സന്ദേശങ്ങള്‍ തനിയെ അപ്രത്യക്ഷമാകും; വാട്‌സ്ആപ്പില്‍ ‘ഡിസപ്പിയറിംഗ് മെസേജ്’ സൗകര്യം ഉപയോഗിക്കാം

0

സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷനിലൂടെ ഇനി സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങളും നിശ്ചിത സമയം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. ഗ്രൂപ്പുകളിലും ഇതേ സൗകര്യം നിലവിലുണ്ട്.

‘ഡിസപ്പിയറിംഗ് മെസേജ്’ എന്ന ഓപ്ഷന്‍ ഓണ്‍ ആക്കുന്നതിലൂടെ ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാം. ഏഴ് ദിവസം കഴിഞ്ഞാല്‍ മെസേജുകള്‍ തനിയെ ‘ഡിസപ്പിയര്‍’ ആകും. മീഡിയ ഫയലുകള്‍ ഉള്‍പ്പെടെ ഡിലീറ്റ് ചെയ്യാന്‍ ഈ സൗകര്യം ഉപയോഗിക്കാം.

എങ്ങനെ ഡിസപ്പിയറിംഗ് മെസേജ് എനേബിള്‍ ചെയ്യാം,

ആദ്യം സുഹൃത്തിന്റെ ചാറ്റ് ബോക്‌സ് ഓപ്പണ്‍ ചെയ്യുക

അതില്‍ പേരെഴുതിയ ഭാഗത്ത് ക്ലിക്ക് ചെയ്യുക

നിരവധി ഓപ്ഷന്‍സ് തുറന്നുവരും. അതില്‍ ഡിസപ്പിയറിംഗ് മെസേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്.

ഓപ്ഷന്‍ ഇതുപോലെ തന്നെ ഓഫ് ചെയ്യാവുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here