Monday, May 20, 2024

mediavisionsnews

താരരാജാക്കന്മാരുടെ ബോളിവുഡ് ഇനി ദുല്‍ഖര്‍ സല്‍മാന്! കാര്‍വാന് ഗംഭീര സ്വീകരണം

കൊച്ചി (www.mediavisionnews.in):മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ സിനിമയാണ് കാര്‍വാന്‍. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിനൊരുങ്ങുന്നതിനിടെ സിനിമയ്‌ക്കെതിരെ ചില പ്രതിസന്ധികള്‍ വന്നിരുന്നെങ്കിലും അതെല്ലാം മറികടന്ന് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. യാത്രകളും മറ്റും പശ്ചാതലമാക്കിയൊരുക്കിയ കാര്‍വാന്‍ ഒരു കോമഡി ഡ്രാമയായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍...

കേരളത്തില്‍ നിന്നും ടി.വി രാജേഷ് മാത്രം; 1024 എം.എല്‍.എ./എം.പിമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതി

ന്യൂദല്‍ഹി (www.mediavisionnews.in): ഇന്ത്യയിലെ ജനപ്രതിനിധികളില്‍ 20% പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിപ്പട്ടികയില്‍പ്പെട്ടവരെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 1024 എം.പിമാര്‍ അല്ലെങ്കില്‍ എം.എല്‍.എമാരാണ് തങ്ങള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ 64 എണ്ണം തട്ടിക്കൊണ്ടുപോകല്‍...

നെടുമ്പാശേരിയിൽ വിദേശ കറൻസിയുമായി കാസർഗോട് സ്വദേശികൾ പിടിയിൽ

കൊച്ചി (www.mediavisionnews.in): 72 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർഗോഡ് സ്വദേശികളെ പോലീസ് പിടികൂടി. കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കറൻസിയുമായി എത്തിയ രണ്ട് പേരെ പോലീസ് പിടികൂടുന്നത്. ഒമാൻ യു എസ് സൗദി എന്നീ രാജ്യങ്ങളിലെ കറൻസികളാണ് ഇവരുടെ കയ്യിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. പിടിയിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇവരെ...

കാറടുക്കയില്‍ തകര്‍ന്നത് ബി.ജെ.പിയുടെ 18 വര്‍ഷത്തെ കുത്തക; എന്‍മകജെയിലും അവിശ്വാസത്തിന് നോട്ടീസ്

കാസര്‍കോട് (www.mediavisionnews.in): ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കുന്ന കാസര്‍കോട് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ഭരണം നഷ്ടമായത് വന്‍ തിരിച്ചടിയാകുന്നു. 18 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തകയാണ് എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് തകര്‍ത്തത്. ഇതോടെ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകള്‍ മൂന്നായി ചുരുങ്ങി. മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബി.ജെ.പി ഭരണമുള്ളത്. അതേസമയം എന്‍മകജെയിലും യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസ...

വലിയ പെരുന്നാള്‍; വന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി ഖത്തര്‍

ദോഹ (www.mediavisionnews.in): വലിയ പെരുന്നാളിനോടനുബന്ധിച്ച് വന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി ഖത്തര്‍. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷണക്കണക്കിന് ജനങ്ങള്‍ക്കായി ബലിമൃഗങ്ങളും വസ്ത്രങ്ങളും മറ്റ് സഹായങ്ങളുമെത്തിക്കും. വിവിധ സന്നദ്ധ സംഘടനകള്‍ മുഖേനയാണ് ഖത്തര്‍ ചാരിറ്റി ഈ സഹായ പദ്ധതിക്കൊരുങ്ങുന്നത്. ബലി പെരുന്നാളിന്റെ സന്തോഷം പങ്കുവയ്ക്കുക എന്ന സന്ദേശവുമായാണ് ഖത്തര്‍ വന്‍തോതിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തികമായി...

