Monday, November 10, 2025

mediavisionsnews

റിഫ മെഹ്നുവിന്‍റെ മരണം; പോസ്റ്റ്മോർട്ടം പൂർത്തിയായി, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും. റിഫക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. വിദേശത്ത് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫയുടെ മരണകാരണം കണ്ടെത്തണമെന്ന...

രാഹുല്‍ ഗാന്ധി വയനാട്ടിലും തോല്‍ക്കും, ഹൈദരാബാദില്‍ നിന്ന് മത്സരിക്കാന്‍ ഒവൈസിയുടെ വെല്ലുവിളി

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. രാഹുല്‍ വയനാട്ടില്‍ നിന്ന് ഇനിയും മത്സരിക്കുകയാണെങ്കില്‍ പരാജയമായിരിക്കും ഫലം. അദ്ദേഹത്തെ ഞാന്‍ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയാണ്. ഇവിടെ നിന്ന് മത്സരിച്ച് തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാകണമെന്നും ഒവൈസി പറഞ്ഞു. മേഡക്കില്‍ നിന്ന് വേണമെങ്കിലും മത്സരിക്കാം-...

മഞ്ചേശ്വരത്ത് പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ നാലുപേര്‍ക്ക്‌എതിരെ കേസ്‌; ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: വാഹന പരിശോധനക്കിടെ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന്‌ 4 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. കുഞ്ചത്തൂര്‍ അസര്‍ മന്‍സിലിലെ അബ്‌ദുള്‍ ഖാദറി(40)നെ അറസ്റ്റ്‌ ചെയ്‌തു. മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 8ന്‌ എസ്‌ ഐ അന്‍സാറിന്റെ നേതൃത്വത്തില്‍ കുഞ്ചത്തൂരില്‍ നടന്ന വാഹന പരിശോധനക്കിടെയാണ്‌ പ്രതികള്‍ പൊലീസിനു നേരെ കയര്‍ത്ത്‌ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയത്‌.

എട്ടോവറില്‍ നൂറ് റണ്‍സ്, അവനെ കൂടെക്കൂട്ടാമെങ്കിലും കളിപ്പിക്കരുത്; നിര്‍ദ്ദേശവുമായി ആകാശ് ചോപ്ര

വരാനിരിക്കുന്ന ടി20 ലോക കപ്പില്‍ ഉമ്രാന്‍ മാലിക്കിനെ ധൃതി പിടിച്ച് ഉള്‍പ്പെടുത്തേണ്ടതില്ലെന്ന അഭിപ്രായവുമായി ആകാശ് ചോപ്ര. ഉടനെ തന്നെ താരത്തെ ഇന്ത്യൻ ടീമിലെടുക്കണം എന്ന ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് ചോപ്ര പ്രതികരണം നടത്തിയത്. മാലിക്കിനെ പോലെ ഒരു അപൂർവ പ്രതിഭയെ ഇന്ത്യ കരുതലോടെ വളർത്തിയെടുക്കണം എന്നും ചെറുപ്പക്കാരനെ വേഗം ടീമിലെടുക്കുന്നതിലൂടെ അദ്ദേഹത്തിന് സമ്മർദ്ദം കൂടുകയേ ഉള്ളു എന്നും...

വഖഫ് ബോർഡിൽ ഇതരമതസ്ഥൻ്റെ നിയമനം: പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ, പരിശോധിച്ച് പ്രതികരിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം: വഖഫ് ബോർഡ് മുസ്ലീം ഇതര വിഭാഗത്തിൽ നിന്നുള്ള താൽക്കാലിക നിയമനം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ.  ഇക്കാര്യം പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും നേരത്തെയും സമാനമായ തരത്തിൽ താൽക്കാലിക നിയമനം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ്‌ സിഇഒ യുടെ സ്റ്റാഫിന്റെ താൽക്കാലിക നിയമനമാണ് വിവാദമായത്. നേരത്തെ നൽകിയ ഉറപ്പ് ലംഘിച്ച് വഖഫ് ബോർഡിൽ ഇതര മതസ്ഥരെ...

