ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

0
424

ഉപ്പള: ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി എം.ഡി.എം.എയുമായി സ്‌കൂട്ടറിലെത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്.

18.2 ഗ്രാം എം.ഡി.എം. എയാണ് മഞ്ചേശ്വരംപൊലീസ് പിടികൂടിയത്. ഉപ്പള കൊടിവയലിലെ മുഹമ്മദ് കാസിം (43), മഞ്ചേശ്വരം മച്ചമ്പാടി ബജലിങ്ക ആയിശ മന്‍സിലെ അബ്ദുല്‍ സവാസ് (28), ഉപ്പള ബപ്പായതൊട്ടിയിലെ ജിലന്തര്‍ മന്‍സിലെ മുഹമ്മദ് നസീര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മണ്ണംകുഴി സ്റ്റേഡിയത്തിന് സമീപം വെച്ച് മയക്കുമരുന്ന് കൈ മാറാന്‍ എത്തുന്ന സംഘത്തെ കാത്ത് നില്‍ക്കുന്നതിനിടെയാ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാര്‍, എസ്.ഐ. എന്‍. അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടിച്ചത്. സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്.

ജില്ലയില്‍ അടുത്ത കാലത്തായി നടന്ന ഏറ്റവും വലിയ എം.ഡി.എം.എ മയക്കുമരുന്ന് വേട്ടയാണ് ഉപ്പളയിലേത്.

LEAVE A REPLY

Please enter your comment!
Please enter your name here