mediavisionsnews

കര്‍ണാടകയിലെ സ്വകാര്യമേഖലയില്‍ കന്നഡിഗര്‍ക്ക് നൂറുശതമാനം സംവരണം; ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് ജോലി സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി പോസ്റ്റുകളിലായിരിക്കും സംവരണം. കന്നഡക്കാരുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു. ജനങ്ങൾക്ക് കർണാടകയിൽ ജോലി നൽകി സ്വന്തം നാട്ടിൽ തന്നെ ജീവിക്കാൻ അവസരം നൽകാനാണ് തന്റെ സർക്കാർ...

ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു, സംഭവം ഭാര്യയും കുട്ടികളും നോക്കി നില്‍ക്കെ

ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്ന മുന്‍ ക്രിക്കറ്റ് താരം ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ഗാലെ ജില്ലയിലെ ഒരു ചെറിയ പട്ടണമായ അമ്പലംഗോഡയിലെ വസതിയില്‍ വെച്ച് അജ്ഞാതര്‍ നിരോഷണയ്ക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സമയത്ത് നിരോഷണ ഭാര്യയും രണ്ട് കുട്ടികളും താരത്തിനൊപ്പം ഉണ്ടായിരുന്നെന്നും അവര്‍ക്ക് മുന്നിലിട്ടാണ് അക്രമകാരികള്‍ നിറയൊഴിച്ചതെന്നും ലോക്കല്‍ പൊലീസ് പറഞ്ഞു. അന്വേഷണം...

കർണാടകയിൽ മണ്ണിടിച്ചിൽ: ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ഏഴ് പേർ മരിച്ചു

മം​ഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത 66ലാണ് സംഭവം. മരിച്ചവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉൾപ്പെടും. ലക്ഷ്മണ നായക (47), ശാന്തി നായ്ക്ക (36), റോഷൻ (11), അവന്തിക (6), ജഗന്നാഥ് (55) എന്നിവരാണ് മരിച്ചത്. പാത നവീകരണത്തിൻ്റെ...

ബില്ലില്‍ കെ.എസ്.ഇ.ബി കൊള്ളയടിക്കുന്നോ..? എന്താണ് എസിഡി,എങ്ങനെയാണ് കണക്കാക്കുന്നത്

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹിക മാധ്യമങ്ങളില്‍ വൈദ്യുതി ബില്ലിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. കെ.എസ്.ഇ.ബി. ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നാണ് പലരും ആരോപിക്കുന്നത്. മഴക്കാലമായി, ഉപഭോഗം കുറഞ്ഞിട്ടും വലിയ തുക കെ.എസ്.ഇ.ബി. അനാവശ്യമായി പിരിച്ചെടുക്കുന്നുവെന്നാണ് ആരോപണം. എന്താണ് വസ്തുതയെന്ന് നോക്കാം. കെ.എസ്.ഇ.ബി. ബില്‍ ഇങ്ങനെ മുമ്പ് എല്ലാ മാസവും ബില്‍ നല്‍കിയിരുന്നതിന് പകരം ഇപ്പോള്‍ രണ്ടുമാസം കൂടുമ്പോഴാണ് കെ.എസ്.ഇ.ബി. വൈദ്യുതി...

കഴിഞ്ഞ നാല് ദിവസമായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്; ഇടയ്ക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ബാധിക്കും; അവധിയുണ്ടോയെന്ന് ചോദിച്ചെത്തുന്നത് നിരവധി കോളുകള്‍, പ്രതികരിച്ച് കാസര്‍കോട് കളക്ടര്‍

കാസർകോട് ∙ ഇടയ്ക്കിടെ സ്കൂൾ അവധി പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്ന് ജില്ലാ കലക്ടർ കെ.ഇംബശേഖർ. കഴിഞ്ഞ 4 ദിവസമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. പാവപ്പെട്ട വിദ്യാർഥികൾക്ക് ഇനിയും സ്കൂൾ അടച്ചിടുന്നതു വഴി ക്ലാസുകൾ മാത്രമല്ല ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടും. ‘‘ഇന്ന് സ്കൂൾ അവധിയുണ്ടോ എന്ന് അന്വേഷിച്ച് ധാരാളം ഫോൺകോളുകൾ ലഭിക്കുന്നു. എന്നാൽ അത്തരം...

