mediavisionsnews

അന്ന് അപകടത്തിൽപ്പെട്ട ഡ്രൈവർ സഹായത്തിനായി കൈ ഉയർത്തിയപ്പോൾ വാച്ച് മോഷ്ടിച്ചു; ഇന്ന് മൃതദേഹങ്ങൾ റോഡിൽ നിന്ന് നീക്കാൻ പോലും കൂട്ടാക്കാതെ ആംബുലൻസുകളും

സുൽത്താൻ ബത്തേരി: അപകടത്തിൽ പെടുന്നവരെ കവർച്ച ചെയ്യാൻ ശ്രമിക്കുകയും സഹായം നൽകാതെ മരണത്തിലേക്ക് വിട്ടുകൊടുക്കുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെ വീണ്ടും മലയാളികളോട് കരുണ കാണിക്കാതെ കർണാടക. കുത്തന്നൂരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളായ യുവാക്കളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് നീക്കം ചെയ്യാൻ ആംബുലൻസുകൾ തയ്യാറായില്ല. റോഡിൽ അനാഥപ്രേതമായി കിടന്ന ഇവരെ ഒടുവിൽ അംബാസിഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്....

ഇത് പുതിയ തട്ടിപ്പ്; നാടൻ കുതിരയ്ക്ക് കറുത്ത ചായം പൂശി വിറ്റു, തട്ടിയെടുത്തത് 23 ലക്ഷം…

തട്ടിപ്പുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ലോകത്താണ് നമ്മളിപ്പോൾ. ഒരു ദിവസം വാർത്തകൾ ശ്രദ്ധിച്ചാൽ തന്നെ തട്ടിപ്പുകളുടെ പലതരം നമുക്ക് കാണാൻ പറ്റും. ഇനി പറയുന്നത് പുതിയൊരു തട്ടിപ്പിനെ കുറിച്ചാണ്. നടൻ കുതിരയെ പെയിന്റ് അടിച്ച് നിറം മാറ്റി 23 ലക്ഷം തട്ടിയെടുത്തിരിക്കുകയാണ്. പഞ്ചാബിലെ വസ്ത്രവ്യാപാരിയായ രമേഷ് സിങാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. അപൂർവയിനം കുതിരകൾ മേയുന്ന ഫാം...

എട്ടാം തോല്‍വി; മുംബൈ ആരാധകരുടെ ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത്

മുംബൈ: ഐപിഎല്ലില്‍(IPL 2022) തുടര്‍ച്ചയായ എട്ടാം തോല്‍വി വഴങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ് മുംബൈ ഇന്ത്യന്‍സ്(Mumbai Indians). ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു ടീമായ മുംബൈയുടെ പതനം അവിശ്വസനീയതയോടെയാണ് ആരാധകര്‍ കാണുന്നത്. മെഗാതാരലേലത്തിന് പിന്നാലെ ടീമിലെ പല പ്രമുഖരും കൂടുമാറിയതോടെ ദുര്‍ബലമായ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. 15 കോടി രൂപ മുടക്കി തിരിച്ചുപിടിച്ച...

പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താന്‍ ലക്ഷങ്ങള്‍ മുടക്കണം; ടിക്കറ്റ് നിരക്ക് കൂടിയത് അഞ്ചിരട്ടിയോളം

ദുബൈ: പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ ടിക്കറ്റിന് മാത്രമായി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് പെരുന്നാളിനോടടുത്ത ദിവസങ്ങളില്‍ നല്‍കേണ്ടിവരുന്നത്. ഇന്ന് ദുബൈയില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ശരാശരി എണ്ണായിരം രൂപയ്ക്ക് താഴേയാണ് ടിക്കറ്റ് നിരക്കെങ്കില്‍, പെരുന്നാളിന് തൊട്ടുത്ത ദിവസങ്ങളില്‍ അഞ്ചിരട്ടിയോളം അധികം കൊടുക്കണം....

