Sunday, November 16, 2025

mediavisionsnews

നാളെ അവധി; കനത്ത മഴ തുടരുന്നു, റെഡ് അല‍ർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ

കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ...

ഉത്തരകാശിയിലെ മേഘവിസ്‌ഫോടനം: നാല് മരണം; രക്ഷാപ്രവർത്തനത്തിന് എന്‍ഡിആര്‍എഫ് സംഘങ്ങൾ

ഡെറാഡൂണ്‍: മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ അടിയന്തര സഹായവുമായി കേന്ദ്രം. കേന്ദ്രമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 150 സൈനികര്‍ എത്തി. 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അമ്പതിലേറേ പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 'ഉത്തരകാശിയിലെ ധാരാളിയില്‍ ഉണ്ടായ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു....

ലൈംഗിക പീഡനക്കേസ്; ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബെംഗളുരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപ കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രജ്വലിനെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന...

പരാതിക്കാരൻ്റെ പേര് പരസ്യപ്പെടുത്തി; കുമ്പള പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നിയമ നടപടിക്കൊരുങ്ങി മദർ പി.ടി.എ പ്രസിഡൻ്റ്

കുമ്പള.കുമ്പള നഗരത്തിലെ വഴിയോര കച്ചവടവുമായി ബന്ധപെട്ട് പഞ്ചായത്തിൽ നൽകിയ പരാതിയിലെ ഉള്ളടക്കവും പേര് വിവരങ്ങളും പരസ്യപ്പെടുത്തി സെക്രട്ടറി നഗ്നമായ നിമയ ലംഘനം നടത്തിയതായും ഇതിനെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ മദർ പി.ടി.എ പ്രസിഡൻ്റ് വിനീഷ ബാലകൃഷ്ണൻ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരാതിയിൽ...

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു. 'പ്രകമ്പനം' സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മിമിക്രിയിലൂടെയാണ് നവാസ് മിനിസ്ക്രീനിലും സിനിമയിലും എത്തുന്നത്....

കളിക്കാനാകില്ലെന്ന് വീണ്ടും ഇന്ത്യൻ താരങ്ങൾ, സെമിയിൽനിന്ന് പിന്മാറി; പാകിസ്താൻ ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ലെജൻഡ്‌സ് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ പിൻമാറിയതോടെ പാകിസ്ഥാൻ ഫൈനലിലെത്തി. ഏഷ്യ കപ്പിൽ കളിക്കാനുള്ള ബിസിസിഐ തീരുമാനം വിവാദമായിരിക്കെയാണ് പിന്മാറ്റം. ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ -പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചിരുന്നു. ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തില്‍...

മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് വയർ; പുറത്തെടുത്തത് വയർ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ

തിരുവനന്തപുരം: മൂത്രനാളിയിലൂടെ മൂന്ന് മീറ്ററോളം ഇലക്ട്രിക് വയര്‍ കുത്തിക്കയറ്റി യുവാവ്. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോള്‍ വയര്‍ മൂത്ര സഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാല്‍ യുവാവ് ഇത് ചെയ്തതിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച യുവാവിന്റെ വയറ്റില്‍ നിന്ന് വയര്‍...

കേരള ക്രിക്കറ്റിന് അഭിമാന നിമിഷം; ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ അഞ്ച് കേരള താരങ്ങള്‍; അസറുദ്ദീന്‍ ഉപനായകന്‍

തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, ബേസില്‍ എന്‍ പി, എം നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവരാണ് ഉള്‍പ്പെട്ടത്. ഇതില്‍ ടീമിന്റെ ഉപനായകനാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ അസറുദ്ദീന്‍. റിസര്‍വ്...

ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി തളാപ്പിലെ വീട്ടിൽ നിന്ന് പിടിയിലായി

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ...

9446899506, ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചാൽ ഈ നമ്പറിൽ അറിയിക്കുക; അന്വേഷണത്തിന് കണ്ണൂർ റെയ്ഞ്ച് ഡിഐജി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസി പ്രതി ഗോവിന്ദച്ചാമിയെ പിചികൂടാൻ പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വഷണം തുടങ്ങിയതായി ഡിജിപി റവാഡ എ. ചന്ദ്രശേഖർ അറിയിച്ചു. ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ...

About Me

35893 POSTS
0 COMMENTS
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img