ആലപ്പുഴ: തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്തതയുണ്ടായതിനെ തുടർന്നു നഗരസഭ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദ്ദേശം നൽകി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്ന് വാങ്ങിയഭക്ഷണത്തിൽ നിന്ന് മോതിരം കിട്ടിയത്.
നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടക്കെതിരെയാണ് പരാതി ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം...
തൃശൂര്‍: പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍ വെച്ച വി.ഡി. സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്‌ക്കുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ സി.ജെയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ പടമുളള എയര്‍ബലൂണുകളും മാസ്‌കും പൊലീസ് കണ്ടെടുത്തത്. പൂരപ്പറമ്പില്‍ സവര്‍ക്കര്‍ ബലൂണുകളും മാസ്‌കുകളും വിതരണം ചെയ്യാന്‍...
വ്‌ലോഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും മെഹ്നാസ് ഹാജരായില്ല. ഇതേ തുടര്‍ന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയത്.
മുമ്പ് മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ...
ദുബൈ: ഇത്തവണയും ഭാഗ്യ തുണച്ചു, പ്രവാസി മലയാളിക്ക് കോടികളുടെ സമ്മാനം. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പിലൂടെ രണ്ടാമതും കോടികള്‍ സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളിയായ ശ്രീ സുനില്‍ ശ്രീധരന്‍. 10 ലക്ഷം ഡോളര്‍ (ഏഴ് കോടി 70 ലക്ഷം ഇന്ത്യന്‍ രൂപയിലേറെ) ആണ് ഇദ്ദേഹം സ്വന്തമാക്കിയത്.
ദുബൈയില്‍ താമസിക്കുന്ന 55കാരനായ സുനില്‍, മില്ലെനിയം മില്യനയര്‍...
കോഴിക്കോട്: ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്‌ലോഗർ റിഫ മെഹ്നാസിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ശക്തമാകുന്നു. റിഫയുടെ ഭർത്താവ് മെഹ്നാസിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തുവന്ന തെളിവുകൾ സൂചിപ്പിക്കുന്നത്.
റിഫയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ എത്തിച്ചതും തിടുക്കപ്പെട്ട് ഖബറടക്കിയതും സംശയമുനയിലാണ്. ഇതിനിടെയാണ് പുതിയ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
റിഫയും ഭർത്താവ് മെഹ്നാസും തമ്മിൽ ദുബായിൽ വെച്ച് കലഹിച്ചിരുന്നെന്നാണ് പോലീസിന്...
കാലഹരണപ്പെട്ടതും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ 124എ വകുപ്പ് റദ്ദാക്കപ്പെടണമെന്നതില്‍ ഒരു സംശയവുമില്ല. 'നിയമപ്രകാരം സ്ഥാപിക്കപ്പെട്ട' സര്‍ക്കാരിനെതിരേ അവമതിപ്പുണ്ടാക്കുന്ന ഏതൊരു പരാമര്‍ശത്തെയും അടയാളത്തെയുംപോലും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ച് വേണമെങ്കില്‍ ജീവപര്യന്തം തടവിനുവരെ ശിക്ഷിക്കാന്‍ പറ്റുന്നവിധത്തിലാണ് 124എ വകുപ്പിലെ വാക്കുകളും പ്രയോഗങ്ങളും. അക്രമത്തിന് പ്രേരണനല്‍കുമ്പോള്‍ മാത്രമാണ് ഈ വകുപ്പനുസരിച്ചുള്ള രാജ്യദ്രോഹക്കുറ്റം ചുമത്താനാവുക എന്ന് കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതി വിധിപറഞ്ഞെങ്കിലും 60...
പഴഞ്ചന്‍ ലുക്കിലിറങ്ങിയ ബെലന്‍സിയാഗയുടെ ‘പാരീസ് സ്നീക്കേഴ്സിന്റെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. ആഡംബര ബ്രാന്‍ഡായ ബെലന്‍സിയാഗ പുറത്തിറക്കിയ പുതിയ ഷൂ കളക്ഷന്‍ കണ്ട് ലോകത്താകമാനമുള്ളവര്‍ ഞെട്ടി.
വര്‍ഷങ്ങളോളം ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ഷൂ പോലെയാണ് ഇപ്പോള്‍ പുറത്തിറക്കിയ മോഡലെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ഷൂവിന്റെ വിലയോ, ഏകദേശം 48000 ഇന്ത്യന്‍ രൂപ. അതായത്...
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം 14 ആയി ഉയർന്നു. ഇന്ന് പുതുതായി മൂന്ന് കേസുകൾ കൂടി എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മരിച്ചയാളിൽ എലിപ്പനി സ്ഥിരീകരിച്ചതോടെയാണ് ഇത്. അതേസമയം എലിപ്പനിയുൾപ്പടെ പകർച്ച വ്യാധികൾ നേരിടാൻ മുഴുവൻ ജില്ലകളിലും നടപടി ശക്തമാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി.
എലിപ്പനി പടരുന്ന ഒൻപത് ജില്ലകളിൽ ഹോട്സ്പോട്ടുകൾ നിശ്ചയിച്ച് പ്രതിരോധ...
രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കിടയിലും സൗഹൃദം പങ്കുവച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുനവറലി ശിഹാബ് തങ്ങള്‍ക്ക് ജനിച്ച കുഞ്ഞിനെ കാണാനെത്തിയതാണ് മന്ത്രി.
ഏറെനേരം കലാലയ ഓര്‍മകള്‍ പങ്കുവച്ച ശേഷം ഒപ്പമിരുന്ന് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.സൗഹൃദങ്ങളില്‍ രാഷ്ട്രീയ ഭിന്നതയുടെ മതില്‍...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...