പ്രയാഗ്രാജ് (യു.പി.): ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയുണ്ടായ സാമുദായിക കലാപത്തിലെ പ്രതിയോട് ഒരാഴ്ച കുടിവെള്ളവും സര്‍ബത്തും വിതരണംചെയ്യാന്‍ അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശം.
മാര്‍ച്ച് 11 മുതല്‍ ജയിലിലായിരുന്ന ഹാപുര്‍ നവാബിന് ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് അജയ് ഭാനോട്ട് ഇങ്ങനെ നിര്‍ദേശിച്ചത്. സൗമനസ്യവും സൗഹാര്‍ദവും സൃഷ്ടിക്കാന്‍ കുടിവെള്ളവും സര്‍ബത്തും സൗജന്യമായി നല്‍കണമെന്ന് കോടതി പറഞ്ഞു.
സഹജീവിസ്‌നേഹമെന്ന...
പി സി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും വഴി പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരുക്കേറ്റു. മംഗലപുരത്ത് വെച്ചാണ് ഒരാള്‍ക്ക് പരുക്കേറ്റത്. ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരുക്ക്. രാത്രി 12.15ഓടെയായിരുന്നു സംഭവം. പരുക്ക് ഗുരുതരമല്ല.
റോഡ് മുറിച്ചു കടക്കുമ്പോള്‍ മുഹമ്മദിനെ വാഹനമിടിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി. അതേസമയം, വിദ്വേഷ പ്രസംഗക്കേസില്‍...
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും. നിലവിൽ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലാണുള്ളത്.
സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. കൊവിഡ് പരിശോധന അടക്കമുള്ളവയാണ് നടത്തുക. ആശുപത്രിയിലേക്ക് ഇറക്കാതെ വാഹനത്തിലിരുത്തി തന്നെയാണ് പരിശോധനകൾ നടത്തുന്നത്.
പൊലീസിനെതിരെ പരാതി...
സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തി. ശ്രീലങ്കയിൽ ചൊവ്വാഴ്ച പെട്രോൾ വില 24.3 ശതമാനം വർധിപ്പിച്ചു. ഡീസൽ വിലയിൽ 38.4 ശതമാനം വർധനവുണ്ടായി. ശ്രീലങ്കയിൽ ഇന്ധനവില ഇത്രയധികം വർധിച്ചിട്ടില്ലെന്ന് രാജ്യത്തെ സാമ്പത്തികവിദഗ്ധർ പറയുന്നു.
ഏപ്രിൽ 19ന് ശേഷം ശ്രീലങ്കയിൽ ഇത് രണ്ടാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. പുതിയ വർധനയോടെ ശ്രീലങ്കയിൽ ആളുകൾ ഏറ്റവും...
തിരുവനന്തപുരം∙ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി.സി. ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പി.സി. ജോർജിനെ...
സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അദ്ധ്യയന വർഷത്തിലേക്കാണ് ഈ വർഷം കടക്കുന്നത്. ജൂൺ 1 ന് കഴക്കൂട്ടം ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
സ്കൂളുകൾ...
ഉപ്പള: ഉപ്പള ഹിദായത്ത് നഗറിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് സ്ത്രീകളടക്കമുള്ളവരുടെ ചിത്രങ്ങൾ പകർത്തിയതായുള്ള പരാതിയിൽ ഫ്ലാറ്റ് ഉടമയായ കൊടിയമ്മ സ്വദേശിയായ ഷാഹുൽ ഹമീദ് (36) നെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. 4 നിലകളുള്ള ഫ്ലാറ്റിൻ്റെ 3 നിലയിൽ 4 ഇടങ്ങളിൽ ക്യാമറ സ്ഥാപിച്ചതായും സ്ത്രീകളടക്കമുള്ള തമാസകാരടക്കം വരുന്നതും പോകുന്നതുമായുള്ള ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു....
ഏറെ രസകരമായ പല കൗതുകവാര്‍ത്തകളും ( Viral News ) നാം കാണാറുണ്ട്, അല്ലേ? ഒരുപക്ഷേ അവിശ്വസനീമായി തോന്നുന്നവ, അല്ലെങ്കില്‍ നമ്മെ അമ്പരപ്പിക്കുന്നവ. എന്തായാലും ഇങ്ങനെയൊരു സംഭവം നിങ്ങള്‍ ആദ്യമായി കേള്‍ക്കുകയായിരിക്കാം.
നായയുടെ രൂപത്തിലേക്ക് 'മാറി' ഒരു മനുഷ്യന്‍ ( Man turns into dog ) . ജപ്പാന്‍ സ്വദേശിയായ ടോക്കോ ഈവ് എന്നയാളാണ്...
നേരിട്ട് മാർക്കെറ്റിൽ പോയി വാങ്ങുന്നതിനേക്കാൾ എല്ലാവർക്കും ഇന്ന് എളുപ്പം ഓൺലൈനിൽ നിന്നും സാധനങ്ങൾ വാങ്ങാനാണ്. ഓൺലൈൻ ആയി വാങ്ങുകയാണെങ്കിലും മാർക്കെറ്റിൽ ചെന്ന് വാങ്ങുകയാണെങ്കിലും ഒരു പ്ലാസ്റ്റിക്ക് ബക്കറ്റിന് എന്ത് വിലയുണ്ടാകും? കൂടിപ്പോയാൽ 2000 രൂപ വരെ വന്നേക്കാം അതും ഏറ്റവും മുന്തിയതിന്. സാധാരണക്കാർ പലപ്പോഴും 500 രൂപയ്ക്ക് താഴെ വരുന്ന പ്ലാസ്റ്റിക്ക് ബക്കറ്റുകളാണ്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...