ന്യൂഡൽഹി: ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിംകോടതി. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവർക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരിരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.എന്നാൽ ലൈംഗിക തൊഴിൽ കേന്ദ്രം സ്ഥാപിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
ഭരണഘടനയിലെ വകുപ്പ് 21 പ്രകാരം അന്തസോടും അഭിമാനത്തോടും ജീവിക്കാനുള്ള അവകാശം...
പാട്യാല: റോഡിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ദു പട്യാല ജയിലില്‍ 90 രൂപ ദിവസ വേതനത്തില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യും. മൂന്ന് മാസം വരെ പരിശീലനമാവും, പിന്നീട് കോടതി വിധികള്‍ സംഗ്രഹിച്ച് എഴുതുന്നതും റെക്കോര്‍ഡ് ചെയ്യുന്നതുമാവും സിദ്ദുവിന്റെ ജോലി.
പരിശീലന കാലയളവില്‍ സിദ്ദുവിന് വേതനം ലഭിക്കില്ല....
വാട്സാപ്പില്‍ ഗുഡ്മോണിങ് മെസേജിനൊപ്പം വന്ന നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീയുടെ ചിത്രം ഫ്ളക്സില്‍ അച്ചടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് സ്ത്രീ നിയമനടപടി തുടങ്ങി. ഖേദം പ്രകടിപ്പിച്ച് പാര്‍ട്ടിക്കാര്‍ തടിയൂരി.
സി.പി.ഐ. കുന്നംകുളം ലോക്കല്‍ സമ്മേളനത്തിന് മുന്നോടിയായി വഴിയരികില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണിത്. നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീയുടെ ചിത്രമായിരുന്നു ഫ്ളക്സില്‍. എറണാകുളം സ്വദേശിയായ അശ്വതി വിപുലായിരുന്നു...
സാധാരണക്കാർക്ക് തിരിച്ചടിയായി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കും. വോഡഫോൺ ഐഡിയ, എയർടെൽ, ജിയോ തുടങ്ങിയ ടെലികോം സേവനദാതാക്കൾ ഈ വർഷം തന്നെ മൊബൈൽ സേവന നിരക്കുകളിൽ വീണ്ടും വർധനവ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ 10 മുതൽ 12 ശതമാനം വരെ വർധന ടെലികോം നിരക്കുകളിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ...
കൊല്ലം: മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുഞ്ഞുങ്ങളുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുന്നതായി കണ്ടെത്തൽ. കൊല്ലം വിക്ടോറിയ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. മനോജ് മണിയുടേതാണ് ഈ നിരീക്ഷണം.
വിക്ടോറിയ ആശുപത്രിയിൽ ‘സ്വപ്നച്ചിറക്’ പദ്ധതിപ്രകാരം നവജാതശിശുക്കളെ കൃത്യമായി നിരീക്ഷിച്ച അനുഭവത്തിന്റെയും ശേഖരിച്ച വിവരത്തിന്റെയും വെളിച്ചത്തിലാണ് ഡോക്ടറുടെ വിലയിരുത്തൽ.
പല കുടുംബങ്ങളിലെയും വർത്തമാനകാലചിത്രം കുഞ്ഞുങ്ങളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വ്യക്തമാക്കുന്നു.
പലപ്പോഴും...
ഐ.പി.എല്ലിൽ പ്ലേയോഫ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ഫെെനലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഫെെനലിലെ രണ്ടാമത്തെ സ്പോട്ടിനായി ആർ.സി.ബിയും രാജസ്ഥാനും ഏറ്റുമുട്ടും. പഞ്ചാബ്, മുംബയ്, ചെന്നെെ തുടങ്ങിയ ടീമുകൾ നേരത്തെ പുറത്തായിക്കഴിഞ്ഞു.
ഐ.പി.എല്ലിലെ തന്നെ രസകരമായ ഒട്ടനവധി മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള താരമാണ് പഞ്ചാബ് ഓപ്പണർ ശിഖർ ധവാൻ. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒട്ടനവധി...
നോയിഡ: കുടുംബത്തിൽ നിരന്തരം ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിൽ ദൈവത്തോട് ദോഷ്യം തോന്നിയ യുവാവ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രങ്ങൾ തകർത്തു. 27 കാരനായ വിനോദ് കുമാറാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്തത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ല സ്വദേശിയായ ഇയാളെ നോയിഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന മൂന്ന്...
കായംകുളം : ഒരാഴ്ച മുമ്പ് ഒളിച്ചോടിയ വിദ്യാർത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ വടക്ക് ബിനു ഭവനത്തിൽ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലിൽ വടക്കതിൽ വീട്ടിൽ അനീഷ് (24), പ്ളസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയിൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) കുറഞ്ഞു. തുടർച്ചയായ ഒരാഴ്ചത്തെ വില വർധനയ്ക്ക് ഷെഹ്സാമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today) 38120 രൂപയാണ്. ഇന്നലെ 120 രൂപയായിരുന്നു ഒരു പവൻ...
മഞ്ചേശ്വരം: പോലീസ് സ്റ്റേഷൻ പരിധിയിൽ കളവും മറ്റ് കുറ്റകൃത്യങ്ങളും തടയാൻ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും സഹകരിപ്പിച്ച് പട്രോളിങ് നടത്തുന്നതുമായി ബന്ധപ്പെട്ട യോഗം ചേർന്നു. കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനംചെയ്തു. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സന്തോഷ്‌കുമാർ അധ്യക്ഷനായി. വിവിധ പ്രദേശങ്ങളിൽനിന്നും പങ്കെടുത്ത ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രതിനിധികൾ സംസാരിച്ചു. മഞ്ചേശ്വരം പ്രൊബേഷനറി എസ്.ഐ. രജിത്‌കുമാർ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...