അബുദാബി: വിവിധ എമിറേറ്റുകളിൽ ബലിപെരുന്നാൾ പ്രാർത്ഥനാ സമയം പ്രഖ്യാപിച്ചു. ഗൾഫിൽ ശനിയാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും ഈദ് നമസ്കാരം ഉണ്ടാകും.
മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണം. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തി നമസ്കാര പായയുമായി എത്തണം. പള്ളിക്കകത്തും പുറത്തും അകലം നിർബന്ധമാണ്. ഹസ്തദാനവും ആലിംഗനവും വേണ്ട. ആശംസകളും സമ്മാനങ്ങളും ഡിജിറ്റലൈസ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. രോഗമില്ലെന്ന് ഉറപ്പാക്കാൻ പെരുന്നാൾ ആഘോഷങ്ങൾക്ക് മുമ്പ് പിസിആർ ടെസ്റ്റ് നടത്തണം. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഹാജരാക്കണം.

