അന്താരാഷ്ട്ര വിപണിയില്‍ കുറവ് തന്നെ; ഇന്ത്യയില്‍ വീണ്ടും ഇന്ധന വില കൂട്ടി; പെട്രോള്‍ വില 88 ലേക്ക്; ഡീസല്‍ വില 80 കടന്നു

0
140

കൊച്ചി: ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി ഇന്നും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 85.97 രൂപയും തിരുവനന്തപുരത്ത് 87 രൂപ 63 പൈസയുമായി. ഡീസലിന് കൊച്ചിയില്‍ 80.14 രൂപയും തിരുവനന്തപുരത്ത് 81.68 രൂപയുമാണ് വില.

ജനുവരിയില്‍ മാത്രം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞിരിക്കുമ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്ഗനൈസേഷന്‍ ആവശ്യപ്പെട്ടു. മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here