ബെംഗളൂരു: മഴക്കാലത്ത് വിലക്കേർപ്പെടുത്തിയിട്ടും വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾക്ക് ശിക്ഷയുമായി കർണാടക പൊലീസ്. മുടിഗെരെയിലെ കവിഞ്ഞൊഴുകുന്ന ചാർമാടി വെള്ളച്ചാട്ടത്തിലാണ് വിനോദ സഞ്ചാരികൾ കുളിക്കാനിറങ്ങിയത്. മുന്നറിയിപ്പ് അവഗണിച്ചതോടെ വിനോദസഞ്ചാരികളുടെ വസ്ത്രങ്ങളുമായി പൊലീസ് പോയി. മഴക്കാലത്ത് വിനോദസഞ്ചാരികൾ വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് ബോർഡ് വെച്ചിരുന്നു.
അപകട സാധ്യതയുണ്ടായിട്ടും പാറക്ക് മുകളിൽ കയറിയാണ് വിനോദ സഞ്ചാരികൾ കുളിച്ചത്. പാറയിൽ കയറരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും...
സ്വകാര്യ ടെലികോം കമ്പനികളുമായുള്ള യുദ്ധത്തില്‍ ബിഎസ്എന്‍എല്ലിന് കരുത്തു പകരാന്‍ വിപണിയിലേക്കിറങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ടെലും ജിയോയും റീചാര്‍ജ് പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ടെലികോം മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഇടലെടുത്തിരിക്കുന്നര്. പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മാറിയിരുന്നു.
കഴിഞ്ഞ മാസം ജിയോ ആണ് ആദ്യം റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പിന്നാലെ എയര്‍ടെല്ലും...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ...
പാലക്കാട്: ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് നാലു പേർ കുടുങ്ങിയത്. സ്ഥലത്ത് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പെട്ടെന്ന് മഴ കൂടുകയും പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെയാണ് ഇവർ പുഴയിൽ കൂടുങ്ങിയത്. ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം, മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി...
എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' എന്ന ആന്തോളജിയുടെ ട്രെയ്‍ലർ ലോഞ്ചിനിടെ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാതെ സംഗീത സംവിധായകൻ രമേഷ് നാരായണ്‍. ആന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു.
ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്....
ദുബായ്: യുഎഇയിലെ സ്വദേശികൾക്കും പ്രവാസികൾക്കും നിർബന്ധമായ തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്സ് ഐഡി. അത് നഷ്ടപ്പെടുകയോ പുതുക്കാൻ മറക്കുകയോ ചെയ്താൽ 20,000 ദിർഹം വരെ പിഴയായി ഈടാക്കും. അടുത്തിടെ യുഎഇയിൽ ഉടനീളം നടന്ന പരിശോധനയിൽ നിരവധി പേരാണ് നിയമലംഘനത്തിന് പിടിയിലായത്. ഈ സാഹചര്യത്തിൽ കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡി പുതുക്കാൻ മറക്കരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ.
പരിശോധനയിൽ...
കാസർകോട്: ആദൂർ പഞ്ചിക്കല്ല് എ.യു.പി സ്‌കൂളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ മാതാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 32കാരിയാണ് കുഞ്ഞിന്റെ അമ്മ. ഇവർ അവിവാഹിതയാണെന്നാണ് വിവരം.
ഞായറാഴ്ച ഉച്ചയോടെയാണ് സ്‌കൂൾ വരാന്തയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി....
കാസർഗോഡ്: കാസർഗോഡ് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം നടക്കുന്നത്.
ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു....
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാരനെതിരെ ബ്ലാക്ക് മെയിലിങ് പരാതി. കണ്ണൂര്‍ കോട്ടയില്‍ സുരക്ഷ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. മുഴുപ്പിലങ്ങാട് സ്വദേശിയായ പൊലീസുകാരന്‍ പ്രവീഷിനെതിരെയാണ് പരാതി ലഭിച്ചത്.
ഇതുസംബന്ധിച്ച് കണ്ണൂര്‍, കൊല്ലം സ്വദേശികള്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി....
കാസര്‍കോട്: കാസര്‍കോട് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചത്.
ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി...
രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും...