Tuesday, May 6, 2025

mediavisionsnews

മം​ഗളൂരു കർക്കളയിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; ഇരുനില വീട് കത്തിനശിച്ചു

മം​ഗളൂരു: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം. മം​ഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിലുണ്ടായ സംഭവത്തിൽ വീട് മുഴുവനായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആറ് മുറികളുള്ള ഇരുനില വീട്ടിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ചാർജ് ചെയ്യാനായി സോഫയിൽ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു....

നിർമാണം കഴിഞ്ഞിട്ടും തുറക്കാതെ മഞ്ചേശ്വരം വനിതാ ഹോസ്റ്റൽ

മഞ്ചേശ്വരം: അതിർത്തിപ്രദേശമായ മഞ്ചേശ്വരം താലൂക്ക് പരിധിയിലുള്ള വനിതാ ജീവനക്കാർക്ക് താമസിക്കാൻവേണ്ടി നിർമിച്ച ഹോസ്റ്റൽ കെട്ടിടം നിർമാണം പൂർത്തീകരിച്ച് രണ്ട് വർഷത്തിലേറെയായിട്ടും തുറന്നുകൊടുക്കാൻ വൈകുന്നു. മഞ്ചേശ്വരം മേഖലയിലെ വിവിധ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും മറ്റും ദൂരദേശങ്ങളിൽനിന്നെത്തുന്ന വനിതാ ജീവനക്കാർക്കായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഹോസ്റ്റൽ ഒരുക്കിയത്. വോർക്കാടിയിൽ മലയോര ഹൈവേക്ക് സമീപം മജിർപള്ളയിലെ...

അടിക്കാൻ കൈ പൊക്കുമ്പോൾ സൂക്ഷിച്ചോ, വലിയ വിലനൽകേണ്ടി വരും; പിഴ അടച്ച് കുടുംബം വെളുക്കും

കൊച്ചി: കൈയ്യൂക്കിന്റെ ബലത്തിൽ ആർക്കെങ്കിലും നേരെ കൈ ഉയർത്തുമ്പോൾ സൂക്ഷിച്ചോളു, പിഴ അടച്ച് കുടുംബം വെളുക്കാനുള്ള വഴിയാണ് തുറക്കുന്നതെന്ന്. സംസ്ഥാന ബജറ്റിൽ ഡാമേജ് സ്യൂട്ടുകൾക്കുള്ള ഫീസ് ഒരു ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ക്രിമനൽ കുറ്റവാളികളെയടക്കം പൂട്ടാൻ സഹായകരമായി മാറുമെന്ന് വിലയിരുത്തുന്നത്. ക്രിമനൽ പ്രവൃത്തികളുടെ കാര്യത്തിൽ മാത്രമല്ല സർക്കാരിനെതിരെയും ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാം. നഷ്ടപരിഹാരം ആവശ്യപ്പെട്ട്...

നെറ്റും കോളും കുശാല്‍; 90 ദിവസ വാലിഡിറ്റിയില്‍ എതിരാളികളെ വിറപ്പിക്കുന്ന പ്ലാനുമായി ബിഎസ്എന്‍എല്‍

ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 90 ദിവസം വാലിഡിറ്റിയുള്ള 411 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിന്‍റെ ഹൈലൈറ്റ്. റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് കോളും ലഭിക്കും. മൂന്ന് മാസ കാലയളവിലേക്ക് സാമ്പത്തികമായി...

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയും ബെംഗളൂരുവും ഏറ്റുമുട്ടും; മത്സരക്രമം പ്രഖ്യാപിച്ചു

മുംബൈ: ഐപിഎൽ 2025 സീസൺ മാര്‍ച്ച് 22ന് ആരംഭിക്കും. ആദ്യ സീസണിന്‍റെ ആവര്‍ത്തനമെന്ന പോലെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. കൊല്‍ക്കത്തയിലാണ് മത്സരം. മാര്‍ച്ച് 23ന് ടൂര്‍ണമെന്‍റിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം നടക്കും. ചെന്നൈയിലാണ് കളി. ഏപ്രില്‍...

