mediavisionsnews

രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ഗുരുതര ആരോപണങ്ങളും; പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയ്ക്കിടെ രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലകൃഷ്ണന്‍ പെരിയ ഉന്നയിച്ചു. പെരിയ കൊലപാതക കേസിലെ പ്രതികളുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ സൗഹൃദം പുലര്‍ത്തുന്നെന്നും നിയമ സഭ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രധാന ആരോപണം. വിവാദമായതോടെ ഫേസ്...

‘അറബിക്കടലിൽ ഇറങ്ങണം’; ദുബൈ – മംഗളൂരു വിമാനത്തിൽ മലയാളി യുവാവിന്റെ പരാക്രമം; അറസ്റ്റിൽ

മംഗളൂരു: ദുബൈ-മംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറിയതിനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും മലയാളിയായ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സി (24) ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മെയ് എട്ടിന് ഐഎക്സ് 814 ഫ്ലൈറ്റിലാണ് സംഭവം നടന്നതെന്ന് ഡിസിപി (ലോ ആൻഡ് ഓർഡർ) സിദ്ധാർത്ഥ് ഗോയൽ...

കാസർഗോഡ് ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞു; കൊണ്ടത് മകന്, നില ഗുരുതരം

കാസർഗോഡ് ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ പിതാവ് അറസ്റ്റിൽ. സംഭവത്തിൽ പി.വി.സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകൻ പി വി സിദ്ധുനാഥിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ്...

പ്രവാസികളേ സന്തോഷവാര്‍ത്ത; വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താന്‍ സൗകര്യം

ദില്ലി: വിദേശ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ഐസിഐസിഐ ബാങ്കിന്റെ എന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്ക് വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താം. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകള്‍, വ്യാപാര, ഇ-കൊമേഴ്സ് ഇടപാടുകള്‍ നടത്താനാകും. ബാങ്കിന്റെ മൊബൈൽ...

പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്ന അവകാശവാദവുമായി കെസിആര്‍

ഹൈദരാബാദ്: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്നും തനിക്ക് പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്നും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. എന്‍ഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തില്‍ വരാന്‍ പോകുന്നില്ല. പ്രാദേശികപാര്‍ട്ടികള്‍ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എന്‍ഡിഎയും ഇന്ത്യാ മുന്നണിയും പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തെ പിന്തുണയ്‌ക്കേണ്ടി വരും. തന്നെ ദില്ലിയില്‍ സഹായിക്കാന്‍ ബിആര്‍എസിന്റെ എംപിമാരുണ്ടാകുമെന്നും കെസിആര്‍...

കാസര്‍കോട് നഗരത്തില്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മുതല്‍ 12 മണിക്കൂര്‍ ദേശീയപാത അടയ്ക്കും

കാസര്‍കോട്: നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മുണ്ടോള്‍ ആര്‍ക്കേഡ് പൊളിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം കോടതിയിലായതിനാല്‍ ഇവിടെ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍...

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ നീക്കം

ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ. അടുത്ത സീസണ്‍ മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കും. ആദ്യം ബാറ്റ് ചെയ്യണോ ബൗളിംഗ് ചെയ്യണോ എന്നത് സന്ദര്‍ശക ടീം തീരുമാനിക്കും. ഇതോടെ ഹോം ടീമിന് അനുകൂലമായി പിച്ച് ഒരുക്കുന്ന രീതി...

മോദിയുമായി തുറന്ന സംവാദത്തിന് ഞാന്‍ തയ്യാര്‍, പക്ഷെ മോദിക്ക് ഭയമായിരിക്കും: രാഹുല്‍ ഗാന്ധി

ലഖ്‌നൗ: ജനകീയ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കുന്നതിന് 100% തയ്യാറാണെന്ന് രാ​ഹുൽ ​ഗാന്ധി. ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് സുപ്രിം കോടതി മുൻ ജഡ്ജിയുൾപ്പടെയുള്ളവർ കത്തയച്ചിരുന്നു ഇതിന് മറുപടിയാണ് രാഹുൽ നൽകിയത്. "ഏത് വേദിയിലും പൊതു വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി സംവാദത്തിന് ഞാൻ 100%...

പ്രജ്ജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്; തെളിവ് പുറത്തുവിട്ട ബിജെപി നേതാവ് കസ്റ്റഡിയില്‍

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി നേതാവ് ജി ദേവരാജെ ഗൗഡയേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എംപി പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച നേതാവാണ് ദേവരാജെ ഗൗഡ. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് വില്‍ക്കാന്‍...

തിരുവന്തപുരം -മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം

കൊച്ചി: തിരുവനന്തപുരം സെന്‍ട്രല്‍ -മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ (20632) സമയത്തില്‍ പുനഃക്രമീകരണം. തിരുവനന്തപുരത്ത് നിന്നും യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം. മെയ് 13 മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. എറണാകുളം ജങ്ഷനില്‍ നിലവില്‍ വൈകിട്ട് 6.35ന് എത്തുന്ന ട്രെയിന്‍...

About Me

36432 POSTS
0 COMMENTS
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img