അയോധ്യയില്‍ പള്ളിയും ആശുപത്രിയും നിര്‍മിക്കാന്‍ സംഭാവന അഭ്യര്‍ഥിച്ച്‌ സുന്നി വഖഫ് ബോര്‍ഡ്

0
260

ലഖ്‌നൗ: ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥാവകാശ കേസില്‍ സുപ്രിം കോടതി അനുവദിച്ച ധന്നിപൂര്‍ ഗ്രാമത്തിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് പള്ളി ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്നതിന് സുന്നി വഖഫ് ബോര്‍ഡ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. പള്ളി, ആശുപത്രി, കമ്മ്യൂണിറ്റി അടുക്കള, ലൈബ്രറി എന്നിവ നിര്‍മ്മിക്കുന്നതിനായി അമുസ്ലിംകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും സംഭാവന സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ധന്നിപൂര്‍ സമുച്ചയത്തെ സാമുദായിക ഐക്യത്തിന്റെ സവിശേഷമായ ഒരു മാതൃകയാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറി അഥര്‍ ഹുസൈന്‍ പറഞ്ഞു. ഇതിനായി രണ്ട് സ്വകാര്യ സ്വകാര്യ ബാങ്കുകളില്‍ കറന്റ് അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. സംഭാവന നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ നിരവധി കോളുകള്‍ ലഭിച്ചതിനാല്‍ ട്രസ്റ്റിന്റെ ബെവ്‌സൈറ്റ് വഴിയും ഇതിനുള്ള ക്രമീകരണങ്ങള്‍ സംവിധാനം ചെയ്തതായി അദ്ദേഹം പറഞ്ഞു.

അസമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം അബ്ദുല്‍ ഖാലിക്ക് സംഭാവന നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും സാമ്ബത്തിക സഹായവും പ്രതീക്ഷിക്കുന്നുവെന്നും അഥര്‍ ഹുസൈന്‍ വ്യക്തമാക്കി. ഒന്‍പത് അംഗങ്ങളുള്ള ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here