Thursday, September 11, 2025

mediavisionsnews

കാസര്‍ഗോഡ് അയിത്തം കാരണം ആംബുലന്‍സ് കയറ്റാന്‍ സമ്മതിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ഇരയായ 66കാരിയുടെ മൃതദേഹം ബന്ധുക്കള്‍ ചുമന്നുകൊണ്ടു പോയി

ബെള്ളൂര്‍ (www.mediavisionnews.in): സാക്ഷരതയില്‍ മുന്നോട്ട് പോയിട്ടും കേരളത്തില്‍ ജാതിമത ചിന്തകളും അയിത്താചരണവും നിലനില്‍ക്കുന്നതായി നിരന്തരം വാര്‍ത്തകളുണ്ട്.കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ പഞ്ചായത്തിലെ പെസോളിഗയില്‍ ജന്മിയുടെ അയിത്താചരണം കാരണം ദളിതര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം ചുമന്നുകൊണ്ടു പോകേണ്ടിവന്നുവെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം ചുമന്നു കൊണ്ടു പോവുന്ന രംഗം എഴുത്തുകാരനും ആരോഗ്യ പ്രവര്‍ത്തകനുമായ നിസാം...

ഹൈ ഡൈൻ ഫാമിലി റെസ്റ്റോറന്റ് മംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു

മംഗളൂരു (www.mediavisionnews.in): ആഹാര പ്രിയരുടെ പുതിയ കയ്യൊപ്പാവാൻ ഹൈ ഡൈൻ ഫാമിലി റെസ്റ്റോറന്റ് മംഗളൂരു അത്താവർ കാസ ഗ്രാൻഡ് മാളിൽ പ്രവർത്തനം ആരംഭിച്ചു. കർണ്ണാടക ഗവണ്മെന്റ് ചീഫ്‌ വിപ് ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു. ശശിധര ഹെഗ്‌ഡെ, അബ്ദുൽ റൗഫ്, എ.കെ.എം അഷ്‌റഫ്, പ്രേമാനന്ത ഷെട്ടി, അഷ്‌റഫ് ബംബ്രാണ തുടങ്ങിയവർ സംബന്ധിച്ചു.

ഇനി ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

കൊച്ചി (www.mediavisionnews.in): പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ലഘൂകരിച്ചു. ഇനി ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം. ഡല്‍ഹിയിലുള്ള വ്യക്തിക്ക് ഇനി കൊച്ചിയില്‍ നിന്നും അപേക്ഷ നല്‍കാന്‍ തടസ്സമുണ്ടാകില്ല. നിലവില്‍ അതത് സ്ഥലത്ത് നിന്ന് മാത്രമേ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ അനുവാദമുള്ളു.

സംഘ്പരിവാർ കുഴപ്പങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നു എസ്.ഡി.പി.ഐ

കുമ്പള (www.mediavisionnews.in): വളരെ സമാധാനത്തോടെ കഴിയുന്ന പ്രദേശങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം കൊഴിയുന്ന സംഘ്പരിവാർ രീതിയാണ് സിതാംഗോളിയിൽ കണ്ടെതെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ ദിവസം സിതാംഗോളിയിലെ യുവാവിനേ വധിക്കാൻ ശ്രമിച്ച സംഭവത്തെ പോലീസ് നിസാരമായി കാണരുതെന്നും, ഗൂഢാലോചന പ്രതികളടക്കം മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കമ്മിറ്റി പറഞ്ഞു. മണ്ഡലം...

മംഗളൂരുവിൽ ഫെയ്‌സ്ബുക്ക് വഴി തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 16.69 ലക്ഷം രൂപ

മംഗളൂരു (www.mediavisionnews.in): ഫെയ്‌സ്ബുക്ക് വഴി സൗഹൃദം നടിച്ച്‌ നടത്തിയ തട്ടിപ്പില്‍ മംഗളൂരു യുവതിക്ക് 16.69 ലക്ഷം രൂപ നഷ്ടമായി. മംഗളൂരുവിലെ അത്താവര്‍ സ്വദേശി രേഷ്മയ്ക്കാണ് ഇത്രയും വലിയ തുക നഷ്ടമായിരിക്കുന്നത്. മംഗളൂരു സൈബര്‍ സെല്ലില്‍ രേഷ്മ പരാതി നല്‍കിയിട്ടുണ്ട്. ഫെയ്‌സ് ബുക്കില്‍ രേഷ്മയ്ക്ക് ജാക്ക് കാള്‍മാന്‍ എന്ന വ്യക്തിയില്‍ നിന്ന് സൗഹൃദ അഭ്യര്‍ത്ഥന വന്നിരുന്നു....

സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആഇശബി അന്തരിച്ചു

കണ്ണൂര്‍ (www.mediavisionnews.in) : കേരളത്തിലെ മുസ്‌ലിം രാജവംശമായ കണ്ണൂര്‍ അറക്കല്‍ രാജകുടുബത്തിലെ ബീവി സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആഇശബി അന്തരിച്ചു. 93 വയസ്സായിരുന്നു.കണ്ണൂർ അറക്കൽ രാജ വംശത്തിലെ 37മത്തെ രാജ്ഞിയാണ്. 2006ല്‍ ആഇശ മുത്തുബീവിയുടെ മരണ ശേഷമാണ് ഇവര്‍ അധികാരമേറ്റത്. ഖബറടക്കം ഇന്ന് നാല് മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ.

സുന്നി ഐക്യ ധാരണ ലംഘിച്ച് കാന്തപുരം, മദ്റസയുടെ അധികാരത്തിനായി വീണ്ടും അക്രമം

കോഴിക്കോട് (www.mediavisionnews.in) : ഒരുമിക്കാന്‍ തീരുമാനിച്ച കേരളത്തിലെ രണ്ടു വിഭാഗം സുന്നികളും തമ്മില്‍ വീണ്ടും സംഘര്‍ഷം. മദ്റസയുടേയും പള്ളിയുടേയും പേരില്‍ നേരത്തെ നടന്ന രീതിയിലുള്ള അക്രമങ്ങളാണ് വീണ്ടും തുടങ്ങിയത്. ഐക്യ ചര്‍ച്ചയിലെ ധാരണ പ്രകാരം ഇനി അധികാര തര്‍ക്കത്തിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തരുതെന്നും ഇരു വിഭാഗത്തിന്റേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും...

ഫേസ്ബുക്കിന് അടിമയാണോ, നിങ്ങള്‍ ചെലവഴിക്കുന്ന സമയമറിയാന്‍ പുതിയ ഫീച്ചര്‍

ഡൽഹി:(www.mediavisionnews.in)പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക് എത്തുന്നു. ഒരാള്‍ എത്രസമയം ഫേസ്ബുക്കില്‍ ചെലവഴിച്ചു എന്നറിയുന്നതിനുള്ള പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് ഫേസ്ബുക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദിവസത്തെ സമയമോ ഒരാഴ്ചത്തെ സമയമോ ഈ ഫീച്ചര്‍ മുഖേന അറിയാന്‍ കഴിയും. അതേസമയം ഫേസ്ബുക്കിന് വല്ലാതെ അടിമയാകുന്നുവെന്ന് തോന്നലുണ്ടെങ്കിലും സമയപരിധി നിശ്ചയിക്കാനും ഈ ഫീച്ചറിലൂടെ കഴിയും. നിശ്ചയിച്ച പരിധി കഴിഞ്ഞാല്‍ പിന്നെ പുതിയ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സാക്ഷികള്‍ക്ക് വീണ്ടും സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി (www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ വീണ്ടും ഹൈക്കോടതി ഉത്തരവ്. സമന്‍സ് നല്‍കുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ഭീഷണിയെ തുടര്‍ന്ന് പത്ത് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാനായിരുന്നില്ല. ജീവനക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം നല്‍കാന്‍...

രണ്ടുവര്‍ഷത്തിനകം കേരളത്തില്‍ റോഡ് അപകട മരണ നിരക്കില്‍ ഉണ്ടാകാന്‍ പോകുന്നത് 7.8 ശതമാനം വര്‍ധന; ശരാശരി അപകട മരണങ്ങള്‍ 2020ല്‍ 4453 ആകുമെന്ന് പഠനം

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ രണ്ടുവര്‍ഷത്തിനകം റോഡ് അപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ 7.8 ശതമാനംവരെ വര്‍ധനവ് ഉണ്ടാവുമെന്ന പഠന റിപ്പോര്‍ട്ട്. രണ്ടുകൊല്ലത്തിനകം ഇത്രയും വര്‍ധനവ് മരണനിരക്കില്‍ ഉണ്ടാകുന്നോടെ ശരാശരി 4453 ജീവനുകള്‍ റോഡുകളില്‍ പൊലിയുമെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്. മുംബൈയിലെ എന്‍എംഐഎംഎസ് യൂണിവേഴ്‌സിറ്റിയിലെ മുകേഷ് പട്ടേല്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആന്‍ഡ് എന്‍ജിനീയറിംഗിന്റെ നേതൃത്വത്തില്‍ ആള്‍...

About Me

35832 POSTS
0 COMMENTS
- Advertisement -spot_img

Latest News

ദേശീയപാത 66: ആകെ 451 ക്യാമറകള്‍, ലൈൻ തെറ്റിച്ചാലും പിടിവീഴും; മുഴുവന്‍ സമയ നിരീക്ഷണത്തിന് എടിഎംഎസ്

കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...
- Advertisement -spot_img