Friday, May 3, 2024

mediavisionsnews

ഭിക്ഷാടകന്‍ അല്‍പം ഉയര്‍ന്നു ചിന്തിച്ചു : ഖത്തര്‍ എയര്‍വെയ്‌സിന് നാണക്കേടായി വിമാനത്തില്‍ ഭിക്ഷ തെണ്ടുന്ന ഭിക്ഷക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്

ദോഹ (www.mediavisionnews.in): യാചകര്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ഇല്ല, എന്തിന് ഭിക്ഷാടന നിരോധിത മേഖലയില്‍ പോയി നോക്കിയാല്‍ അവിടെയും കാണാം ഒന്നുരണ്ടു പേരെ. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ബസ്, ട്രെയിന്‍ തുടങ്ങി എല്ലായിടത്തും ഭിക്ഷാടനം ഇന്നൊരു സ്ഥിരം കാഴ്ചയാണ് പക്ഷേ അവിടന്നും വിട്ട്    കുറച്ചുകൂടി ന്യൂ ജനറേഷന്‍ ആയിരിക്കുകയാണ് ഇപ്പോഴത്തെ ഭിക്ഷാടകര്‍. ഈ പുതിയതരം ഭിക്ഷാടന...

ഉപ്പള സോങ്കാലിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി മരിച്ചു

ഉപ്പള (www.mediavisionnews.in): പരീക്ഷ എഴുതാന്‍ ഡല്‍ഹിയിലേക്ക് പോയ ഉപ്പള സ്വദേശിനിയായ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി മരിച്ചു. മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയിക്കുന്നു. സോങ്കാല്‍ പ്രതാപ് നഗറിലെ അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകളും കേന്ദ്രസര്‍വ്വകലാശാല പെരിയ കാമ്പസില്‍ രണ്ടാം വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനിയുമായ ആയിഷത്ത് താഹിറ (23) യാണ് മരിച്ചത്. 15 ദിവസം മുമ്പാണ് പരീക്ഷ എഴുതാനായി ഡല്‍ഹിയിലേക്ക്...

സിപിഐ എമ്മിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് എന്തു വിലകൊടുത്തും തടയണമെന്ന്‌ ആര്‍എസ്‌എസ്

കണ്ണൂര്‍ (www.mediavisionnews.in):  സംഘപരിവാരത്തില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ സിപിഐ എമ്മിലേക്ക് പ്രവഹിക്കുന്നത് ആര്‍എസ്‌എസ്സിന്റെ ഉറക്കം കെടുത്തുന്നു. എന്തുവില കൊടുത്തും ഈ ഒഴുക്ക് തടയണമെന്നാണ് അടുത്തിടെ കൊച്ചി എളമക്കരയില്‍ ചേര്‍ന്ന ആര്‍എസ്‌എസ് പ്രാന്തീയ ബൈഠക് തീരുമാനം. ഇതിനാവശ്യമായ അടിയന്തര "കര്‍മപരിപാടികള്‍ക്കും' യോഗം രൂപം നല്‍കി. പ്രചാരകന്മാര്‍ ഉള്‍പ്പെടെ കാവിരാഷ്ട്രീയത്തോട‌് വിടപറയുന്നതാണ് ആര്‍എസ്‌എസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്. ഇത് കേരളത്തില്‍...

ഷഹീദ് സിഎം കൊലപാതകം: സമരത്തെ ഭയക്കുന്നവർ വ്യാജ പ്രചരണം നടത്തുന്നു പിഡിപി

കാസറഗോഡ്(wwww.mediavisionnews.in): ദക്ഷിണ ഇന്ത്യയിലെ അറിയപ്പെടുന്ന ഇസ്‍ലാമിക പണ്ഡിത സഭയായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാധ്യക്ഷർ എട്ട് വർഷങ്ങൾക്ക് മുമ്പ് അതി ദാരുണമായി കൊല്ലപ്പെട്ട ഷഹീദ് സി എം ഉസ്താദിന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസി എൻ ഐ എ തന്നെ അന്വേഷിക്കണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ് എം ബഷീർ അഹമ്മദ്,...

