മരിച്ചയാൾക്ക് സ്വന്തം ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയില്ല; പെട്ടിയിൽ കിടന്ന് വരാൻ നിർദ്ദേശം

0
173

സ്വന്തം ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മൃതദേഹത്തിന് അനുമതി നിഷേധിച്ചു. ശവപ്പെട്ടിയിൽ മൃതദേഹം എത്തിക്കുന്നതിന് പകരം കസേരയിൽ ഇരുത്തി എത്തിച്ചതോടെയാണ് സ്വന്തം ശവസംസ്കാര ചടങ്ങിൽ നിന്ന് മൃതദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയത്. നവംബർ 25നാണ് ചെ ലൂയിസ് എന്നയാൾക്ക് ട്രിനാഡാഡിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ആയിരുന്നു ശവസംസ്കാര ചടങ്ങ്.

ശവസംസ്കാര ചടങ്ങുകൾ വീഡിയോയിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. മരണശേഷം 29കാരന്റെ മൃതദേഹം കസേരയിൽ ഇരിക്കുന്ന രീതിയിൽ എംബാം ചെയ്യുകയായിരുന്നു. മേൽക്കൂരയില്ലാത്ത ശവമഞ്ചത്തിലാണ് മൃതദേഹം എത്തിച്ചത്. അവസാനയാത്ര എന്ന നിലയിൽ ഘോഷയാത്രയായാണ് മൃതദേഹം ശവമഞ്ചത്തിൽ എത്തിച്ചത്. പിങ്ക് സ്യൂട്ട് ജാക്കറ്റും വെളുത്ത പാന്റും ധരിച്ച് കസേരയിൽ ഇരിക്കുന്ന വിധത്തിലാണ് ലൂയിസിന്റെ മൃതദേഹം പള്ളിക്ക് പുറത്ത് എത്തിച്ചത്.

എന്നാൽ, ഇവാഞ്ചലിസ്റ്റ് ചർച്ചിലെ അംഗങ്ങൾ ഇത് കണ്ട് ഞെട്ടുകയും മൃതദേഹത്തിന് പള്ളിയിലേക്കുള്ള പ്രവേശനം തുടർച്ചയായി നിഷേധിക്കുകയും ചെയ്തു. അതേസമയം, ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പലർക്കും അത് ലൂയിസ് ആണെന്ന് മനസിലായില്ല.

ചിലർക്ക് അത് മരിച്ചയാളാണെന്ന് പോലും മനസിലായില്ല. അതേസമയം, മാസ്ക് ധരിച്ച് എത്താത്തതിന് ചിലർ അവനെ മർദ്ദിക്കുകയും ചെയ്തു. ലൂയിസിന്റെ ശവസംസ്കാര ചടങ്ങുകളിൽ നിന്നുള്ള വീഡിയോ ഓൺലൈനിൽ സ്ട്രീം ചെയ്തതോടെ ഇത് വൈറലായി. നിരവധി ആളുകൾ വ്യത്യസ്ത അഭിപ്രായവുമായി കമന്റ് ബോക്സിൽ എത്തി.

അതേസമയം, ശവമഞ്ചത്തേക്കാൾ മികച്ചത് കസേരയിൽ ഇരുന്ന് വരുന്നതാണെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഏതായാലും, പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മൃതദേഹം ശവപ്പെട്ടിയിൽ ആക്കുകയും തുടർന്ന് സംസ്കരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here