തിരുവനന്തപുരം: കാറുകളിൽ കൂളിംഗ് പേപ്പർ ഒട്ടിക്കുന്നതിനോട് യോജിപ്പാണെങ്കിലും കാഴ്‌ച മറയ‌്ക്കുന്ന തരത്തിൽ കാറിന്റെ മുൻഭാഗത്ത് അനുവദിക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാർ പറഞ്ഞു. ഗ്ളാസുകളിൽ 50 ശതമാനം വരെ വിസിബിലിറ്റി മതിയാകും. പിന്നിലെ ഗ്ളാസിൽ 70 ശതമാനം വരെ വിസിബിലിറ്റിയിൽ കൂളിംഗ് പേപ്പർ അനുവദിക്കും. എന്നാൽ മുന്നിലത്തെ ഗ്ളാസിൽ ഫിലിം ഒട്ടിക്കാൻ അനുവദിക്കില്ലെന്ന്...
തിരുവനന്തപുരം ∙ ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഉയർന്ന...
കോഴിക്കോട് ∙ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിമരുന്ന് വിൽപന നടത്താനായി വന്ന രണ്ടു പേർ കാരന്തൂരിലെ ഹോട്ടൽ മുറിയിൽനിന്നു പൊലീസ് പിടിയിൽ. കാസർകോട് സ്വദേശി പൈവളികെ ബായാർപദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27,) കോഴിക്കോട് സ്വദേശി വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ പി.എൻ.അഭിനവ് (24) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്നു എംഡിഎംഎ കോഴിക്കോട്ടേക്ക്...
മംഗളുരു: തെളിവെടുപ്പിനിടെ പൊലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് മംഗളുരു ബാങ്ക് കവർച്ചാക്കേസിലെ പ്രതി. പ്രതിയുടെ കാലിൽ വെടിവച്ച് വീഴ്ത്തിയ പൊലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗളുരു ഉള്ളാളിലെ കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ്...
മലപ്പുറം: തൊട്ടിലിൽ ഉറക്കാൻ കിടത്തിയ ഒന്നര വയസ്സുകാരൻ മരിച്ചു. താനൂർ മങ്ങാട് സ്വദേശി ലുഖ്മാനുൽ ഹഖിന്റെ മകൻ ശാദുലിയാണ് മരിച്ചത്.
കുട്ടിയെ ഉറക്കി കിടത്തി ഉമ്മ കുളിക്കാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ കുട്ടി തൊട്ടിലിൽനിന്ന് താഴെ വീണ് കിടക്കുന്നതാണ് കണ്ടത്. തൊട്ടിലിൽ കഴുത്ത് കുരുങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനം.
പാലക്കാട്: പാലക്കാട് മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തി വിദ്യാര്‍ത്ഥി. പാലക്കാട് ആനക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം. തൃത്താല പൊലീസിൽ അധ്യാപകർ പരാതി നൽകും. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ...
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' ഇന്ന് നിലവിൽ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ...
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയിൽ നിന്നും മാതാവിനൊപ്പമെത്തിയ കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. കൂടെ മാതാവുമുണ്ടായിരുന്നു.
വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശൂര്‍ കേരളവർമ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ (മുഹമ്മദ് ഷഹീൻ ഷാ) പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു. ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തൃശൂർ എരനല്ലൂർ സ്വദേശിയാണ്...
പൈവളിഗെ : ബായാർപദവിലെ ടിപ്പർലോറി ഡ്രൈവർ ആസിഫിന്റെ (29) ദുരൂഹമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ആസിഫിനെ അവശനിലയിൽ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. ഫൊറൻസിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് തെളിവ് ശേഖരിക്കും. ആസിഫിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും സംഭവസ്ഥലം...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...