mediavisionsnews

വിദേശത്ത് പോകേണ്ടവർക്ക് ബൂസ്റ്റർ ഡോസ് നേരത്തെ ലഭിക്കും, ഒമ്പത് മാസ നിബന്ധന ഒഴിവാക്കുന്നു

ന്യൂദൽഹി- വിദേശയാത്ര ഉദ്ദേശിക്കുന്നവർക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും മുൻകരുതൽ ബൂസ്റ്റർ ഡോസും തമ്മിലുള്ള അന്തരം മൂന്ന് മാസമായി കുറയ്ക്കാനുള്ള നിർദ്ദേശം ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവിൽ, കോവിഡ് വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂർത്തിയാക്കിയവർക്ക് മാത്രമേ  ബൂസ്റ്റർ ഡോസ് ലഭിക്കാൻ അർഹതയുള്ളൂ. പുതിയ നിർദ്ദേശത്തിന് പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ...

കെ.വി. തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയിൽ ഇന്ന് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.

വൈറലാകാൻ ജീവൻ പണയം വയ്ക്കണോ? ഓടുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി അഭ്യാസം

സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ പൊതുനിരത്തിൽ വാഹനങ്ങളിൽ അഭ്യാസം കാണിച്ച് ഉണ്ടാക്കുന്ന അപകടവാർത്തകൾ ദിവസവും വരുന്നുണ്ട്. അത്തരക്കാർക്കെതിരെ പൊലീസ് നടപടികളുമെടുക്കുന്നു. എന്നിട്ടും ഈ മരണക്കളി അവസാനിക്കുന്നില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും തുലാസിലാക്കിക്കൊണ്ട് യുവാക്കൾ അഭ്യാസങ്ങൾ തുടരുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുപിയിലെ ഗാസിയാബാദിൽ നിന്നുള്ള ഈ വിഡിയോ. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽനിന്ന് ഇറങ്ങി,...

മദ്രസകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി യു.പി. സര്‍ക്കാര്‍

ലഖ്‌നൗ: മദ്രസകളില്‍ ക്ലാസ് ആരംഭിക്കുംമുമ്പ് ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്ലാസ് ആരംഭിക്കുംമുമ്പ് എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ദേശീയഗാനം ആലപിക്കണമെന്നാണ് ഉത്തരവ്. ഉത്തര്‍പ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഉത്തരവിറക്കിയത്. മാര്‍ച്ച് 24ന് ചേര്‍ന്ന ഉത്തര്‍പ്രദേശ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് യോഗത്തില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. മേയ് 9-ന് ഉത്തരവ്...

ഖുര്‍ആന്‍ സൂക്തം ദുരുപയോഗം ചെയ്ത ടാക്‌സി പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഖുര്‍ആന്‍ സൂക്തം ദുരുപയോഗം ചെയ്ത ടാക്‌സി കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്റ്റിക്കറുകള്‍ പതിപ്പിച്ചതിനാണ് കാര്‍ പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പറഞ്ഞു. ടാക്‌സി കമ്പനി ഉടമയെയും വാഹനമോടിച്ച ഡ്രൈവറെയും നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖുര്‍ആനിലെ സൂക്തത്തിന്റെ...

റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെക്കാനെത്തിയതാണോ എന്ന് ചോദിച്ച് മര്‍ദ്ദിച്ചു; പരാതി കൊടുത്താല്‍ തീര്‍ത്തുകളയുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തകന്‍

കോഴിക്കോട്: കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കോഴിക്കോടേക്ക് ട്രെയിന്‍ കയറാന്‍ നില്‍ക്കവെ പൊലീസുകാര്‍ അപമര്യാദമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തകന്‍. വര്‍ത്തമാനം ദിനപ്പത്രത്തിന്റെ എഡിറ്റര്‍ ആസിഫ് അലിയാണ് പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മെയ് പത്താം തീയതിയായിരുന്നു സംഭവം. സിവില്‍ പൊലീസുകാരനായ വിശാഖ് വി.ജി, സബ് ഇസ്‌പെക്ടര്‍ രഞ്ജു ആര്‍.എസ്, ഇവരുടെയൊപ്പം...

ഉപ്പളയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 8 പവന്‍ സ്വര്‍ണ്ണവും 1.36 ലക്ഷം രൂപയും കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1,36,000 രൂപയും കവര്‍ന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ഷെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇബ്രാഹിമും കുടുംബവും മുംബൈയിലാണ്. ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തുറന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുകളാണ് പൊലീസില്‍...

ഓർഡിനൻസിലൂടെ മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക

ബംഗളൂരു: മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക സർക്കാർ. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലാണ് പ്രത്യേക ഓർഡിനൻസിലൂടെയാണ് പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ത്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വാർത്ത പുറത്തുവിട്ടത്. കർണാടക പ്രൊടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജ്യൻ എന്ന പേരിലുള്ള ബിൽ 2021 ഡിസംബറിൽ...

സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവർഷം ഞായറാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തും ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തെ എത്തും എന്ന രീതിയിലുള്ള പ്രവചനങ്ങളാണ് ഇപ്പോൾ വരുന്നത്. മെയ് പതിനഞ്ചോടുകൂടിയായിരിക്കും കാലവർഷം രൂപം...

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിനെതിരെ 77.59ലേക്ക് കൂപ്പുകുത്തി

ഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലവാരത്തിൽ. പണപ്പെരുപ്പനിരക്ക് ഉയരുന്നതിനെ തുടർന്ന് അമേരിക്കയിലെ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് രൂപയെ സ്വാധീനിച്ചത്. ഇതിന് പുറമേ ഓഹരിവിപണിയുടെ ഇടിവും രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചു. വിനിമയത്തിന്റെ ഒരു ഘട്ടത്തിൽ റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളറിനെതിരെ 77.59ലേക്ക് രൂപ താഴ്ന്നതോടെയാണ് റെക്കോർഡ് തകർച്ച രേഖപ്പെടുത്തിയത്....

About Me

36263 POSTS
0 COMMENTS
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരൻ; ഡി സുരേന്ദ്രൻ നായർക്ക് പിന്നിൽ കോൺ​ഗ്രസെന്ന് ബിജെപി, തോൽവി ഭയന്നാണെന്ന് സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ. ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രം​ഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ്...
- Advertisement -spot_img