Sunday, May 19, 2024

mediavisionsnews

സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. വയനാട് വെറ്ററിനറി സർവകലാശാലയിലെ 13 വിദ്യാർഥികൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴ എൻഐവിയിൽ പരിശോധിച്ച സാംപിളുകളാണു പോസിറ്റീവായത്. ഇവർ രോഗമുക്തരായി. ഇതുവരെ മറ്റാർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉദരസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നതാണ് നോറോ വൈറസ്. നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് യോഗം...

നോണ്‍വെജ് ഭക്ഷണം പരസ്യമായി വില്‍ക്കാന്‍ പാടില്ല; വിലക്കേര്‍പ്പെടുത്തി ഗുജറാത്തിലെ നഗരസഭ

വഡോദര: നോണ്‍ വെജ് ഭക്ഷണ സാധാനങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് വിലക്കി ഗുജറാത്തിലെ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. നഗരത്തിലെ വഴിയോര കടകളും, ഭക്ഷണ ശാലകളും ഇത്തരത്തില്‍ മത്സ്യവും മാംസവും പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍ക്കരുത് എന്നാണ് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. മതവികാരവുമായി...

ബസുകളില്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നതിന് കര്‍ണാടക ഹൈക്കോടതിയുടെ വിലക്ക്

ബെംഗളൂരു: ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ശബ്ദം പുറത്തേക്കിട്ട് പാട്ട് കേള്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക ഹൈക്കോടതി. ബസിനുള്ളില്‍ ശബ്ദ ശല്യമുണ്ടാകുന്നു എന്ന് കാണിച്ച് ലഭിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. ബസിനുള്ളില്‍ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വിഷയം പരിഗണിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ മൊബൈലില്‍ പാട്ടുകളും വീഡിയോകളും വെക്കുന്നത് നിയന്ത്രിക്കണമെന്നാണ് കോടതിയുടെ...

ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കേസിൽ രണ്ട് ടിബറ്റ് പൗരന്‍മാര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 1.12 ലക്ഷം രൂപ കൈക്കലാക്കിയ രണ്ട് ടിബറ്റ് പൗരന്മാര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ലോബ്‌സാങ് സാംഗ്യ(24), ദക്പ ഫുണ്ടെ (40) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര കന്നഡയിലെ മുണ്ടുകോട് ടിബറ്റന്‍ കോളനിയിലാണ് ഇരുവരും താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു അത്താവര്‍ സ്വദേശിയായ അലക്‌സാണ്ടറുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഇയാളുടെ അക്കൗണ്ടില്‍...

ഉപ്പള കുബണൂരില്‍ 44 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

ബന്തിയോട്: വില്‍പ്പനക്കായി വീടിന് സമീപം ഷെഡില്‍ സൂക്ഷിച്ച 44 കിലോ കഞ്ചാവുമായി ഗൃഹനാഥനെ കുമ്പള എക്‌സൈസ് സംഘം അറസറ്റ് ചെയ്തു. കുബണൂര്‍ മടന്തൂരിലെ സുലൈമാന്‍ (55) ആണ് അറസ്റ്റിലായത്. എക്‌സൈസ് അസി. കമ്മീഷണര്‍ കൃഷ്ണകുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. അഖിലും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ...

ബന്തിയോട് വെൽകെയറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തിങ്കളാഴ്ച

കുമ്പള: ബന്തിയോട് വെൽകെയർ ക്ലിനിക്കിന്റെ ആഭുഖ്യത്തിൽ തിങ്കളാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ പത്തു മണിക്ക് മംഗൽപാടി പഞ്ചായത്ത് പതിനാറാം വാർഡ് അംഗം റഷീദ ഹനീഫ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചാണ് തിങ്കളാഴ്ച ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പുതുതായി ചാർജെടുത്ത ഡോ. ജിതിൻ മോഹൻ നേതൃത്വം നൽകും. ജീവിത...

ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ ഇരകളായി കണ്ട് ശിക്ഷ ഒഴിവാക്കും: നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ

ദില്ലി: ലഹരി മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ലഹരിവസ്തുക്കളുടെ ഉപഭോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിന് പകരംഅവരെ ഇരകളായി പരിഗണിക്കാനാണ് കേന്ദ്രസർക്കാരിന് കിട്ടിയ ശുപാർശ. ഇതിനായി ലഹരിവിരുദ്ധ നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിച്ചു വരികയാണ്. അതേസമയം ലഹരിക്കടത്തും ലഹരിവിൽപനയും ഗുരുതര കുറ്റകൃത്യമായി...

മാസ്‌ക് താഴ്ത്തി കപ്പലണ്ടി തിന്നു; തൊഴിലാളിക്ക് 500 രൂപ പിഴ

കൊട്ടാരക്കര : മാസ്‌ക് താഴ്ത്തിയിട്ട് കപ്പലണ്ടിതിന്നതിന് തൊഴിലാളിക്ക് പോലീസ് 500 രൂപ പിഴചുമത്തി. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. പിഴയടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. നാട്ടുകാരനായ പൊതുപ്രവര്‍ത്തകനെത്തിയാണ് ജാമ്യത്തിലിറക്കിയത്. ചാലിയക്കര എസ്റ്റേറ്റില്‍ 600 രൂപ ദിവസക്കൂലിക്കു ജോലിക്കുപോയി മടങ്ങവെയാണ് പോലീസ് പെറ്റിയടിച്ചത്. ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക അകലം പാലിച്ചില്ല,...

സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവിന് വൺപ്ലസ് നഷ്ടപരിഹാരം നൽകി

സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവിന് വൺപ്ലസ് നഷ്ടപരിഹാരം നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ പരുക്കേറ്റ വൺപ്ലസ് നോർഡ് 2 5ജി ഉപയോക്താവിന് ഫോണിന്റെ വിലയും ചികിത്സാ ചെലവും ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് സംഭവം. ഫോൺ പൊട്ടിത്തെറി സംഭവത്തിൽ കമ്പനിയും അന്വേഷണം നടത്തിയിരുന്നു....

ഒടുവിൽ സർക്കാർ തുറന്നു സമ്മതിക്കുന്നു; 2018ലെ പ്രളയകാരണം ഡാം തുറന്നത് തന്നെ

തിരുവനന്തപുരം: 2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതം കൂട്ടാൻ ഡാം തുറന്നത് കാരണമായെന്നു സമ്മതിച്ച് സർക്കാർ. കേരളത്തിലെ പ്രളയങ്ങളിലെ മുന്നൊരുക്കവും പ്രതിരോധവും സംബന്ധിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സി.എ.ജി.) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മുല്ലപ്പെരിയാർ ഡാം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നാണ് സർക്കാർ സി.എ.ജി.യെ അറിയിച്ചത്. ഇടുക്കി ഡാം തുറക്കാനുണ്ടായ കാരണം വിശദീകരിക്കുന്നതിലാണ് മുല്ലപ്പെരിയാറിനെ പരാമർശിക്കുന്നത്....

About Me

33550 POSTS
0 COMMENTS
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img