മംഗളൂരു : ബഹ്‌റൈനിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആളെ ഭാര്യയെത്തി ജാമ്യത്തിലെടുത്തു. ഞായറാഴ്ച വൈകിട്ട് വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനായ ബൈന്തൂർ സ്വദേശി ഫയാസ് അഹമ്മദിനെ(49)യാണ് മംഗളൂരു കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 736 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇതിന് ഇന്ത്യൻ വിപണിയിൽ 37,16,800...
ദില്ലി: വാരണസിയിലെ ഗ്യാൻവാപി മസ്ജിദ് വിവാദം ബാബറി മസ്ജിലെ സംഭവങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് എം എ ബേബി. കോടതി നിർദേശ പ്രകാരം നടത്തിയ പരിശോധന തന്നെ തർക്കവിഷയമാണെന്ന് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു. ഒരു പക്ഷത്തിനുവേണ്ടി കോടതിയിൽ പോയയാളുടെ വാക്ക് കേട്ട് പള്ളിയിൽ വിശ്വാസികൾ ശുചീകരണത്തിന് ഉപയോഗിക്കുന്ന കുളം സീൽ ചെയ്യാൻ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഉയർന്നു. തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today) 37240 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 760 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്....
ദില്ലി: താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന വാദം തള്ളി എഎസ്ഐ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ). താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ലെന്നും എഎസ്ഐ വ്യക്തമാക്കി. ചില മുറികളുടെ ചിത്രങ്ങളും എഎസ്ഐ പുറത്തുവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. താജ്മഹലിലെ മുറികൾ എക്കാലവും അടച്ചിടാറില്ലെന്നും എഎസ്ഐ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
പല...
കാസർകോട്∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ വ്യാപകമായി തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ...
ജയ്സാല്‍മര്‍: മലയാളിയായ അന്താരാഷ്ട്ര ബൈക്ക് റൈസര്‍ അഷ്ബാഖ് മോന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഭാര്യ അടക്കം അറസ്റ്റില്‍. അഷ്ബാഖിന്‍റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഭാര്യ സുമേര പര്‍വേസ് ആണെന്നാണ് പൊലീസ് പറയുന്നത്. ഇവരെ ബംഗലൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. ജയ്സാല്‍മറിലെ കോടതിയില്‍ ഹാജറാക്കി. ഇവരെ കോടതി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കേരളത്തിലെ ന്യൂമാഹി വേലയുധന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ തീവ്ര മഴ തുടർന്നേക്കാം. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് (Orange Alert). എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
ജിദ്ദ: യെമൻ സ്വദേശികളായ സയാമീസ് ഇരട്ടകളെ സൗദിയിൽ നടന്ന ശസത്രക്രിയയിൽ വേർപ്പെടുത്തി. 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കുഞ്ഞ് യൂസുഫിനെയും യാസീനെയും വേർപെടുത്തിയത്.
പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്തേഷ്യ, നഴ്സിങ്, ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ നേതൃത്വത്തിലാണ് 15 മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയാണ് നടന്നത്. 24 സ്‌പെഷലിസ്റ്റുകളും നഴ്സിങ്,...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി എന്നിവ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെയുള്ള ചികിത്സയാണ് ഈ രണ്ട് രോഗങ്ങൾക്കും ആവശ്യമായി വേണ്ടത്. മസിൽവേദന, മുതുക് വേദന എന്നിവയുണ്ടെങ്കിൽ പോലും ചിലപ്പോൾ ഈ രോഗങ്ങളാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി....
അബദ്ധത്തില്‍ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന കോടികളുമായി യുവാവ് മുങ്ങി. കൊവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 436 വീടുകളിലേക്ക് നല്‍കാനുള്ള തുകയാണ് ഒരു യുവാവിന്റെ അക്കൗണ്ടില്‍ അബദ്ധത്തില്‍ വന്നത്. രണ്ടാഴ്ച കൊണ്ട് ഈ തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയ ശേഷമാണ് ഇയാള്‍ മുങ്ങിയത്. ഇയാള്‍ക്കെതിരെ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് നഗരസഭാ അധികൃതര്‍.
ജപ്പാനിലെ യമാഗുചിയിലുള്ള ആബു...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...