ജിയോ ഫൈബർ 399 രൂപ മുതൽ; 12 ഒടിടി സേവനങ്ങളും ഒരു മാസത്തെ കണക്ഷനും 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യം

0
240

ബ്രോഡ്ബാൻഡ് പ്ലാനുകൾ പുതുക്കി മൊബൈൽ സേവദാതാക്കളായ ജിയോ. പുതിയ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ആണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. ഇതോടൊപ്പം 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗൺലോഡ് സ്പീഡും ലഭിക്കുമെന്നും ജിയോ അവകാശപ്പെടുന്നു. ഇതോടൊപ്പം 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും.

ഏറെ ആകർഷകമായ ഓഫറുകളാണ് ജിയോഫൈബർ മുന്നോട്ടുവച്ചിരിക്കുന്നത്. 1499 രൂപയാണ് സെക്യൂരിറ്റി ഡേപ്പോസിറ്റ്. 399 രൂപയുടെ പ്രതിമാസ പ്ലാനാണ് ബേസിക്ക്. സെക്കൻഡിൽ 30 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും വോയിസും ഇതിൽ ലഭിക്കും. 699 രൂപയുടെ പ്ലാനിൽ, സെക്കൻഡിൽ 100 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും വോയിസും. പ്രതിമാസം 999, 1499 പ്ലാനുകളിലാണ് ഒടിടി സേവനങ്ങൾ ലഭിക്കുക. 999 രൂപയ്ക്ക് സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ ഒരു ഒടിടി സേവനം കൂടി ലഭിക്കും. ആകെ 12 ഒടിടി സേവനങ്ങൾ ഇതിൽ ലഭിക്കും.

പുതിയ എല്ലാ ഉപഭോക്താക്കൾക്കും ആദ്യ ഒരുമാസം സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും 10 ഒടിടി സേവനങ്ങളും സേവനങ്ങളും സൗജന്യമായി ലഭിക്കും. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കണക്ഷൻ പിൻവലിക്കുമെന്ന് ജിയോ അറിയിച്ചു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ എന്നിവകളാണ് ജിയോഫൈബർ നൽകുന്ന ഒടിടി സേവനങ്ങൾ. എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും.

ഈ പ്ലാനുകളെല്ലാം ജിഎസ്ടി ഒഴിവാക്കിയ തുകയാണെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ തുകകൾക്കൊപ്പം 18 ശതമാനം ജിഎസ്ടിയും ചേർത്താവും പ്ലാൻ തുക. സെപ്തംബർ 1 മുതലാണ് പുതിയ പ്ലാനുകൾ നിലവിൽ വരിക.

LEAVE A REPLY

Please enter your comment!
Please enter your name here