കൊവിഡില്‍ ജോലിയില്ലാതായി; മാല മോഷ്ടിച്ചു, കുറ്റബോധം കലശലായി, മടക്കിനല്‍കാൻ ടിവി ചാനലിന് അയച്ചുകൊടുത്ത് മാതൃക

0
202

ബെം​ഗളൂ​രൂ: മോഷ്ടിച്ച മാല തിരികെ ഉടമസ്ഥനെ ഏൽപ്പിക്കാൻ ടിവി ചാനലിലേക്ക് അയച്ച് കൊടുത്ത് മോഷ്ടാവ്. ബെംഗളൂരൂവിലാണ് സംഭവം. ഉടമസ്ഥന് നൽകുന്നതിന് കന്നഡ ചാനലായ സുവർണാ ന്യൂസിലേക്കാണ് മോഷ്ടാവ് മാല അയച്ചുകൊടുത്തത്.

ഒരു ചെറു കുറിപ്പോടു കൂടിയാണ് മോഷ്ടാവ് മാല, തപാൽ വഴി ടിവി ചാനലിലേക്ക് അയച്ചത്. ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും കത്തിൽ ഇയാൾ ആവശ്യപ്പെടുന്നു. ഉടമസ്ഥന്റെ മേൽവിലാസവും ഇയാൾ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

“കൊറോണ കാരണം ഞാൻ ജോലിയില്ലാത്തവനും പണമില്ലാത്തവനുമായി, അതുകൊണ്ടാണ് മോഷ്ടിച്ചത്, പിന്നീട് എനിക്ക് മനസ്സിലായി, ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു, എല്ലാവരും എന്നോട് ക്ഷമിക്കണം, ക്ഷമിക്കണം ബെംഗളൂരു പൊലീസ്’ എന്നായിരുന്നു ഇയാൾ കത്തിൽ കുറിച്ചത്. 

സുവർണാ ന്യൂസിലെ അവതാരകനായ ജയപ്രകാശ് ഷെട്ടിയുടെ വിലാസത്തിലാണ് മോഷ്ടാവ് മാല ആയച്ച് കൊടുത്തിരിക്കുന്നത്.  എന്തായാലും മാല ഇന്ന് തന്നെ ഉടമസ്ഥന് കൈമാറാനാണ് ചാനലിന്‍റെ തീരുമാനം. 

LEAVE A REPLY

Please enter your comment!
Please enter your name here