കാസര്കോട്: ഫാഷന് ഗോള്ഡ് തട്ടിപ്പ് കേസില് കേസില് മുന് എംഎല്എ എംസി ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില് ഖമറുദ്ദീന് രണ്ടാം പ്രതിയായിരുന്നു.
ഫാഷന് ഗോള്ഡിന്റെ പേരില് നിക്ഷേപം സ്വീകരിച്ച് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്. മലബാര് ഫാഷന് ഗോള്ഡ് ഇടപാടുമായി ബന്ധപ്പെട്ട് 210 കേസുകളാണ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി...
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും സര്വ്വകാല റെക്കോര്ഡില്. ഉപഭോക്താക്കൾ ആശങ്കപ്പെട്ടിരുന്നതുപോലെ തന്നെ ഒരു പവന് സ്വര്ണത്തിന് വില 80,000 കടന്നു. 1000 രൂപയാണ് ഒരു പവന് സ്വര്ണത്തിന് വര്ധിച്ചത്. ഇതോടെ പവന് 80,880 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 125 രൂപ വര്ധിച്ച് 10,110 രൂപയായി. പവന് വില 80,000 കടക്കുന്നതും ഗ്രാമിന് 10,000 രൂപ കടക്കുന്നതും...
കേരളത്തിൽ 14 ജില്ലകളിലും അമീബിക് മസ്തിഷ്കജ്വരത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കിണർ വെള്ളത്തിലും വാട്ടർ ടാങ്കുകളിലും വരെ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയില്ലെങ്കിൽ വലിയൊരു വിപത്താകും ഉണ്ടാകുന്നതെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം ആരോഗ്യ തദ്ദേശ വകുപ്പുകളുടെ ഏകോപനം പൂർണമാകാത്തതിനാൽ പൊതു കിണറുകളും ജലാശയങ്ങളും ഇപ്പോഴും മലിനമായി തുടരുകയാണ്.
കുളങ്ങളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും...
തളിപ്പറമ്പ്: രോഗികളുമായി കർണാടകത്തിലെ ആസ്പത്രികളിലേക്ക് പോകുമ്പോൾ എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് അറസ്റ്റുചെയ്തു. കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽനിന്ന് ഇയാളെ പിടിച്ചത്.
കർണാടകത്തിൽനിന്ന് വാങ്ങുന്ന എംഡിഎംഎ ആവശ്യക്കാർക്ക് കൈയിൽ കൊടുക്കാതെ നിശ്ചിതസ്ഥലത്ത് വെച്ചശേഷം...
പാലക്കുന്ന് (കാസർകോട്): നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ നൽകിയ ഒരു സല്യൂട്ടിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ഒരുദിവസം പിന്നിട്ടപ്പോൾ കണ്ടത് 20 ലക്ഷത്തോളം പേർ. കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ നബിദിന റാലിക്കിടെ മുൻനിരക്കാർ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയപ്പോൾ ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനിന്ന് നൽകിയ സല്യൂട്ടിന്റെ വീഡിയോ ആണ് മണിക്കൂറുകൾക്കുള്ളിൽ വൈറലായത്....
GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയും. കാർ വില സെപ്റ്റംബർ 22 മുതൽ കുറയുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതിനായി സെപ്റ്റംബർ 22 മുതൽ 1.45 ലക്ഷം വരെ കാറുകൾക്ക് വില കുറയ്ക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വെള്ളിയാഴ്ച അറിയിച്ചു.
ഈ ആഴ്ച ആദ്യം ജിഎസ്ടി കൗൺസിൽ...
ബെംഗളൂരു: കര്ണാടകത്തില് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, വോട്ടിങ് യന്ത്രങ്ങള്ക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പര് ഉപയോഗിച്ച് നടത്താന് തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്ച്ചേര്ന്ന മന്ത്രിസഭായോഗമാണ് ബാലറ്റുപയോഗിച്ച് വോട്ടെടുപ്പുനടത്താന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാര്ശചെയ്തത്.
ഉടന് നടക്കാനിരിക്കുന്ന ബെംഗളൂരുവിലെ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് ബാലറ്റുപയോഗിച്ചാകുമെന്ന് ഇതിനോട് പ്രതികരിച്ച സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര് ജി.എസ്. സംഗ്രേഷി അറിയിച്ചു.
ബാലറ്റുപയോഗിച്ച് വോട്ടെടുപ്പുനടത്തുന്നതില് നിയമപരമായ...
ഗുരുഗ്രാം: തലയറുത്തനിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതാണെന്ന് തെറ്റിദ്ധരിച്ച് സംസ്കരിച്ചു. തൊട്ടടുത്ത ദിവസം കാണാതായ വ്യക്തി വീട്ടിൽ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറി സംസ്കരിച്ചത് തിരിച്ചറിഞ്ഞത്. മുഹമ്മദ്പുരിലെ ഝർസ ഗ്രാമത്തിലാണ് സംഭവം നടന്നത്.
പൂജൻ പ്രസാദ് എന്ന വ്യക്തി ഒരു ആഴ്ചയോളം വീട്ടിൽ വരാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സന്ദീപ് കുമാർ സെപ്റ്റംബർ 1-ന് പോലീസ് സ്റ്റേഷനിൽ ഒരു...
ബെംഗളൂരു: കർണാടകയിൽ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകൾ ആണ് അയച്ചത്. നോട്ടീസ് കിട്ടിയതിൽ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പിഴയടച്ചു.
കർണാടകയിൽ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാൻ അടുത്തിടെ സർക്കാർ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് 7...
ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....