ഏഴര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

0
250

കുമ്പള (www.mediavisionnews.in):ഏഴര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മീഞ്ച ബായിക്കട്ടെയിലെ ഹുസൈനെ (24)യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്നും ഏഴര കിലോ കഞ്ചാവ് കണ്ടെടുത്തു. കാസര്‍കോട്ടെ നിരവധി സ്ഥലങ്ങളിലേക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്ന വിതരണക്കാരിലെ പ്രധാനിയാണ് ഹുസൈനെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രപ്രദേശില്‍ കഞ്ചാവു കേസില്‍ അറസ്റ്റിലായി ഈയടുത്താണ് ഹുസൈന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here