mediavisionsnews

താമരശ്ശേരി സുബൈദ കൊലക്കേസ്; പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോർട്ട്. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രമാണ് താമരശ്ശേരി കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രതിയുടെ കസ്റ്റഡിക്കായി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിൽ കോടതി നിർദേശത്തെ തുടർന്നാണ് മാനസികാരോഗ്യം സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ്...

ഛർദിക്കാൻ തല പുറത്തിട്ടു; ലോറി ഇടിച്ച് തലയറ്റു, ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം

ഗുണ്ടല്‍പേട്ട്: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. യാത്രയ്ക്കിടെ ഛര്‍ദിക്കാനായി തല പുറത്തേക്കിട്ടപ്പോള്‍ എതിര്‍ദിശയിലെത്തിയ ടാങ്കര്‍ ലോറിയിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ത്രീയുടെ തലയറ്റു. ഗുണ്ടല്‍പേട്ടില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

കയ്യാര്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് 25-ാം വാര്‍ഷികാഘോഷം 26 ന് തുടങ്ങും

കാസര്‍കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ കലാ,കായിക, ജീവകാരുണ്യ മേഖലകളില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന കയ്യാര്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ 25-ാം വര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2026 ജനുവരി 26 ന് ആഘോഷ പരിപാടികള്‍ സമാപിക്കും....

ജനങ്ങളോടും ജനപ്രതിനിധികളോടും പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം; താക്കീതുമായി ഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: പോലീസുകാരെ 'മര്യാദ പഠിപ്പിക്കാന്‍' വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും ഡിജിപി കര്‍ശനഭാഷയില്‍ ഓര്‍മിപ്പിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. ജനപ്രതിനിധികളോടും മാന്യത വിട്ട് പെരുമാറരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കാലാകാലങ്ങളില്‍ ഈ കാര്യ അറിയിച്ചിട്ടുണ്ടെന്നും...

കാറിന്റെ ഡോറിൽ ഇരുന്നും, മുകളിൽ പൂത്തിരികത്തിച്ചും റീൽസ്; നവവരനുൾപ്പെടെ 7 പേർ പിടിയിൽ, വാഹനം പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് നാദാപുരം വളയത്ത് വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ചുള്ള റീല്‍സ് ചിത്രീകരണത്തില്‍ 7 പേർ പിടിയിൽ. നവവരൻ അടക്കം കാർ ഓടിച്ചവരാണ് പൊലീസ് പിടിയിലായത്. പിടിച്ചെടുത്ത 5 വാഹനങ്ങളും നാളെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നാദാപുരം വളയത്ത് വിവാഹപ്പാര്‍ട്ടി നടുറോഡില്‍ നടത്തിയ വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മൂന്ന് കിലോമീറ്റർ...

ഇനി പഴയതു പോലെ കേരളത്തിൽ ഭൂമിവാങ്ങാനും വില്‍ക്കാനും പറ്റില്ല, വരുന്നത് വൻമാറ്റം, ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേ,കൂടുതൽ അറിയേണ്ട കാര്യങ്ങൾ

കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ. ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ്...

40 ലക്ഷം രൂപ, 193 മൊബൈല്‍, 89 ലാപ്‌ടോപ്പ്, 9 താലിമാല; മെട്രോയിൽ 2024-ൽ മാത്രം യാത്രക്കാര്‍ മറന്നുവച്ച സാമഗ്രികൾ

ഡല്‍ഹി മെട്രോയില്‍ കഴിഞ്ഞ വർഷം യാത്രക്കാര്‍ മറന്നുവച്ചത് 193 മൊബൈല്‍ ഫോണുകളും 40 ലക്ഷത്തോളം രൂപയും 89 ലാപ്‌ടോപ്പുകളും. മറന്നുവച്ച കൂട്ടത്തിൽ 9 താലിമാലകളും ഉണ്ട്. 2024-ലെ കണക്കാണിത്. ഇവയില്‍ പലതും പിന്നീട് ഉടമസ്ഥാവകാശം തെളിയിച്ച് ഉടമസ്ഥര്‍ തന്നെ തിരികെ വാങ്ങിക്കൊണ്ടുപോയിട്ടുമുണ്ട്. പലരും മെട്രോ സ്‌റ്റേഷനിലെ എക്‌സറേ ബാഗേജ് സ്‌കാനറിന് സമീപത്താണ് സാധനങ്ങള്‍ മറന്നുപോകുന്നത്. സ്‌കാനര്‍...

മഞ്ചേശ്വരത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന് നേരെ അക്രമം; രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബങ്കര മഞ്ചേശ്വരത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന് നേരെ അക്രമം. രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഹൊസബെട്ടു സ്വദേശി അഷ്‌റഫ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് കേസെടുത്തത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിലെ എ.എസ്‌.ഐ അതുല്‍ രാം(25), സിവില്‍ പൊലീസ് ഓഫീസര്‍ മണിപ്രസാദ്(32)എന്നിവരെയാണ് അഷ്‌റഫ് ആക്രമിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. അസമയത്ത് കണ്ട ആളുകളെ ചോദ്യംചെയ്ത...

മംഗളൂരുവില്‍ യൂനിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം; ഉപ്പള സ്വദേശി ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തു. മംഗളൂരു സിറ്റി ബാർക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെജായിയിൽ കെഎസ്ആർടിസിക്ക് സമീപം ആദിത്യ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന “കളേഴ്‌സ്” എന്ന യൂണിസെക്‌സ് സലൂണിലാണ് അതിക്രമം നടന്നത്....

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍ വോയിസ് കോള്‍, എസ്.എം.എസ്. എന്നിവയ്ക്ക് മാത്രമായി പുതിയ റീച്ചാര്‍ജ് പ്ലാനുകളൊന്നും കമ്പനി...

About Me

36367 POSTS
0 COMMENTS
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img