കേരളത്തിൽ നിന്നു വരുന്നവർക്ക് നിയന്ത്രണം കടുപ്പിക്കാൻ കർണാടക

ബെംഗളൂരു: കൊവിഡ് നാലാം തരംഗത്തിൻ്റെ സൂചനകൾ വന്നു തുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി കർണാടക. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും പൊതുജനങ്ങൾ അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. കേരളത്തിൽ നിന്നുള്ള വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതിർത്തികളിൽ പരിശോധന വർധിപ്പിക്കുമെന്നും...

പശുവിനെ ഇടിച്ച് ബൈക്ക് അപകടത്തിൽപ്പെട്ടു; ഭീംആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ അനുയായിക്ക് ദാരുണാന്ത്യം- വീഡിയോ

ഭോപാൽ: പശുവിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അകമ്പടിയായി ബൈക്കിൽ പോയ യുവാവാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലിന് സമീപമാണ് സംഭവം.  പശുവിനെ ഇടിച്ചു തെറിച്ചുവീണ യുവാവിനെ പിന്നാലെ എത്തിയ മറ്റൊരു അകമ്പടി വാഹനം ഇടിക്കുകയായിരുന്നു. സേമധന ഗ്രാമത്തിലെ ഷൈലേന്ദ്ര അഹിർവാർ(18) ആണ് മരിച്ചത്. https://twitter.com/Arv_Ind_Chauhan/status/1518552337560006656?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1518552337560006656%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FArv_Ind_Chauhan%2Fstatus%2F1518552337560006656%3Fref_src%3Dtwsrc5Etfw യുവാവിനെ ഉടൻ...

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

ദില്ലി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 16 യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് 16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്രവാർത്താവിതരണമന്ത്രാലയം വാർത്താക്കുറിപ്പ് പുറത്തുവിട്ടത്. വ്യാജവാർത്ത പ്രചരിപ്പിച്ച 78 യൂട്യൂബ് ചാനലുകൾ ഇതേ വരെ നിരോധിച്ചിട്ടുണ്ട്. പത്ത് ഇന്ത്യൻ യൂട്യൂബ് ചാനലുകളും ആറ് പാകിസ്ഥാൻ ചാനലുകളുമാണ് നിരോധിച്ചിരിക്കുന്നത്. ഈ നിരോധിക്കപ്പെട്ട യൂട്യൂബ് അടിസ്ഥിത വാർത്താചാനലുകൾക്ക് എല്ലാം...

ഗവര്‍ണറല്ല, ഇനി സര്‍ക്കാര്‍ തീരുമാനിക്കും; നിയമം മാറ്റിയെഴുതി സ്റ്റാലിന്‍

ചെന്നൈ: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ തമിഴ്നാട് നിയമസഭ തിങ്കളാഴ്ച പാസാക്കി. സര്‍വ്വകലാശാലകളിലേക്ക് വിസിമാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്ന തരത്തില്‍ തമിഴ്നാട് യൂണിവേഴ്സിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടി അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പോലും വൈസ്...

ഏകീകൃത സിവില്‍കോഡ് ഉടന്‍; നടപടികളിലേക്ക് കടന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം നടത്തി ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഏക സിവില്‍കോഡിന്റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന്...

ഉപ്പള ബപ്പായിത്തൊട്ടിയില്‍ കിണറ്റില്‍ വീണ കുടം എടുക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു

ഉപ്പള: (mediavisionnews.in) കിണറില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് ഹാരിസ്(45)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കിണറ്റില്‍ വീണ കുടം എടുക്കാന്‍ ഇറങ്ങുന്നതിനിടെ മുഹമ്മദ് ഹാരിസ് കാല്‍വഴുതി വീഴുകയായിരുന്നു. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ഹാരിസിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: സുഹ്റ....

About Me

35968 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഓൺലൈൻ തട്ടിപ്പിന് 25,000 രൂപ വരെ നഷ്ടപരിഹാരം; പുതിയ ചട്ടക്കൂടുമായി ആർബിഐ

ന്യൂഡൽഹി: ചെറിയ തുകകളുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് ആശ്വാസകരമായ പുതിയ പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ 65 ശതമാനവും 50,000...
- Advertisement -spot_img