കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
200

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന്(സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച 136 പേരില്‍ 3 പേര്‍ വിദേശത്തു നിന്നും 5 പേര്‍ ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്. 128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ആണ് രോഗം ബാധിച്ചത്. 310 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് അറിയിച്ചു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4062 പേര്‍

കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4062 പേരാണ്.ഇവരില്‍ 2949 പേര്‍ വീടുകളിലും 1113 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 300 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന് 968 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

ചികിത്സയില്‍ ഉള്ളത് 1773 പേര്‍

കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1773 പേരാണ്.ഇവരില്‍ 896 പേര്‍ വീടുകളിലാണ് ചികിത്സയില്‍ ഉള്ളത്.
386 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്
ഇനി 386 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1312 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 174 എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും 1138 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 81889 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്

മൊഗ്രാൽപുത്തൂർ – 3
ഉദുമ – 4
ചെമ്മനാട് – 3
ഈസ്റ്റ് എളേരി – 1
ചെങ്കള – 4
കിനാനൂർ-കരിന്തളം – 2
മഞ്ചേശ്വരം – 2
കാസർകോട് – 20
ബേഡടുക്ക – 14
ദേലമ്പാടി – 1
പള്ളിക്കര – 4
പടന്ന – 8
പിലിക്കോട്- 4
ചെറുവത്തൂർ – 2
ബളാൽ – 4
ബദിയടുക്ക – 2
അജാനൂർ – 5
തൃക്കരിപ്പൂർ – 4
വലിയപറമ്പ – 1
കാഞ്ഞങ്ങാട് – 9
മംഗൽപ്പാടി – 7
പുല്ലൂർ-പെരിയ – 2
മീഞ്ച – 1
കയ്യൂർ-ചീമേനി – 1
കുമ്പള – 6
മധൂർ – 5
പുത്തിഗെ – 4
എൻമകജെ – 2
കുറ്റിക്കോൽ- 1
കളളാർ – 4
കോടോംബേളൂർ – 2
മുളിയാർ – 1
വെസ്റ്റ്എളേരി – 1
കുമ്പടാജെ – 1
വൊർക്കാഡി – 1

LEAVE A REPLY

Please enter your comment!
Please enter your name here