ഉരുകിയ ഐസ്‌ക്രീം വീണ്ടും തണുപ്പിച്ച് കഴിച്ചാല്‍

കൊച്ചി (www.mediavisionnews.in):ഫാമിലി പാക്ക് ഐസ്‌ക്രീം വീട്ടില്‍ വാങ്ങിയാല്‍ ആവശ്യത്തിന് കഴിച്ച ശേഷം ബാക്കിയുള്ളത് ഫ്രീസറിലേക്ക് വയ്ക്കുന്നത് ഒരു പതിവ് പരിപാടിയാണ്. എല്ലാവര്‍ക്കുമായി വിളമ്പിക്കഴിയും വരെ മേശപ്പുറത്ത് ഇരുന്ന് ഉരുകിയ ഐസ്‌ക്രീമിന്റെ ബാക്കിയായിരിക്കും മിക്കവാറും വീണ്ടും തണുപ്പിക്കാനെടുത്ത് വയ്ക്കുക. എന്നാല്‍ ഇങ്ങനെ എടുത്തുവയ്ക്കുന്ന ഐസ്‌ക്രീം വീണ്ടും കഴിക്കുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും. പാലില്‍ കണ്ടുവരുന്ന ലിസ്റ്റീരിയ എന്ന ബാക്ടീരിയയ്ക്ക്...

പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം

ദുബൈ (www.mediavisionnews.in): പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്ന പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ ആദ്യം അതതു പൊലീസ് സ്റ്റേഷനുകളില്‍ പോയി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോണ്‍സുലേറ്റ് ഹെല്‍പ് ഡെസ്‌കില്‍ നിന്നറിയിച്ചു. തുടര്‍ന്ന് അവര്‍ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ പോയി തുടര്‍ നടപടിക്രമ ങ്ങള്‍ക്കുശേഷം വേണം പൊതുമാപ്പ് കേന്ദ്രത്തില്‍ എത്താന്‍. കമ്പനികളുമായി കേസുള്ളവര്‍ ആദ്യം തഹസില്‍ കേന്ദ്രത്തില്‍ പോയി വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണമെന്നും അറിയിച്ചു....

ഏഴര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുമ്പള (www.mediavisionnews.in):ഏഴര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മീഞ്ച ബായിക്കട്ടെയിലെ ഹുസൈനെ (24)യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്നും ഏഴര കിലോ കഞ്ചാവ് കണ്ടെടുത്തു....

പൈലറ്റുമാര്‍ക്ക് അസുഖം ബാധിച്ചു: മംഗളൂരുവില്‍ നിന്നു ദുബൈയിലേക്കു വിമാനം പുറപ്പെട്ടത് രണ്ടു തവണ സമയം മാറ്റിയ ശേഷം

മംഗളൂരു(www.mediavisionnews.in): മംഗളൂരുവില്‍ നിന്നു ദുബൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം സമയം മാറ്റിയത് രണ്ട് തവണ. ഇന്നലെ പുലര്‍ച്ചെ 12.45നു പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് പൈലറ്റുമാര്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ സമയം മാറ്റി വൈകിട്ട് അഞ്ചിന് പുറപ്പെട്ടത്. പുലര്‍ച്ചെ 12.45നു പോകേണ്ട വിമാനം, പൈലറ്റിനു മലമ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണു വൈകിയത്. ഉടന്‍...

മഞ്ചേശ്വരം കണ്വതീർത്ത കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു

മഞ്ചേശ്വരം (www.mediavisionnews.in):  ഹൊസബെട്ടു കണ്വതീർത്ത കടപ്പുറത്ത് മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്നുമിറങ്ങിയ, കങ്കനാടി ബൈപാസിൽ താമസിക്കുന്ന ജഗദീഷ് (38)എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡാണ്‌ പുറത്തെടുത്തത്. ഭാര്യ ജയന്തി.മക്കൾ ഗണേഷ്, പ്രീതം

About Me

33559 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഉപ്പള ഗേറ്റില്‍ വീണ്ടും അപകടം; ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പള ഗേറ്റില്‍ വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ ദേശീയ പാതയില്‍ മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും...
- Advertisement -spot_img