Sunday, May 19, 2024

mediavisionsnews

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

മൂവായിരം പവന്‍ സ്വര്‍ണം കൊണ്ട് എപിജെ അബ്ദുള്‍ കലാമിന്റെ ചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്വര്‍ണ ചിത്രം ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ഡാവിഞ്ചി സുരേഷ്. മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പത്തടി വലുപ്പത്തിലാണ് ആദരസൂചകമായി സ്വര്‍ണചിത്രം നിര്‍മ്മിച്ചത്. പലതരം വസ്തുക്കള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഡാവിഞ്ചി സുരേഷ് എഴുപത്തി ഒന്നാമത്തെ ചിത്രമാണ് സ്വര്‍ണം കൊണ്ട് തീര്‍ത്തത്. തൃശൂരിലെ ടി സി ഗോള്‍ഡ്...

നമ്പര്‍ പ്ലേറ്റില്‍ സ്വന്തം പേരും ചേര്‍ത്തു; ബുള്ളറ്റ് യാത്രക്കാരന് 13,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കണ്ണൂര്‍: നമ്പര്‍ പ്ലേറ്റില്‍ നമ്പറിനൊപ്പം സ്വന്തം പേരും ചേര്‍ത്ത ബൈക്ക് യാത്രികന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കുഞ്ഞിമംഗലത്തെ എംകെപി മുഹമ്മദലിയ്ക്ക് 13,000 രൂപയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയ്യന്നൂര്‍ ആര്‍ടി ഓഫിസിലെ എംജി സുധീഷ് പിഴ ഈടാക്കിയത്. പയ്യന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ ടിപി പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ജോയിന്റ് ആര്‍.ടി.ഒ നടത്തിയ വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം...

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് പിടിപെടുമ്പോള്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍

കൊവിഡ് 19 മഹാമാരി രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ ഇതുവരെക്കും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ പരമാവധി പേരില്‍ പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ് മൂന്നാം തരംഗമുണ്ടായാലും അതിന്റെ തീവ്രത കുറയ്ക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം. എന്നാല്‍ രാജ്യത്ത് ആകെ ജനസംഖ്യയുടെ പത്ത് ശതമാനം പോലും ഇതുവരെ വാക്‌സിനേറ്റ് ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം....

കോവിഡ് ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടർക്ക് മൂന്നാംതവണയും കോവിഡ്; രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടും രണ്ട് തവണ കോവിഡ് രോഗം; ആശങ്ക

മുംബൈ: കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർക്ക് മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടർക്ക് കോവിഡ് ഒരു തവണ ബാധിച്ചിട്ടുണ്ടായിരുന്നു. രണ്ട് തവണ രോഗം പിടിപെട്ടത് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷമാണ്. വീർ സവർക്കർ ആശുപത്രിയിലെ 26 കാരിയായ ഡോ. സൃഷ്ടി ഹലാരിക്കാണ് വീണ്ടും രോഗം പിടിപെട്ടത്. കഴിഞ്ഞ...

‘നെല്ലിക്കുന്ന് പണ്ഡിതന്‍, പക്ഷേ വെറെ കാര്യങ്ങളിലെന്ന്’ മുഖ്യമന്ത്രി; പാണ്ഡിത്യം വിളമ്പാനല്ല ശ്രമിച്ചതെന്ന് മറുപടി

കേരളത്തിലെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ സംബന്ധിച്ച ചോദ്യോത്തരവേളയില്‍ കൊണ്ടും കൊടുത്തും മുഖ്യമന്ത്രി പിണറായി വിജയനും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ഉപവാസസമരത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു പരാര്‍ശം. ഗവര്‍ണ്ണര്‍ക്ക് ഉപവാസമിരിക്കേണ്ട സാഹചര്യം സംസ്ഥാനത്തിന് അഭിമാനമാണോ അപമാനമാണോ എന്ന എംഎല്‍എയുടെ പരാമര്‍ശത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രിയായിരുന്നു തുടക്കമിട്ടത്. ഓരോ...

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സന്ദർശിക്കുന്നവരെ മൂന്ന് വർഷത്തേക്ക് വിലക്കാൻ പദ്ധതിയിട്ട് ഗൾഫ് രാഷ്ട്രം

റിയാദ്: കൊവിഡ് അതിതീവ്രമായി നിൽക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരെ കുറഞ്ഞത് മൂന്ന് വർഷത്തേക്കെങ്കിലും യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കാൻ സൗദി അറേബ്യ ആലോചിക്കുന്നതായി റിപ്പോർട്ട്. സൗദിയിലെ ദേശീയ വാർത്താ ഏജൻസിയാണ് ഏതാനും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദം രൂക്ഷമായി പടർന്നിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിൽ സൗദിയിൽ...

നിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു. മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു എംഎല്‍ംഎമാര്‍ക്കെതിരെയാണ് കോടതി വിധി. പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. പരിരക്ഷ ഒരു പദവിയല്ല. പ്രത്യേക പരിരക്ഷ...

ആശങ്ക ഉയർത്തി സംസ്ഥാനത്തെ കൊവി‍‍ഡ് കണക്കുകൾ; ഈ മാസം മാത്രം 3,81,000 കേസുകൾ, മൂവായിരം കടന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രമുണ്ടായത് 3,81,000 കൊവിഡ് കേസുകളും 3091 മരണങ്ങളും. രണ്ടാംതരംഗത്തിൽ പ്രതിദിന കേസുകൾ നാൽപ്പതിനായിരവും കടന്ന മേയ് മാസത്തിലുണ്ടായ മരണ സംഖ്യയ്ക്കടുത്താണ് ജൂലൈയിലെയും മരണസംഖ്യ. മേയിലാകെ 3507 പേരാണ് സംസ്ഥാനത്ത് മരിച്ചത്. രാജ്യത്ത് ഏറ്റവുമധികം രോഗികൾ ചികിത്സയിലുള്ളതും കേരളത്തിലാണ്. രാജ്യത്താകെ നാല് ലക്ഷം പേർ ചികിത്സയിലുള്ളപ്പോൾ കേരളത്തിൽ മാത്രമായി 1,45,000 പേർ...

ട്രക്ക് ബസുമായി കൂട്ടിയിടിച്ചു; റോഡരികില്‍ ഉറങ്ങുകയായിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ട്രക്ക് പാഞ്ഞുകയറി റോഡരികില്‍ നിര്‍ത്തിയിട്ട ബസിന് മുന്നില്‍ കിടന്നുറങ്ങിയ 18 തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. എന്‍ഡിടിവിയാണ് അപകടം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാനയില്‍ നിന്ന് മടങ്ങുന്ന ബിഹാര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു. നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്ക്...

About Me

33550 POSTS
0 COMMENTS
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img