മഹാരാഷ്ട്രയിൽ പിതാവും മകനും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തു. മുംബൈയിൽ നിന്ന് 32 കിലോമീറ്റർ അകലെ ഭയന്ദർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. പ്ലാറ്റ്‌ഫോമിലൂടെ കൈകോർത്തു പിടിച്ചു നടക്കുന്ന യുവാവും പിതാവും പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് എത്തിയപ്പോൾ ട്രാക്കിലേക്ക് ഇറങ്ങുകയും, ട്രെയിനിന് മുൻപിൽ കിടക്കുകയറുമായിരുന്നു.
ജയ് മേഹ്ത...
ലഖ്നൗ: ഉത്തർപ്രദേശിൽ നിന്നുള്ള ഒരുകൂട്ടം സ്ത്രീകൾ കേന്ദ്ര സർക്കാരിൻ്റെ ഭവന നിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ദുരുപയോഗം ചെയ്തതായി റിപ്പോർട്ട്.11 ഓളം സ്ത്രീകളാണ് പിഎംഎവൈയില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം കാമുകന്‍മാരൊടൊപ്പം ഒളിച്ചോടിപ്പോയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന...
ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീപ്പ് ഉടന്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതിനൊപ്പം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. രൂപമാറ്റം വരുത്തിയിരിക്കുന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ ആ വാഹനത്തില്‍ വരുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഉടന്‍ വാഹനം കസ്റ്റഡിയില്‍ എടുക്കാനാണ് കോടതി നിര്‍ദേശം.
വാഹനത്തില്‍...
ഇന്ത്യൻ വിപണിയിൽ, വാഹന നിർമ്മാതാക്കൾ തങ്ങളുടെ കാറുകൾക്കും എസ്‌യുവികൾക്കും ഓരോ മാസവും ചില കിഴിവ് ഓഫറുകൾ നൽകുന്നു. മാരുതി തങ്ങളുടെ കാറുകൾക്ക് മികച്ച വിലക്കിഴിവും നൽകുന്നുണ്ട്. എന്നാൽ 2024 ജൂലൈയിൽ മാരുതിയുടെ പുതിയ എസ്‌യുവി ജിംനിക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ ആരെയും അമ്പരപ്പിക്കുന്നതാണ്. ഈ മാസം ഈ മാരുതി എസ്‌യുവി വാങ്ങിയാൽ 3.30 ലക്ഷം രൂപ...
പ്രവാസിമലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള 'എയര്‍ കേരള' വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി. ദുബായിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് 'എയര്‍ കേരളയക്ക്' പ്രവര്‍ത്തനാനുമതി ലഭിച്ചതായി സെറ്റ് ഫ്‌ളൈ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചത്.
അനുമതി ലഭിച്ചതിനു പിന്നാലെ പുതിയ സര്‍വീസും 'എയര്‍ കേരള' പ്രഖ്യാപിച്ചു. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനാണ്...
ഏറെ പേർക്കും ഇന്ന് സ്വകാര്യജീവിതം എന്നൊന്നില്ല. മിക്കവാറും എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരാണ് ഇന്ന് ഏറെയും. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ഇന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതിന്റെ പേരിൽ വിമർശനങ്ങളേറ്റു വാങ്ങുന്നവരും കുറവല്ല. അതുപോലെ കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വൻ...
കോവളം∙ കാറിനുള്ളിലിരുന്നു താക്കോലുമായി കളിക്കുന്നതിനിടെ വാതിലുകൾ ലോക്കായി രണ്ടു വയസ്സുകാരൻ ഉള്ളിലകപ്പെട്ടു. ഒരു മണിക്കൂറോളം ഉള്ളിലകപ്പെട്ട കുഞ്ഞിനെ ഗ്ലാസ് പൊട്ടിച്ചു പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു വാതിൽ തുറന്നു രക്ഷപ്പെടുത്തി. കുട്ടിക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.
ഇന്നു രാവിലെ വെങ്ങാനൂർ വിളക്കന്നൂർ ക്ഷേത്ര റോഡിലാണ് വീട്ടുകാരെ ഉൾപ്പെടെ മുൾമുനയിൽ നിർത്തിയ സംഭവം. വെങ്ങാനൂർ രോഹിണി...
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ വാഹനാപകടത്തില്‍ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തില്‍പെട്ട ബൈക്കിന്റെ പിന്നിലിരുന്ന അമ്മയുടെ കൈയില്‍നിന്ന് കുഞ്ഞ് തെറിച്ചു താഴെ വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിന്റെയും നസിയയുടെയും മകന്‍ മുഹമ്മദ് ഇഷാന്‍ ആണ് മരിച്ചത്.
വൈകീട്ട് മണ്ണഞ്ചേരി ജംക്ഷനു സമീപത്തായിരുന്നു അപകടം. ഭര്‍തൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്. ഇടറോഡില്‍നിന്നു വന്ന ഇലക്ട്രിക് സ്‌കൂട്ടറാണ്...
ന്യൂഡൽഹി : യുവതികളെ ഗർഭിണികളാക്കാൻ പണം വാഗ്ദാനം ചെയ്ത് വ്യാജ പരസ്യം നൽകിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. അജാസ്, ഇർഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ നുഹ് ജില്ലയിലാണ് സംഭവം.
കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ഗർഭിണികളാക്കാൻ പുരുഷൻമാരെ ആവശ്യമുണ്ട് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രതികൾ പരസ്യം ചെയ്തത്. ഇതിന് പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടേതെന്ന്...
തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലിൽ ഒപ്പുവച്ചത്. സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ...
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...