ലഖ്‍നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിനു ശേഷം ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുകയാണ് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും. പൊതുതെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാര്‍ട്ടികളും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. യുപിയിലെ പത്ത് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസുമായി ചേർന്ന് 'ഒരു കൈയിൽ നിന്ന് കൊടുക്കുക, മറ്റൊരു കൈയിൽ നിന്ന് വാങ്ങുക' എന്ന...
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ വൈറ്റ് ബോള്‍ ക്യാപ്റ്റന് ജോസ് ബട്‌ലറും പരിശീലകനായ ആന്‍ഡ്ര്യു ഫ്ലിന്‍റോഫും തമ്മില്‍ കടുത്ത അഭിപ്രായഭിന്നതയെന്ന് റിപ്പോര്‍ട്ട്. ബട്‌ലറുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കി ഫ്ലിന്‍റോഫ് ടീം ക്യാംപ് വിട്ടതായി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്‍റെ താല്‍ക്കാലിക കോച്ചായ മാര്‍ക്കസ് ട്രെസ്കോത്തിക് തന്നെ തല്‍ക്കാലം കോച്ച് ആയി...
ബംഗാളി നടിയുടെ ആരോപണത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. നടി പരാതി ഉന്നയിച്ചെങ്കിൽ തീർച്ചയായും അതിൽ അന്വേഷിച്ച് വ്യക്തത വരുത്തി നടപടി എടുക്കണമെന്നും പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു. അതേസമയം രഞ്ജിത്തിനെ നീക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര...
നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേരത്തെയും പരാതി നല്‍കിയിരുന്നു.
ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍...
കഴിഞ്ഞ ദിവസമാണ് സ്‌കോഡയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു എസ്.യു.വിയുടെ പേര് പ്രഖ്യാപിച്ചത്. കൈലാഖ് എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്.യു.വിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് ഒരു മാലയാളിക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കോഡ ഇന്ത്യ. കാസര്‍കോട് സ്വദേശിയായ ഹാഫിള് മുഹമ്മദ് സിയാദ് ആണ് സ്‌കോഡയുടെ ചെറു എസ്.യു.വിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ...
ന്യൂഡല്‍ഹി: 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക്...
ഉപ്പള : വീട്ടിൽനിന്ന് കവർന്ന സാധനങ്ങൾ റോഡരികിൽ വിൽപ്പന നടത്തവെ യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പെരിങ്കടിയിലെ ഇക്ബാലി(38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മംഗൽപ്പാടിയിലെ നിർമാണം നടക്കുന്ന വീടിന്റെ സ്വിച്ചുകളും ബൾബുകളും മറ്റു ഇലക്ട്രിക്കൽ സാധനങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു.
50,000 രൂപ വിലവരുന്ന സാധനങ്ങളാണ് കവർന്നത്. ഇവ ഉപ്പള കൈക്കമ്പയ്ക്ക് സമീപം...
തിരുവനന്തപുരം: സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും...
കൊച്ചി: നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ചു നടി ശീതൾ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടെജ് സിനിമയിൽ ശീതൾ അഭിനയിച്ചിരുന്നു. ഫുട്ടെജിന്റെ നിർമാതാവ് കൂടിയാണ് മഞ്ജു. നടി മഞ്ജുവാര്യർ 5 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസിൽ...
വയനാട് ദുരന്തബാധിതര്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തബാധിതര്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഖജനാവിന് വേണ്ടത്ര ശേഷിയില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേന്ദ്രബജറ്റില്‍ സംസ്ഥാനത്തിന് പരിഗണന ലഭിച്ചില്ലെന്നും പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തിന്റെ പണത്തില്‍ എല്ലാവര്‍ക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...