മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്ക്രീൻ നാളെ മുതൽ ആരംഭിക്കും. കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ കര്‍ശന നടപടിയുണ്ടാവും. വി.ഐ.പി വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാവും. കർട്ടനും കൂളിംഗ് ഫിലിം ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കി.സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.