സെക്കൻഡ് ഹാൻഡ് സ്മാര്‍ട്ട്ഫോൺ വാങ്ങുന്നതിലെ അപകടസാധ്യതകൾ, മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാമെന്ന് പൊലീസ് അറിയിച്ചു. ഫോണിന്‍റെ ചരിത്രം പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. ഉണ്ടെങ്കിൽ, അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ...

വാക്കുപാലിച്ച് ഉണ്ണി മുകുന്ദൻ, ഡിലീറ്റഡ് രംഗം പുറത്തുവിട്ടു, മാര്‍ക്കോയില്‍ ആ നടൻ

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലുമെത്തി. സോണിലിവിലൂടെ മാര്‍ക്കോ ഒടിടിയിലും എത്തിയപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ കുറിപ്പും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് ഒടിടിയില്‍ പുറത്തിറക്കാനായിരുന്നില്ല. റിയാസ് ഖാൻ ഉള്ള രംഗങ്ങള്‍ ഒടിടിയില്‍ പുറത്തിറക്കുമെന്ന് നേരത്തെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ രംഗവും...

ഉപ്പളയില്‍ വാച്ചുമാനെ കുത്തിക്കൊന്ന കേസ്: പ്രതിയായ പത്വാടിയിലെ സവാദിനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, കൊലക്കത്തി കണ്ടെത്താന്‍ ശ്രമം

കാസര്‍കോട്: ഉപ്പള, മീന്‍ മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉപ്പള, പത്വാടി സ്വദേശിയായ സവാദി(24)നെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്. കൊല്ലം ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ്...

ഐപിഎല്‍ 2025: പകരത്തിന് പകരം, അഫ്ഗാന്‍ താരത്തിന്റെ വിടവ് അണ്‍സോള്‍ഡ് താരത്തെ വെച്ച് നികത്തി മുംബൈ

പരിക്ക് കാരണം ഐപിഎല്‍ 2025 സീസണില്‍നിന്നും പിന്മാറിയ അഫ്ഗാനിസ്ഥാന്‍ യുവ സ്പിന്‍ സെന്‍സേഷന്‍ അള്ളാഹ് ഗസന്‍ഫറിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. 19 ഐപിഎല്‍ മത്സരങ്ങളുടെ പരിചയമുള്ള അഫ്ഗാന്റെ തന്നെ മുജീബ് ഉര്‍ റഹ്‌മാനെ പകരക്കാരനായി മുംബൈ സൈന്‍ ചെയ്തു. പഞ്ചാബ് കിംഗ്സ് (പിബികെഎസ്), സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) എന്നിവയ്ക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് മുജീബ്....

ജി.ബി.എൽ.പി.എസ് മംഗൽപാടി യു.പി.എസ് സ്‌കൂൾ ആയി ഉയർത്തണം – മംഗൽപാടി ജനകിയവേദി

ഉപ്പള: മംഗൽപാടി കുക്കാറിൽ മുമ്പ് പ്രവർത്തിച്ചിരുന്ന സർക്കാർ വിദ്യാലയത്തിന്റെ എട്ടോളം വരുന്ന പഴയ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ ഉണ്ടായിരുന്ന ജി.എച്ച്.എസ്.എസ് മംഗൽപാടിയുടെ ഭാഗമായ HS UPS GHS മംഗൽപാടി സ്ഥിതി ചെയ്യൂന്ന ജനപ്രിയ ജങ്ഷനിലെ പുതിയ കെട്ടിടങ്ങളിലേക്ക് മാറിയത് കാരണം ഇത്രേയും കെട്ടിടങ്ങൾ അനാഥ മായത്. പ്രസ്തുത കെട്ടിടങ്ങൾ ഉപയോഗ സജ്ജമാക്കുവാൻ വേണ്ടി...

About Me

35584 POSTS
0 COMMENTS
- Advertisement -spot_img

Latest News

വിവിധ ജില്ലകളിൽ നാളെ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങും, സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം; പരിഭ്രാന്തി വേണ്ട

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് ബന്ധം കൂടുതല്‍ മോശമാകുമ്പോൾ സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ...
- Advertisement -spot_img