കെ. സുരേന്ദ്രൻ ഇത്തവണ മത്സരിക്കില്ലെന്ന് സൂചന; തീരുമാനം ബിജെപിക്ക് വേണ്ടി പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ

0
175

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കില്ലെന്ന് സൂചന.

പാർട്ടി പ്രസിഡന്റ് എന്ന നിലിയിൽ പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മത്സര രം​ഗത്ത് നിന്ന് മാറി നിൽക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.

ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിം​ഗ് എം.എൽ.എയായി ഒ. രാജ​ഗോപാലൻ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പികെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുന്ന പശ്ചാത്തലത്തിലാണ് മാറി നിൽക്കാനുള്ള സുരേന്ദ്രന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here