കുവൈത്ത് സിറ്റി: കുവൈത്തില്‍ ഖുര്‍ആന്‍ സൂക്തം ദുരുപയോഗം ചെയ്ത ടാക്‌സി കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്റ്റിക്കറുകള്‍ പതിപ്പിച്ചതിനാണ് കാര്‍ പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പറഞ്ഞു. ടാക്‌സി കമ്പനി ഉടമയെയും വാഹനമോടിച്ച ഡ്രൈവറെയും നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖുര്‍ആനിലെ സൂക്തത്തിന്റെ...
ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1,36,000 രൂപയും കവര്‍ന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ഷെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇബ്രാഹിമും കുടുംബവും മുംബൈയിലാണ്.
ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തുറന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുകളാണ് പൊലീസില്‍...
ബംഗളൂരു: മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക സർക്കാർ. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലാണ് പ്രത്യേക ഓർഡിനൻസിലൂടെയാണ് പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ത്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വാർത്ത പുറത്തുവിട്ടത്.
കർണാടക പ്രൊടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജ്യൻ എന്ന പേരിലുള്ള ബിൽ 2021 ഡിസംബറിൽ...
തിരുവനന്തപുരം: കാലവർഷം ഞായറാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തും ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തെ എത്തും എന്ന രീതിയിലുള്ള പ്രവചനങ്ങളാണ് ഇപ്പോൾ വരുന്നത്. മെയ് പതിനഞ്ചോടുകൂടിയായിരിക്കും കാലവർഷം രൂപം...
ഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലവാരത്തിൽ. പണപ്പെരുപ്പനിരക്ക് ഉയരുന്നതിനെ തുടർന്ന് അമേരിക്കയിലെ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് രൂപയെ സ്വാധീനിച്ചത്.
ഇതിന് പുറമേ ഓഹരിവിപണിയുടെ ഇടിവും രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചു. വിനിമയത്തിന്റെ ഒരു ഘട്ടത്തിൽ റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളറിനെതിരെ 77.59ലേക്ക് രൂപ താഴ്ന്നതോടെയാണ് റെക്കോർഡ് തകർച്ച രേഖപ്പെടുത്തിയത്....
കുമ്പള: ആരിക്കാടി കാർളെ - പി.കെ നഗർ പ്രദേശത്തെ കർഷകരുടെ ഏറെ കാലത്തെ മുറവിളി യഥാർഥ്യമായതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാർ.
ഉപ്പ് വെള്ളം കയറി ഹെക്ടർ കണക്കിന് പാടത്തെ കൃഷി നശിക്കുന്നതും കുടിവെള്ളത്തിൽ ഉപ്പ് കലരുന്നതും പ്രദേശവാസികൾക്കിടയിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് നിരവധി കർഷകർ വർഷങ്ങളായി കൃഷിയിറക്കാത്ത സ്ഥിതിയാണുണ്ടായിരുന്നത്. ഇതിന് പരിഹാരമെന്നോണമാണ് കാസർകോട് ബ്ലോക്ക്...
കൊല്ലം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ വീട്ടമ്മ അറസ്റ്റിൽ. കൊട്ടാരക്കര, മേലില സ്വദേശി 60 കാരിയായ തുളസിയെയാണ് പൊലീസ് പിടികൂടിയത്. വിളവെടുക്കാൻ പാകമായി വളർന്ന ചെടിയാണ് തുളസിയുടെ വീട്ടുമുറ്റത്തുനിന്ന് പിടിച്ചെടുത്തത്. ഇതിന് പത്തടി ഉയരമുണ്ടായിരുന്നു.
വാങ്ങി ഉപയോഗിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് വീട്ടമ്മ ചെടി വീട്ടിൽ തന്നെ നട്ടുവളർത്തിയതെന്നാണ് സംഭവത്തോട് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. എക്സൈസ് സി ഐ...
ഡെറാഡൂൺ: ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം എന്നും ഇല്ലെങ്കിൽ 5 കോടി രൂപ നഷ്ട പരിഹാരം നൽകണം എന്നും ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയിൽ. മകനും മരുമകൾക്കുമെതിരെയാണ് മാതാപിതാക്കളുടെ വിചിത്ര പരാതി.
ഉത്തരാഖണ്ഡിലാണു സംഭവം. എസ്ആർപ്രസാദ് എന്നയാളാണ് ഭാര്യയ്ക്കൊപ്പം കോടതിയെ സമീപിച്ചത്. മകനെ അമേരിക്കയിൽ വിട്ടു പഠിപ്പിക്കാനും വീടു വയ്ക്കാനുമെല്ലാമായി പണം ചെലവായി. ബാങ്കിൽ...
ചോങ്ക്വിങ്∙ ചൈനയിലെ വിമാനത്താവളത്തില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനു തീപിടിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം.
ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...