താമരയുടെ രൂപം, ഇനി ആ പഴത്തിന്റെ പേര് ‘കമലം’; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍

0
265

അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ എന്ന പേര് ഒരു പഴത്തിന് ചേര്‍ന്നതല്ലെന്നും ആ പഴത്തിന് താമരയുടെ രൂപമാണെന്നും പറഞ്ഞുകൊണ്ടാണ് പുതിയ പേര് നിര്‍ദേശിച്ചിരിക്കുന്നത്. ശേഷം പഴത്തിന് ‘കമലം’ എന്ന് പേരിട്ടതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.

താമരയ്ക്ക് സംസ്‌കൃതത്തിലുള്ള കമലമെന്ന പേരാവും ഡ്രാഗണ്‍ ഫ്രൂട്ടിന് അനുയോജ്യമെന്നും വിജയ് രൂപാണി വിശദമാക്കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ കച്ചിലും നവസാരിയിലുമുള്ള കര്‍ഷകര്‍ വ്യാപകമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ ബിജെപി ഓഫീസിന്റെ പേരും കമലം എന്നതാണ് മറ്റൊരു വസ്തുത.

ഡ്രാഗണ്‍ ഫ്രൂട്ടിന് കമലം എന്ന പേരിനായി സംസ്ഥാനം പേറ്റന്റിന് അപേക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഗുജറാത്തിലെ വനംവകുപ്പും ഡ്രാഗണ്‍ഫ്രൂട്ടിന്റെ പേരുമാറ്റം സംബന്ധിച്ച് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ആഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലും ഇതിനോകം തന്നെ അപേക്ഷ കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here