mediavisionsnews

സംസ്ഥാനത്തെ നഗരങ്ങളിൽ വണ്ടി നിർത്തിയിടാൻ ഇനി കറങ്ങിത്തിരിയേണ്ട, പുതിയ ആപ്ലിക്കേഷൻ വരുന്നു

കൊച്ചി: വണ്ടി നിർത്തിയിടാൻ ഇടം കാണാതെ ഇനി നഗരത്തിരക്കിൽ കറങ്ങിത്തിരിയേണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായി കേരളത്തിൽ പാർക്കിങ്ങിന് ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ. (കൊച്ചി മെട്രോപോളിൻ ട്രാൻസ്പോർട്ട് അതോറിറ്റി) മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുകയാണ്. മുൻകൂട്ടി പണം അടച്ച് പാർക്കിങ്‌ സ്ഥലം ബുക്ക് ചെയ്യാം. എറണാകുളം ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ്...

നമ്മുടെ വൈദ്യുതി ബിൽ സിംപിളായി കണക്കാക്കാം, ബിൽ കാൽക്കുലേറ്റർ ഉപയോ​ഗിച്ച് നോക്കൂ, കിടിലനായി കെഎസ്ഇബി ആപ്പ്

തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി കെ എസ് ഇ ബി മൊബൈൽ ആപ്ലിക്കേഷൻ നവീകരിച്ചു. പുതിയ ആപ്പ് ഐഒഎസ് / ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. പുതുമകൾ ഇങ്ങനെ ബില്ലുകൾ ഒരുമിച്ചടയ്ക്കാം രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബിൽ, പെയ്മെൻ്റ്, ഉപയോഗം തുടങ്ങിയ...

വിവാഹത്തിൽ നിന്ന് പിൻമാറി: യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് യുവതി, ഡോക്ടറായ യുവതി അറസ്റ്റിൽ

സരൺ (ബിഹാർ) : വിവാഹത്തിന് വിസമ്മതിച്ച കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ച് ഡോക്‌ടറായ യുവതി. ബിഹാറിലെ സരണിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹാജിപൂരിൽ നിന്നുള്ള 25കാരിയായ ഡോക്‌ടറാണ് വാർഡ് കൗൺസിലർ കൂടിയായ കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചത്. വിവാഹിതരാകാൻ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കാമുകൻ പലതവണയായി തീരുമാനത്തിൽ നിന്ന് പിന്മാറി. ഒടുക്കം രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചെങ്കിലും...

പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാമത് ഈ നാട്

അബുദബി: 2023ൽ പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ. ഏകദേശം 38.5 ബില്യൺ ഡോളറാണ് യുഎഇയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചത്. ലോകബാങ്കിന്റെ 'മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റ് ബ്രീഫ്' റിപ്പോർട്ടിലാണ് ഇത് പറയുന്നത്. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 38.4 ബില്യൺ ഡോളറാണ് സൗദിയിൽ നിന്ന് നാട്ടിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടിൽ...

മൊബൈൽ നമ്പർ പോർട്ടിങ് ഇനി പഴയപോലെ എളുപ്പമാവില്ല; നിങ്ങളറിയേണ്ടത്

ദില്ലി: മൊബൈല്‍ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം അവതരിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇത് പ്രകാരം നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ...

ഹിന്ദുത്വം വിദ്വേഷം പ്രചരിപ്പിക്കുന്നില്ല; പാര്‍ലമെന്റില്‍ ശിവന്റെ ചിത്രമുയര്‍ത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ കടന്നാക്രമിച്ചു. ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു. എന്നാല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത് സ്പീക്കര്‍...

അതിദാരുണം; ഒഴുക്കില്‍പെട്ടത് ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കാനെത്തിയ കുടുംബം; 4 പേരുടെ മൃതദേഹം കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍

പൂണെ ലോണാവാലയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ആളുകള്‍ നോക്കി നില്‍ക്കേ ഒരു കുടുംബത്തിലെ ഏഴുപേർ ഒലിച്ചുപോയ സംഭവത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. ഇവരിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിലാണ് സംഭവമുണ്ടായത്. മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ...

മഴ മുന്നറിയിപ്പ്; കാസർകോട് കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും ആറ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്്. ചൊവ്വാഴ്ച...

വിരമിച്ചെങ്കിലും ആർ.സി.ബിയിൽ തന്നെ കാർത്തിക്; 2025ൽ പുതിയ റോളിൽ

ബംഗളൂരു: ഐ.പി.എൽ പതിനേഴാം സീസൺ അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് ഇനി പുതിയ റോളിൽ. കഴിഞ്ഞ സീസണിൽ കളിച്ച ബെംഗളൂരു ടീമിനൊപ്പം തന്നെയാണ് ഡി​.കെയുടെ പുതിയ റോൾ. കഴിഞ്ഞ സീസണിൽ ബാറ്റ് കൊണ്ട് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം 2025ല്‍...

മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾ മരിച്ചു

സൂറത്ത്: മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിലാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയിൽ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം ഏഴ് മണിയോടെയാണ്...

About Me

36413 POSTS
0 COMMENTS
- Advertisement -spot_img

Latest News

സ്വന്തം ബൂത്തിൽ സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 93 വോട്ട്; മഞ്ചേശ്വരത്ത് എൽഡിഎഫിന് കെട്ടിവെച്ച കാശുപോയി

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...
- Advertisement -spot_img