ഇനി മദ്യവും സ്വിഗ്ഗി, സൊമാറ്റോ വഴി വീട്ടിലേക്ക്; കേരളമടക്കം 7 സംസ്ഥാനങ്ങളില്‍ ഓൺലൈൻ വ്യാപാരം പരിഗണിക്കുന്നു

ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ വഴി ഇനി ഭക്ഷണം മാത്രമല്ല മദ്യവും വീട്ടിലെത്തിയേക്കും. കേരളമടക്കമുള്ള ഏഴ് സംസ്ഥാനങ്ങളില്‍ ഓൺലൈൻ വ്യാപാരം പരിഗണിക്കുന്നതായി റിപ്പോർട്ട്. സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറി ആരംഭിച്ചേക്കുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തെ സംബന്ധിച്ച് ഡെലിവറി...

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകം. നാളത്തെ മഴ കഴിഞ്ഞാൽ ഉടൻ അടുത്ത ന്യൂനമർദ്ദം വെള്ളിയാഴ്ച രൂപപ്പെടുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ തൃശൂരിൽ പറഞ്ഞു. തൃശൂർ മുതൽ കാസർകോട് വരെ മഴ വീണ്ടും തുടരും. ഇടുക്കിയിലും മഴയുണ്ടാകും. സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം...

കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാസർകോട്: ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പെരിയടുക്കം സ്വദേശി മനു, മൈലാട്ടി സ്വദേശി ശരണ്‍ എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിചാരണ തടവുകാരനായ മനുവും മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന ശരണും നിസാര കാര്യത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടാവുകയും പിന്നീട് പരസ്പരം...

പച്ചമ്പളം ഫ്രണ്ട്സ് ക്ലബ്ബിൽ നസീർ അനുസ്മരണവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു

ബന്തിയോട്: അകാലത്തിൽ പൊലിഞ്ഞ ഉപ്പള ഹിദായത്ത് നഗറിലെ അഹമദ് നസീറിൻ്റെ നിര്യാണത്തിൽ പച്ചമ്പളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുസ്മരണ സംഗമവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. മികച്ച കായിക താരവും, മഞ്ചേശ്വരം മേഖല ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ അഹമദ് നസീറിൻ്റ വിയോഗം മഞ്ചേശ്വരത്തിൻ്റെ കായിക മേഖലക്ക് തീരാ നഷ്ടമാണെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. മംഗൽപാടിപഞ്ചായത്തംഗം...

ഞെട്ടിക്കുന്ന വീഡിയോ; മധ്യപ്രദേശില്‍ ക്ലാസ് എടുക്കുന്നതിനിടെ സീലിങ് ഫാന്‍ പൊട്ടി കുട്ടിയുടെ ദേഹത്ത് വീണു

മധ്യപ്രദേശില്‍ ക്ലാസെടുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ മേല്‍ സീലീംഗ് ഫാന്‍ പൊട്ടി വീണ് പരിക്ക്. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ പുഷ്പ സീനിയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് റൂമിലാണ് അപ്രതീക്ഷിത അപകടം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബി ഹരാമി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പട്ടത്. വീഡിയോയില്‍ ടീച്ചര്‍ ക്ലാസെടുക്കുന്നതും...

About Me

36412 POSTS
0 COMMENTS
- Advertisement -spot_img

Latest News

വാട്‌സ്ആപ്പിൽ പതിയിരിക്കുന്ന അപകടം; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും...
- Advertisement -spot_img