mediavisionsnews

തലപ്പാടി – ചെങ്കള ദേശീയപാത വികസനം; മാറ്റിസ്ഥാപിക്കുന്നത്‌ 
2323 വൈദ്യുതി തൂൺ

കാസർകോട്‌;ദേശീയപാത വികസനത്തിനായി വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിലാക്കി. തലപ്പാടി മുതൽ കാലിക്കടവ്‌ വരെ  മഴക്കാലം തുടങ്ങുന്നതിന്‌ മുമ്പ്‌  ലൈനുകൾ മാറ്റാനുള്ള പ്രവൃത്തിയാണ്‌ നടക്കുന്നത്‌. തലപ്പാടി ചെങ്കള റീച്ചിൽ റോഡ്‌ കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി തന്നെയാണ്‌ പ്രവൃത്തി കെഎസ്‌ഇബിയിൽ നിന്നേറ്റെടുത്തിരിക്കുന്നത്‌. 35 കോടിയോളം രൂപ ചെലവ്‌ വരും. ഇരുവശങ്ങളിലുമായി 76 കിലോമീറ്റർ ലൈനാണ്‌...

കള്ളപ്പണം വെളുപ്പിക്കല്‍: ആംവേ ഇന്ത്യയുടെ 757 കോടിയുടെ ആസ്തികള്‍ ഇ.ഡി കണ്ടുകെട്ടി

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള ആംവേയുടെ ഭൂമിയും ഫാക്ടറിയും പ്ലാന്റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും...

സുബൈർ‌ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിൽ

കൊച്ചി: പാലക്കാട് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായെന്ന് പൊലീസ്. പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ്  പ്രതികളെ പിടികൂടിയത്. ആറുമുഖൻ, ശരവണൻ ,രമേശ്‌ എന്നിവർ ആണ് പിടിയിൽ ആയത്. രമേശ്‌ ആണ് കാർ വാടകയ്ക്ക് എടുത്തത്. ഇരട്ട കൊലപാതകം നടന്ന്  ഇരുപത്തിനാല് മണിക്കൂ‍‍ർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ...

ഐ.പി.എല്ലില്‍ വീണ്ടും കോവിഡ് ഭീഷണി; രണ്ട് ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ക്ക് കോവിഡ്

ഐ.പി.എല്ലില്‍ വീണ്ടും കോവിഡ് ഭീഷണി. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിലെ രണ്ട് താരങ്ങള്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ താരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി ടീം ഫിസിയോ ഫർഹർട്ടിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മറ്റ് താരങ്ങളെയും പരിശോധനക്ക് വിധേയരാക്കിയത്. പഞ്ചാബ് കിംഗ്‌സിനെതിരെ പുനെയിൽ വെച്ചാണ് ക്യാപിറ്റൽസിന്‍റെ അടുത്ത മത്സരം. മത്സരത്തിന്...

‘ലോകകപ്പ് ടീമിലുള്‍പ്പെടാന്‍ യോഗ്യന്‍’; അണ്‍ക്യാപ്‌ഡ് താരത്തെ പുകഴ്‌‌ത്തി ഹര്‍ഭജന്‍ സിംഗ്

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണ്‍ (IPL 2022) പുരോഗമിക്കവെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെ (Umran Malik) പ്രശംസകൊണ്ടു മൂടി മുന്‍താരം ഹര്‍ഭജന്‍ സിംഗ് (Harbhajan Singh). പഞ്ചാബ് കിംഗ്‌സിനെതിരെ വിസ്‌മയ സ്‌പെല്‍ എറിഞ്ഞ അതിവേഗക്കാരനെ ടി20 ലോകകപ്പില്‍ ഉള്‍പ്പടുത്തണം എന്നാണ് ഭാജിയുടെ വാദം. ഇതുവരെ ഇന്ത്യന്‍ ജേഴ്‌സണിയാത്ത താരമാണ്...

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കളിക്കുന്നതിനിടെ

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം . മുക്കം സ്വദേശികളായി ബിജു - ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയുടെ തൊണ്ടയിൽ അടപ്പ് കുടുങ്ങിയത്. ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു, അവിടെ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും...

മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്, മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ശനിയാഴ്ച പുറപ്പെടും

തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം. യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കുന്ന എന്നതിലൊക്കെ വരും ദിവസങ്ങളിൽ വിശദീകരണം ലഭിച്ചേക്കും....

മംഗളൂരുവില്‍ മത്സ്യ സംസ്കരണ ശാലയില്‍ വിഷ വാതകം ശ്വസിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു

മംഗളൂരു: മത്സ്യ സംസ്കരണ ശാലയില്‍ വിഷ വാതകം ശ്വസിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു. മംഗളൂരു പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയിലാണ് അപകടം നടന്നത്. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മംഗളൂരു സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലുള്ള മത്സ്യ ഫാക്‌ടറിയില്‍ ഞായറാഴ്‌ച രാത്രിയായിരുന്നു അപകടം. ഫാക്‌ടറിയിലെ മത്സ്യ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇയാളെ...

എലിയെ പേടിച്ച് ഇല്ലം ചുടുന്നു, എവിടെയോ എന്തോ തകരാറു പോലെ; പുരുഷന്‍മാര്‍ക്ക് പിന്‍സീറ്റ് യാത്ര നിരോധിച്ച പാലക്കാട് കളക്ടര്‍ക്ക്‌ നേരെ ട്രോള്‍പ്പൂരം

ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പാലക്കാട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍പ്പൂരം. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം പങ്കുവെച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ട്രോളുകളും വിമര്‍ശനങ്ങളും കുമിഞ്ഞു കൂടുന്നത്. ശെടാ… എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊക്കെ കെട്ടിട്ടെ ഉള്ളൂ.. എന്തായാലും നാളെ മുതല്‍...

ആസ്വാദനത്തിനു കഞ്ചാവ്; പച്ചക്കൊടി വീശി ന്യൂജഴ്സി; 21നു മേൽ പ്രായമുള്ളവർക്ക് വാങ്ങാം

ന്യൂജഴ്സി ∙ ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വിൽപനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമിടുന്നു. 21നു മേൽ പ്രായമുള്ളവർക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവർണർ ഫിൽ മർഫി അറിയിച്ചു. പുത്തൻ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മർഫി വിശേഷിപ്പിച്ചത്. ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉൽപാദിപ്പിപ്പിക്കുന്ന 7 ശാലകൾക്കാണ് ആസ്വാദനത്തിനുള്ള...

About Me

35969 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഇഷാനെ വീണ്ടും തഴഞ്ഞു; രോഹിത്തിനെയും കോഹ്‌ലിയെയും തരംതാഴ്ത്തി; BCCI പുതിയ കരാറുകൾ പ്രഖ്യാപിച്ചു

ബിസിസിഐയുടെ പുതിയ വാർഷിക കരാർ പുറത്ത്. എ പ്ലസ് വിഭാഗം പൂർണമായി ഒഴിവാക്കിയപ്പോൾ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. നിലവില്‍ വിരാട് കോഹ്‌ലി,രോഹിത്...
- Advertisement -spot_img