Wednesday, January 14, 2026

mediavisionsnews

ചെറിയ കുട്ടികളോട് സൗഹാർദ പരമായി പെരുമാറേണ്ട ടീച്ചർ ക്രൂരതയുടെ മുഖമാണ് കാണിക്കുന്നത്: എം.എസ്.എഫ്

പൈവളികെ (www.mediavisionnews.in): മഞ്ചേശ്വരം സബ്ജില്ലയിൽ പൈവളികെ പഞ്ചായത്തിലെ അട്ടഗോളി സ്‌കൂളിൽ ബാഗിൽ നിന്ന് പുസ്തകം എടുക്കാൻ വൈകി എന്നാരോപിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് എം.എസ.എഫ്. പൊതുവിദ്യാഭ്യാസം മേൽമയുള്ളതും സൗഹാർദ അന്തരീക്ഷത്തിലുമാകേണ്ട സാഹചര്യത്തിൽ കുട്ടികളെ ക്രൂരമായ പീഡനത്തിന് ഇരയാകുന്ന സംഭവം അപലപനീയമാണെന്ന് എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊതുവിദ്യാഭ്യാസ...

പൈവളിഗെ അട്ടഗോളിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം

പൈവളിഗെ (www.mediavisionnews.in):  പൈവളിഗെ അട്ടഗോളി എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം. മർദ്ദനത്തിൽ പരുക്കേറ്റ വിദ്യാർഥിയെ ബന്തിയോടിലെ ഡി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി കരയുന്നത് കണ്ട രക്ഷിതാക്കൾ വിവരം ചോദിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്ത് പറഞ്ഞത്.വസ്ത്രം അഴിച്ചു നോക്കിയപ്പോൾ ദേഹമാസകലം അടിയുടെ പാടുകളുണ്ട്. പൈവളിഗെ ബായിക്കട്ട വാടക ക്വാർട്ടേഴ്സിൽ...

പുതിയ യമഹ RX100, യാഥാര്‍ത്ഥ്യമെന്ത്?

ഒരുകാലത്തു ക്യാമ്പസുകളുടെ ലഹരിയായിരുന്നു യമഹ RX100. എണ്‍പതു തൊണ്ണൂറുകളുടെ ആവേശം. യമഹയുടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ബൈക്ക്. ഇരമ്പിയാര്‍ക്കുന്ന ശബ്ദവും പൊട്ടിത്തെറിച്ചുള്ള കുതിപ്പും, ബൈക്ക് പ്രേമികളുടെ മനസില്‍ അണയാതെ കിടപ്പുണ്ട് ഈ ഓര്‍മ്മകള്‍. യൗവനത്തിന്റെ തുടിപ്പാണ് നിരത്തിലൂടെ ഓടുന്ന ഓരോ RX100 ഉം.മലിനീകരണനിയന്ത്രണ നിയമങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമായതോടെ ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള RX100 -നെ നിര്‍ത്താന്‍...

സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ വാങ്ങുന്നത് ലക്ഷങ്ങള്‍; ഒരു സിറ്റിങിന് സര്‍ക്കാര്‍ നല്‍കുന്നത് അഞ്ച് ലക്ഷം മുതല്‍

തിരുവനന്തപുരം (www.mediavisionnews.in): സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കുന്നത് അമിത പ്രതിഫലം. സിറ്റിങ് ഫീസിനേക്കാള്‍ ഉയര്‍ന്ന തുക വാങ്ങുന്നു. അഞ്ച് ലക്ഷം രൂപ മുതലാണ് അഭിഭാഷകര്‍ ഒരു സിറ്റിങിന് വാങ്ങുന്നത്. സുപ്രീംകോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഭൂരിപക്ഷം കേസുകളിലും ഹാജരാകുന്നത് സ്വകാര്യ അഭിഭാഷകര്‍ ആണ്. ഹൈക്കോടതിയിലെ സ്വകാര്യ അഭിഭാഷകര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കിയത് വിവാദമായിരുന്നു.

സൗദിയില്‍ ഭക്ഷണം പാഴാക്കിയാല്‍ 1000 റിയാൽ പിഴ ഈടാക്കും

സൗദി (www.mediavisionnews.in): ഭക്ഷണം കഴിച്ചതിന് ശേഷം പാഴാക്കി കളഞ്ഞാല്‍ സൗദിയില്‍ ഇനി മുതല്‍ പിഴ. 1000 റിയാലാണ് പിഴ ചുമത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കുന്ന രാജ്യമാണ് സൗദി. സൗദി ഫുഡ് ബാങ്കാണ് തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പ്രതിവര്‍ഷം സൗദി പാഴാക്കുന്ന ഭക്ഷണം...

മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ അനുമതി നല്‍കി യു.കെ ഹൈക്കോടതി

ലണ്ടന്‍ (www.mediavisionnews.in): കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്ക് ബ്രിട്ടണിലെ കോടതിയില്‍ നിന്നും തിരിച്ചടി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പരിശോധിക്കുവാനും പിടിച്ചെടുക്കാനും അനുമതി നല്‍കിയിരിക്കുകയാണ് യുകെ ഹൈക്കോടതി. ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് അനുമതി നല്‍കിയത്. ലണ്ടനു സമീപമുള്ള ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ ആസ്തികളായിരിക്കും പരിശോധിക്കുക. ഹൈക്കോടതിയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് മല്യയുടെ ടെവിനിലെയും...

ധര്‍മൂസ് ഫിഷ് ഹബ്ബിന് തുടക്കം; ധര്‍മ്മജന്‍ ഇനി മീന്‍ വില്‍ക്കും

കൊച്ചി(www.mediavisionnews.in) ധര്‍മജന്റെ 'ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഉദ്ഘാടനം നടന്‍ കുഞ്ചാക്കോ ബോബന്‍ നിര്‍വഹിച്ചു. വന്‍ താരനിരയുടെ സാന്നിദ്ധ്യത്തിലാണ് ഫിഷ് ഹബ്ബിന് തുടക്കം കുറിച്ചത്. ഫിഷ് ഹബ്ബിലെ ആദ്യ വില്‍പ്പന സലിം കുമാര്‍ സ്വീകരിച്ചു. കലാഭവന്‍ ഷാജോണ്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ മാനസ, ഹൈബി...

വെളിച്ചെണ്ണയില്‍ മായം: വ്യാപാരികള്‍ ജാഗ്രത പാലിക്കണം

കാസര്‍കോട്‌ (www.mediavisionnews.in): മായം ചേര്‍ത്ത വെളിച്ചെണ്ണ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ വെളിച്ചെണ്ണ വില്‍പ്പനയില്‍ ഭക്ഷ്യധാന്യ വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്ന്‌ കാസര്‍കോട്‌ ഫുഡ്‌ ഗ്രൈന്‍സ്‌ ഡീലേഴ്‌സ്‌ അസോസിയേഷന്‍ വ്യാപാരികളോട്‌ അഭ്യര്‍ത്ഥിച്ചു. വെളിച്ചെണ്ണ സ്റ്റോക്ക്‌ എടുക്കുമ്പോള്‍ തന്നെ ഈ കാര്യം ശ്രദ്ധിക്കണം. അമിതലാഭം കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കില്‍ അതിലെ ചതിക്കുഴി വ്യാപാരികള്‍ മനസ്സിലാക്കണമെന്നും, മായം ചേര്‍ത്തതും വ്യാജമെന്ന്‌ തോന്നുന്ന ഒരു...

ഹൊസങ്കടിയിൽ ഓട്ടോ വാടകക്ക് വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ അടിച്ച് വീഴ്ത്തി പണവും ഫോണും തട്ടി

ഹൊസങ്കടി (www.mediavisionnews.in):ഓട്ടോ വാടകയ്‌ക്കു വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ അക്രമിച്ച ശേഷം പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ചതായി പരാതി. പരിക്കേറ്റ ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവര്‍ മഞ്ചേശ്വരം, കണ്വതീര്‍ത്ഥയിലെ ഹംസ (26)യെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ്‌ സംഭവം. കണ്ടാല്‍ അറിയാവുന്ന രണ്ടുപേരെത്തി കന്യാശ്രമത്തിനു സമീപത്തേയ്‌ക്കു പോകണമെന്ന്‌ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ മറ്റൊരു സ്ഥലത്തേയ്‌ക്കു പോകണമെന്നും ആവശ്യപ്പെട്ടു. പിന്നീട്‌...

കൂട്ടുകാരിയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിനു പോയ ഭര്‍തൃമതിയെ കാണാതായതായി പരാതി

കുമ്പള (www.mediavisionnews.in):സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാല്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ ഭര്‍തൃമതിയെ കാണാതായതായി പരാതി. മൊഗ്രാല്‍, കൊപ്രബസാറിലെ അബ്‌ദുല്‍ ഹമീദിന്റെ ഭാര്യ ഉമ്മുഹബീബ(27)യെ ആണ്‌ കാണാതായത്‌. ഭര്‍ത്താവിന്റെ പരാതിയിന്മേല്‍ കുമ്പള പൊലീസ്‌ കേസെടുത്തു. രണ്ടിനു രാവിലെ വീട്ടില്‍ നിന്നു ഇറങ്ങുമ്പോള്‍ സുഹൃത്തിന്റെ വീട്ടില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു ഭാര്യ ഭര്‍ത്താവിനോട്‌ അനുവാദം ചോദിച്ചിരുന്നതായി പരാതിയില്‍ പറഞ്ഞു. പോകേണ്ടെന്ന്‌...

About Me

35918 POSTS
0 COMMENTS
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img