന്‍ തന്നെ വിചാരണ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വി.എസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ...

വണ്ണം കുറയ്ക്കാന്‍ ഗുളികകളും സപ്ലിമെന്റുകളും കഴിക്കുമ്പോള്‍ സൂക്ഷിക്കുക

കൊച്ചി (www.mediavisionnews.in): വണ്ണം കുറയ്ക്കാന്‍ എളുപ്പവഴി തേടുന്നവരാണ് അധികവും. കടുത്ത ആഹാരനിയന്ത്രണവും വ്യായാമമുറകളുമാണ് വണ്ണം കുറയ്ക്കാനും ആകാരഭംഗി നേടാനും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍. എങ്കിലും എളുപ്പത്തില്‍ കാര്യം സാധിക്കാന്‍ വേണ്ടി പരസ്യത്തില്‍ കാണുന്ന ഗുളികകള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്.  ഡോക്ടറോട് ചോദിക്കാതെ യാതൊരു കുറിപ്പടിയുമില്ലാതെ നേരിട്ട് പോയി വാങ്ങി കഴിക്കുന്ന ഈ ഗുളികകള്‍...

ഭര്‍ത്താവിന്റെ രണ്ടാംഭാര്യയെയും ഗര്‍ഭസ്ഥശിശുവിനെയും ചുട്ടുകൊന്ന കേസില്‍ ആദ്യഭാര്യ കുറ്റക്കാരിയെന്ന് കോടതി

കാസര്‍കോട് (www.mediavisionnews.in): ഭര്‍ത്താവിനൊപ്പം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ടാംഭാര്യയെയും ഗര്‍ഭസ്ഥശിശുവിനെയും ചുട്ടുകൊന്ന കേസില്‍ പ്രതിയായ ആദ്യഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഉപ്പളയിലെ നഫീസത്ത് മിസ്‌രിയ(21)യും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഗോവയിലെ മിസ്‌രിയയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിലാണ് മിസ്‌രിയ കുറ്റക്കാരിയെന്ന് തെളിഞ്ഞത്. 326, 449 വകുപ്പുകള്‍...

വില്‍പ്പനയില്‍ ഉണര്‍വില്ല, മറ്റൊരു മോഡലും കൂടി മഹീന്ദ്ര പിന്‍വലിക്കുന്നു

ദില്ലി (www.mediavisionnews.in): ഇന്ത്യന്‍ വാഹനിര്‍മ്മാതാക്കളില്‍ മുന്‍ നിരയില്‍ തന്നെയുള്ള കമ്പനിയാണ് മഹീന്ദ്ര. എന്നാല്‍ അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ മഹീന്ദ്രയുടേതായി പുറത്തു വരുന്നത്. മോശം വില്‍പനയെ തുടര്‍ന്ന് കോമ്പാക്ട് എസ് യു വി നുവോസ്പോര്‍ടിനെ് പിന്‍വലിച്ചിരിക്കുകയാണ് മഹീന്ദ്ര. മഹീന്ദ്രയുടെ വെരീറ്റോ സെഡാന്‍, വെരീറ്റോ വൈബ് നോച്ച്ബാക്ക്, സൈലോ എംപിവി തുടങ്ങിയ മോഡലുകള്‍ മോശം വില്‍പ്പനയെ തുടര്‍ന്ന്...

About Me

35918 POSTS
0 COMMENTS
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img