കുട്ടികളില്‍ തക്കാളിപ്പനി വ്യാപിക്കുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. 82 കേസുകളാണ് ഉതുവരെ ജില്ലയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി ബാധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം മാത്രമാണിത്. സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താല്‍ കേസുകള്‍ എണ്ണം ഇനിയും വര്‍ദ്ധിക്കും. രോഗം റിപ്പോര്‍ട്ട് ചെയ്ത നെടുവത്തൂര്‍,...

‘നിങ്ങള്‍ ജോലികളഞ്ഞാല്‍ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവര്‍ പകരം കളിതുടങ്ങിയാല്‍?’ ദുര്‍ഗാദാസിനെ ന്യായീകരിച്ച് കെപി ശശികല

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഖത്തര്‍ മലയാളം മിഷന്‍ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ദുര്‍ഗാദാസ് ശിശുപാലനെ ന്യായികരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. നാളിതുവരെ ദുര്‍ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി ആര്‍ക്കും പരാതിയില്ല. വിഭാഗികമായോ വര്‍ഗ്ഗീയമായോ അവിടെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആര്‍ക്കും അനുഭവമില്ല. ദുര്‍ഗാദാസിന്റെ പാരമ്പര്യം ഉള്‍പ്പടെ വിശദമാക്കിയാണ് കെപി ശശികല ഫെയ്‌സ്ബുക്ക്...

മകളുടെ വിവാഹവീഡിയോ പങ്കുവച്ച് എ ആര്‍ റഹ്മാന്‍; ഇത്ര ‘സിംപിള്‍’ ആണോയെന്ന് ആരാധകര്‍

പ്രമുഖ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ വിവാഹിതയായത് കഴിഞ്ഞ ദിവസം ഏറെ ആഘോഷിക്കപ്പെട്ട സന്തോഷവാര്‍ത്തയായിരുന്നു. അച്ഛനെ പോലെ തന്നെ ഖദീജയും സംഗീതത്തിന്റെ വഴിയെ ആണ് യാത്ര. ഇതിനോടകം തന്നെ പിന്നണിയില്‍ പാടി ശ്രദ്ധേയായിക്കഴിഞ്ഞിട്ടുണ്ട് ഖദിജ. പാട്ടിന്റെ വഴിയെ ആണ് സഞ്ചാരമെന്നതിനാലാകാം ഒരു ഓഡിയോ എഞ്ചിനീയറെ തന്നെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഖദീജയുടെയും വരന്‍...

ഷവർമ കടകളിലെ ജീവനക്കാർക്കു പരിശീലനം; നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം∙ ഷവർമ കടകളിലെ ജീവനക്കാർക്കു പരീശീലനം നിർബന്ധമാക്കുന്നു. ഷവർമ കഴിച്ചു വിഷബാധയേറ്റ് കാസർകോട് ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച സാഹചര്യത്തിലാണ് നടപടി. കടകളിൽ ഷവർമ ഉണ്ടാക്കുന്നതിനു മാനദണ്ഡം നിർദേശിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച്, കടകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നിർബന്ധമായും പരിശീലനം നൽകണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ്...

കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ ഉംറയ്ക്ക് പോകാറുണ്ടോ? കോടിയേരി അന്ന് കണ്ണുരുട്ടി പേടിപ്പിച്ചെന്ന് എ.പി അബ്ദുള്ളക്കുട്ടി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്ന സമയത്ത് ഉംറയ്ക്ക് പോയതിന് കോടിയേരി ബാലകൃഷ്ണന്‍ കണ്ണുരുട്ടി പേടിപ്പിച്ചെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എപി അബ്ദുള്ളക്കുട്ടി. ഭാര്യയോടൊപ്പം ഉംറ കഴിഞ്ഞ് തിരികെ വന്നപ്പോള്‍ താന്‍ എന്ത് കമ്മ്യൂണിസ്റ്റാണെന്ന് ചോദിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ ഉംറക്ക് പോകാറുണ്ടോ എന്ന് കണ്ണുരുട്ടി സംസാരിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചത് കോഴിക്കോട് നടന്ന...

About Me

35888 POSTS
0 COMMENTS
- Advertisement -spot_img

Latest News

തദ്ദേശ അങ്കത്തിന് തീയതി കുറിച്ചു; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ 9നും, 11നും

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...
- Advertisement -spot_img