തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ പ്രശംസയ്ക്ക് പിന്നാലെ വിവാദം ക്ഷണിച്ചുവരുത്തിയ ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് മോഡല്‍ സംവിധാനം കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് സംവിധാനങ്ങളുടെ നല്ല വശങ്ങള്‍ കണ്ടെത്തി ഇത് കേരളത്തിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് ഇതുവരെ വിശദമായ റിപ്പോര്‍ട്ട് ഒന്നും നല്‍കിയിട്ടിലെങ്കിലും വിഷയത്തില്‍ മുഖ്യമന്ത്രിയും ചീഫ്...
കോഴിക്കോട്: പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയെന്ന വിവാദത്തില്‍ വിശദീകരണവുമായി സമസ്ത. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും വേദിയിലേക്കു വരാനുള്ള കുട്ടിയുടെ മാനസിക പ്രയാസം മ നസ്സിലാക്കിയാണ് എംടി അബ്ദുല്ല മുസലിയാര്‍ തടഞ്ഞതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തത് സ്വാഭാവിക നടപടിയാണ്. അതിനെ അതിന്റെ വഴിക്കു നേരിടുമെന്നും നേതാക്കള്‍...
തിരൂപ്പൂര്‍: സൈക്കിള്‍ പാട്‌സ് കടയില്‍ ജോലി വാഗ്ദാം ചെയ്ത വ്യാപാരി ഭിക്ഷക്കാരന്റെ(Beggar) മറുപടി കേട്ട് ഞെട്ടി. 400 രൂപ ദിവസക്കൂലി നല്‍കാമെന്ന വ്യാപാരിയുടെ ഓഫറിന്റെ മേല്‍ തന്നോടൊപ്പം വന്നാല്‍ ദിവസം 2000 രൂപ ശമ്പളം നല്‍കാമെന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഭിക്ഷാടനത്തിനായി തന്റെ സ്ഥാപനത്തിലെത്തിയ ആളോട് നല്ല ആരോഗ്യം ഉണ്ടല്ലോ...
സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. നിസാരകാര്യങ്ങള്‍ക്ക് ഹര്‍ജികളുമായി വരാതെ പോയി സ്‌കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിനു സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.
ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട്...
കോഴിക്കോട്: ദുരൂഹ സൈഹചര്യത്തിൽ മരിച്ച മലയാളി വ്ളോഗർ റിഫയുടെ ഭർത്താവ് മെഹ് നാസ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനോട് വിശദീകരണം തേടി. മെഹ്‍നാസിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യറാകാത്ത സാഹചര്യത്തിലാണ്...
രാജ്യത്തെ ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് തീരുമാനം. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.
മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ കയറ്റുമതി...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില (Gold price) ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. ഇന്നലെ 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price) 37000 രൂപയാണ്.
മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360...
തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് പൊലീസ് ഉന്നതതല യോഗത്തില്‍ ശുപാര്‍ശ. മയക്കുമരുന്ന് വില്‍പ്പനയിലൂടെ സമ്പാദിച്ച സ്വത്ത് വകകളാണ് കണ്ടുകെട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇത്തരത്തില്‍ നടപടി സ്വീകരിച്ചാല്‍ മാത്രമെ ഇടപാടുകള്‍ ഇല്ലാതാക്കാനാകൂ എന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിന് നിയമ സാധുതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പൊലീസ് മേധാവി...
തൃശ്ശൂർ: തൃശൂരില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അമ്പത് കിലോ പഴകിയ ആട്ടിറച്ചി പിടികൂടി. കല്യാണ വിടുകളിലേക്കെത്തിക്കാന്‍ സൂക്ഷിച്ച ആട്ടിറച്ചിയാണ് പിടികൂടിയത്. മണ്ണൂത്തിക്കടുത്ത് ആറാകല്ലിലെ ഇറച്ചി സൂക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു ജില്ലാ മെഡിക്കല്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് പി.കെ. രാജുവിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തിയത്.
പാലക്കാടുനിന്നും ഇറച്ചിയെത്തിച്ച് കല്യാണ വിടുകളിലേക്ക് സപ്ലൈ ചെയ്തിരുന്ന സ്ഥാപനായിരുന്നു...
അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...