തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിലേക്ക് തിരികെ എത്തിയ ഗള്‍ഫ് പ്രവാസികളില്‍ നല്ലൊരു ശതമാനത്തിനും തിരികെ പോകാനായിട്ടില്ലെന്ന് പഠനം. കേരളത്തിലേക്ക് കോവിഡ് സാഹചര്യത്തില്‍ മടങ്ങിയെത്തിയത് 14.71 ലക്ഷം പ്രവാസികളാണ്. ഇതില്‍ 77 ശതമാനം ആളുകള്‍ക്കും തിരികെ പോയി പഴയ ജോലിയിലോ പുതിയ ജോലിയിലോ പ്രവേശിക്കാനായി. എന്നാല്‍ ഏതാണ്ട് 3.32 ലക്ഷം ആളുകളാണ് ഇപ്പോഴും കേരളത്തില്‍...
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നും മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ...
ഇന്നു മുതൽ പ്ലേസ്റ്റോറിൽ കോൾ റെക്കോഡിംഗ് ആപ്പുകൾ ലഭ്യമാവുകയില്ല. പ്ലേ സ്റ്റോറിൽ നിന്ന് എല്ലാ കോൾ റെക്കോർഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ലേ സ്റ്റോറിലെ എല്ലാ കോൾ റെക്കോർഡിംഗ് ആപ്പുകളും പ്രവർത്തന രഹിതമാകും. എന്നാൽ ഇൻബിൽറ്റ് കോൾ റെക്കോർഡിംഗ് ഫീച്ചറുമായി വരുന്ന ഫോണുകൾക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കോളുകൾ റെക്കോർഡ്...
ദില്ലി: രാജ്യദ്രോഹ കേസുകള്‍ തടഞ്ഞ് സുപ്രീംകോടതി (Supreme Court). കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാരിന് തയ്യാറാക്കാമെന്നും കോടതി വ്യക്തമാക്കി. നിലവിൽ ജയിലിലുള്ളവർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. രാജ്യദ്രോഹ കേസുകളില്‍ 13000...
തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന കെ വി തോമസിന്‍റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയില്‍ കല്ല്യാണം നടക്കുന്നില്ലെന്നായിരുന്നു വി ഡി സതീശന്‍റെ മറുപടി. കൂടുതൽ ചോദ്യങ്ങളോട് 'നോ കമന്‍റ് ' എന്നും പറഞ്ഞു. എന്നാല്‍ സമസ്ത വേദിയില്‍ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവിരുദ്ധ നിലപാടിനോട് ഒരിക്കലും...
ദില്ലി: വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.15 നാണ് വിധി പ്രസ്താവം നടക്കുക. ബലാത്സംഗം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗക്കുറ്റമായി...
കോഴിക്കോട്: ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ആര്‍.എസ്.എസുകാര്‍ ആക്രമണം നടത്തിയ പേരാമ്പ്രയില്‍ പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി-ആര്‍.എസ്.എസ് പ്രകടനം.
‘ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റയ്ക്ക് പാര്‍സലയക്കും ആര്‍.എസ്.എസ്,’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസ് സാന്നിധ്യത്തിലാണ് മുദ്രാവാക്യം വിളിക്കുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഹലാല്‍ സ്റ്റിക്കറില്ലാത്ത...
കൊച്ചിയില്‍ മെട്രോ പില്ലറുകള്‍ക്കിടയില്‍ മറ്റു ചെടികള്‍ക്കൊപ്പം വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചെടി വളര്‍ന്നുനില്‍ക്കുന്നതു തിരിച്ചറിഞ്ഞത്. ഇവിടെ ട്രാഫിക് സിഗ്‌നലിനു സമീപത്ത് 516 – 517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍വച്ചു പരിപാലിക്കാനുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ഇതിന് ഏകദേശം നാലു മാസം...
ബി ജെ പിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിക്കുന്ന ആർഎസ്എസ് ശാഖകൾക്ക് ബദലാകാൻ ‘തിരംഗ’ ശാഖകളുമായി ആം ആദ്മി പാർട്ടി. തുടക്കമെന്ന നിലയിൽ ബിജെപിക്കും ആർഎസ്എസിനും ശക്തമായ സ്വാധീനമുള്ള ഉത്തർ പ്രദേശിലാണ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ‘തിരംഗ’ ശാഖകൾ സ്ഥാപിക്കുന്നത്. ആർഎസ്എസ് പ്രചരിപ്പിക്കുന്നത് കപട രാജ്യസ്നേഹമാണെന്നും അതിന് ബദലായി മതേതരത്വവും സ്ഹേഹവും പ്രചരിപ്പിക്കാനാണ്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...