കോട്ടയം: വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം ബീച്ചിലെ ഗ്രൗണ്ടിൽ ഇന്ന് വൈകീട്ടോടെ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു.
തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് മരിച്ചത്. ഗ്രൗണ്ടിൽ വീണ ഷമീറിനെ ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ...
വേനൽചൂടിൽ വെന്തുരുകകയാണ് നാമെല്ലാം. നാൽപതും കടന്നുപോകുന്ന താപനിലയും അതിനൊപ്പം അന്തരീക്ഷത്തില്‍ അധികമായുള്ള ഹ്യുമിഡിറ്റിയുടെ (ഈർപ്പം) സാന്നിധ്യവുമെല്ലാം വേനൽ കാലത്തെ ജീവിതം ദുസ്സഹമാക്കുകയാണ്. വൈകുന്നേരങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
വേനലിന് പകൽസമയത്ത് പുറത്തിറങ്ങേണ്ടി വരുമ്പോൾ ‘പോക്കറ്റിൽ ഇട്ട് നടക്കാവുന്ന എ.സി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ’ എന്നൊക്കെ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ. എന്ത് നല്ല നടക്കാത്ത സ്വപ്നം...
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകൾ സജ്ജമായില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. അതേസമയം, പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ തൊഴിലാളികൾ വീണ്ടും നാളെ മുതൽ സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതലയേറ്റ ശേഷമാണ്...
കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള 643. 29 കിലോമീറ്റർ നീളുന്ന ദേശീയപാത 66, കേരളത്തിന്റെ വികസന സാദ്ധ്യതകളെ മാറ്റിമറിയ്ക്കുമെങ്കിലും പാത പൂർത്തിയാകുമ്പോൾ ആയിരക്കണക്കിന് കച്ചവടക്കാരും വാണിജ്യസ്ഥാപനങ്ങളുമാണ് പ്രതിസന്ധിയിലാകുന്നത്. റോഡിന്റെ ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമ്പോൾ ആയിരക്കണക്കിന് കുടുംബങ്ങളെയാകും അത് പ്രതികൂലമായി ബാധിക്കുക. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന റോഡ് വികസനത്തിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിലാകും...
ചലിക്കുന്ന കാർ പോലെ നിർമ്മിച്ചിരിക്കുന്ന ഒരു കട്ടിലിന്‍റെയും കിടക്കയുടെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ കിടക്കയ്ക്ക് മോട്ടോർ സൈക്കിൾ പോലെ ഒരു ഹാൻഡിൽ ഉണ്ട്. ഒരു കാർ പോലെ നാല് ടയറുകളാണുള്ളത്. ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ (നേരത്തെ ട്വിറ്റർ) സുചിത്ര ദാസ് എന്ന ഉപയോക്താവ് പങ്കിട്ടത്. ലളിതമായി...
മലപ്പുറം: 56 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ സ്വർണം കവർച്ച ചെയ്യാന്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ആറു പേരടങ്ങുന്ന ക്രിമിനൽ സംഘവും പിടിയിൽ. വിമാനത്താവള പരിസരത്തുവെച്ചാണ് സംഘം പിടിയിലായത്.
ഇന്നലെയാണ് സംഭവം. ഖത്തറില്‍നിന്നും എത്തുന്ന കുറ്റ്യാടി സ്വദേശിയായ ലബീബ് (19) എന്ന യാത്രക്കാരന്‍ അനധികൃതമായി സ്വർണം കടത്തികൊണ്ടു വരുന്നുണ്ടെന്നും ഇത് കവര്‍ച്ച...
കോട്ടയം: കിണറ്റിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരിച്ചു.കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ് തോമസ് മൗണ്ടിന് സമീപം വല്ലയിൽ ഓന്തനാൽ ബിജു പോളിന്‍റെ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. കിണറ്റിലെ ചെളിക്കുള്ളില്‍ പുതഞ്ഞ ലിജുവിനെ നാട്ടുകാര്‍ ഉടൻ തന്നെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
കുടക്കച്ചിറ സെന്‍റ്...
കൊച്ചി: ചൂടുകൂടിയതോടെ സംസ്ഥാനത്ത് എയർ കണ്ടീഷണറുകൾ വാങ്ങുന്നവരുടെ എണ്ണവും കൂടി.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആവശ്യക്കാർ ഇരട്ടിയാണ്. ആവശ്യത്തിനനുസരിച്ച് എയർ കണ്ടീഷണറുകൾ എത്തിക്കാൻ കച്ചവടക്കാരും ബുദ്ധിമുട്ടുകയാണ്.
കാണം വിറ്റു ഓണം ഉണ്ണെണം എന്ന ചൊല്ലാക്കെ പണ്ട് . ഇപ്പോൾ കാണം വിറ്റെങ്കിലും ഒരു എസി വാങ്ങണം എന്നാണ് മലയാളികൾ കരുതുന്നത്.അത്രക്ക് ചൂടാണ് . ചൂടിനെ പ്രതിരോധിക്കാൻ...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...