ഫഹദ് വധക്കേസ് വിധി നിരാശയുണ്ടാക്കി -ബഷീര്‍ വെള്ളിക്കോത്ത്​

കാസര്‍കോട് (www.mediavisionnews.in): ഫഹദ് വധക്കേസിലെ വിധി ജീവപര്യന്തത്തിലൊതുങ്ങിയത് നീതിക്കായി കാത്തിരുന്നവരില്‍ വലിയ നിരാശ ഉളവാക്കുന്നതാണെന്നും വധശിക്ഷ ആവശ്യപ്പെട്ട് അപ്പീലിന് പോകാന്‍ പ്രോസിക്യൂഷന്‍ തയാറാകണമെന്നും സംസ്ഥാന മുസ്‌ലിംലീഗ് കൗണ്‍സില്‍ അംഗം ബഷീര്‍ വെള്ളിക്കോത്ത് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരനായ ഒമ്ബതുവയസ്സുകാരനെ ഒരു കാരണവുമില്ലാതെ നിഷ്കരുണം വെട്ടിക്കൊന്ന ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അപ്പീലിന് പ്രോസിക്യൂഷനെ നിര്‍ബന്ധിക്കാന്‍ മനുഷ്യത്വവും നീതിബോധവുമുള്ള...

പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ല; കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം(www.mediavisionnews.in): പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ചെയ്യിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. അച്ചടക്കത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ വിഷയം അതീവഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പൊലീസ് ദാസ്യപ്പണി വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പൊലീസുകാരുടെ ദാസ്യപ്പണി ചട്ടവിരുദ്ധമെന്ന്...

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: സര്‍വകക്ഷി യോഗത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയെ ഒരു സംഘം കയ്യേറ്റം ചെയ്തു

കോഴിക്കോട് (www.mediavisionnews.in) : കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനിടെ അദ്ധ്യക്ഷനായ കാരാട്ട് റസാഖ് എം.എല്‍.എയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ചെറിയ പരിക്കേറ്റ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗത്തില്‍ സംസാരിക്കാന്‍ അനുമതി നിഷേധിച്ചെന്നാരോപിച്ച്‌ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിനിടയാക്കിയത്. സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികാര്‍ക്കും സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നു....

മഞ്ചേശ്വരം മണ്ഡലം പിരിസപ്പാട്ട് കൂട്ടായ്മ പെരുന്നാൾ പൊൽസ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി (www.mediavisionnews.in) : ചെറിയ പെരുന്നാൾ ദിവസം സാഹിദ് പാർക്കിൽ മഞ്ചേശ്വരം മണ്ഡലം പിരിസപ്പാട്ട് കൂട്ടായ്മ പെരുന്നാൾ പൊൽസ് സംഘടിപ്പിച്ചു .അസഹിഷ്ണുത വർദ്ധിച്ചു വരുന്ന ഇക്കാലത്തു മാനവ ഐക്യo ഊട്ടി ഉറപ്പിക്കാൻ ഇതുപോലുള്ള കൂട്ടയ്മകൾ കൊണ്ട് കഴിയട്ടെ എന്ന് യോഗം അഭിപ്രായപ്പെട്ടു. അംഗങ്ങൾ പരസ്പരം പരിചയപെടുകയൂം , മധുര പലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു .റഹിം...

ഫഹദ് വധം; പ്രതിക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും

കാസര്‍ഗോഡ് (www.mediavisionnews.in) :മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസ്സില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐ പി സി 341, 302 വകുപ്പുകളിലായാണ് ശിക്ഷ. കേസ്സില്‍ ഇരിയ സ്വദേശി കണ്ണോത്തെ വിജയന്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക്...

മുരിങ്ങയില്‍ മലിനജലത്തെ ശുദ്ധീകരിക്കാനുള്ള ഘടകങ്ങളുണ്ടെന്ന് പഠനങ്ങള്‍

അമേരിക്ക (www.mediavisionnews.in):ശുദ്ധവായുവും ശുദ്ധജലവുമെല്ലാം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. മാലിന്യമില്ലാത്ത ജലത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയിലെ ഒരു മരത്തിന്റെ വിത്തും ഇലകളും വേരുമെല്ലാം ഉപയോഗിച്ച് എത്ര മലിനമായ ജലത്തേയും ശുദ്ധമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നമ്മുടെ വീട്ടുവളപ്പുകളില്‍ സമൃദ്ധമായി വളരുന്ന മുരിങ്ങയാണ് ഈ ‘അത്ഭുത’ മരം. അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് മുരിങ്ങയിലെ ഈ അത്ഭുത വിദ്യ കണ്ടെത്തിയത്. കലക്കവെള്ളത്തെ...

About Me

33428 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട്...
- Advertisement -spot_img