അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ നേടി പ്രവാസി ഇന്ത്യക്കാരനായ തെദ്സിനമൂര്‍ത്തി മീനാച്ചിസുന്ദരം. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം ബിഗ് ടിക്കറ്റിന്‍റെ മെയ് മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചാണ് 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. 065245 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.
സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര, തെദ്സിനമൂര്‍ത്തിയെ വിളിച്ചപ്പോള്‍ അദ്ദേഹം വളരെയേറെ സന്തോഷത്തിലായി. 'കഴിഞ്ഞ...
ദുബൈ: ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 26ാം സീസണിൽ എത്തിയത് 78 ലക്ഷം സന്ദർശകർ. ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്ന് ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു. വില്ലേജിന്‍റെ ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ് കടന്നുപോയത്. വിജയത്തിന് സഹായിച്ച സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും...
കൊളംബോ: ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ ഭരണകക്ഷി എം പി അമരകീർത്തി അത്തുകോറള വെടിയേറ്റ് മരിച്ചു. തന്റെ കാർ തടഞ്ഞ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത ശേഷം അമരകീർത്തി ഒരു കെട്ടിടത്തിൽ അഭയം തേടിയിരുന്നു. ഇവിടെ നിന്നുമാണ് അദ്ദേഹത്തെ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എംപിയുടെ വെടിയേറ്റ് പ്രതിഷേധക്കാരിൽ ഒരാൾ...
കോഴിക്കോട്: ഗൾഫിൽ നിന്നെത്തിയ ഒരാൾ കസ്റ്റംസിനെ കറക്കിവിട്ടതാണ് കരിപ്പൂരിൽ നിന്നുള്ള വാര്‍ത്ത. സ്വര്‍ണ്ണക്കടത്ത് കാരിയറെന്ന് ആദ്യമേ സമ്മതിച്ചെത്തിയ യുവാവിന്റെ ചെയ്തിയിൽ തലപുകഞ്ഞ് ഇരിക്കുകയാണ് കസ്റ്റംസ് ഇപ്പോൾ. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തിയത് രാവിലെ 6.40 തിന്. 6.15 ന് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. യാത്രക്കാരിലൊരാള്‍ സ്വര്‍ണം കടത്തുന്നു. കസ്റ്റംസ് പരിശോധന ശക്തമാക്കുന്നതിനിടെ വിമാനത്തില്‍ വന്നിറങ്ങിയ...
ബംഗളൂരു: മഹാരാഷ്ട്രയില്‍ തുടക്കമിട്ട ഉച്ചഭാഷിണി വിവാദം കര്‍ണാടകിലേക്കും വ്യാപിക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പള്ളിയില്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിച്ച് ശ്രീരാമസേന പ്രവര്‍ത്തകര്‍. ബെലഗാവിയിലെ ശ്രീരാമസേന പ്രവര്‍ത്തകരാണ് ഹനുമാന്‍ ചാലിസ വായിക്കുന്നതിന് നേതൃത്വം നല്‍കിയത്. വലിയൊരു സംഘം ശ്രീരാമസേനാ പ്രവര്‍ത്തകര്‍ ഒരുമണിക്കൂറോളം ഹനുമാന്‍ ചാലിസ വായിക്കുകയുമായിരുന്നു.
ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ ആയിരത്തിലധികം ക്ഷേത്രങ്ങളില്‍...
ദിസ്പൂര്‍: പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെതിരായ പ്രതിഷേധം പുനരാരംഭിക്കുമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആസ്ഥാനമായുള്ള സംഘടനകള്‍.
മെയ് ഒമ്പത് മുതല്‍ കേന്ദ്രമന്ത്രി അമിത് ഷാ അസമില്‍ പര്യടനത്തിന് മൂന്ന് ദിവസത്തെ പര്യടനത്തിന് തയ്യാറെടുക്കുന്ന പശ്ചാത്തത്തിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘടനകളുടെ മുന്നറിയിപ്പ്. സി.എ.എ നടപ്പാക്കാനുള്ള ഏതൊരു ശ്രമവും എതിര്‍ക്കുമെന്ന് ഓള്‍ അസം സ്റ്റുഡന്റ്സ്...
മുംബൈ∙ അധോലോക തലവൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയെ പൂട്ടാനൊരുങ്ങി നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ). മുംബൈയിലെ ദാവൂദിന്റെ കൂട്ടാളികളുടേത് ഉൾപ്പെടെ 20 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ബാന്ദ്ര, നാഗ്പഡ, ബോറിവാലി, ഗോറെഗാവ്, പരേൽ, സാന്താക്രൂസ് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ റിയൽ എസ്റ്റേറ്റ് മാനേജർമാർ, ഷാർപ്പ് ഷൂട്ടർമാർ, ലഹരി...
ദുബൈ: ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍ കോളടിച്ചത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി വരികയായിരുന്നു. ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളില്‍ പലരും നാട്ടിലേക്ക് പണമയക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ വിനിമയ നിരക്ക് ഇനിയും ഉയരുന്നതും കാത്തിരിക്കുന്നവരും...
കൊച്ചി: മെട്രോയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പൊലീസുകാരെ പിൻവലിച്ചു. നാല് വർഷം സുരക്ഷ ചുമതല വഹിച്ചുവെങ്കിലും ഇതുവരെ പൊലീസിന് കൊടുക്കാമെന്നേറ്റ തുക കൊച്ചി മെട്രോ നൽകാത്തതിനാലാണ് നടപടി. 35 കോടി രൂപയാണ് പൊലീസിന് ലഭിക്കാനുള്ളത്. 80 പൊലീസുകാരെയാണ് മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
പൊലീസിന് നൽകാനുള്ള പണം മെട്രോയുടെ പക്കലില്ലെന്നാണ് മെട്രോ റെയിൽ എം.ഡി ലോക‌്നാഥ് ബെഹ്റ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,000 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4750 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഈ മാസം ഇതുവരെ പവന്‍ വില 37,500ന് മുകളിലാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ വില കാര്യമായി കുറയാനിടയില്ലെന്നാണ് വിപണി വൃത്തങ്ങളുടെ...
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...